പോസ്റ്റുകള്‍

2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബംഗളുരു നാട് - "സാര്‍, ദിസ്‌ ഈസ്‌ റ്റൂ മച്ച്‌"

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ ഒരു സുഹൃത്ത്‌, നാട്ടില്‍ നിന്നും പെട്ടിയും തൂക്കി വൊള്‍വൊയില്‍ കയറി ബംഗലൂരിലെത്തി. (അന്നു ബാഗ്ലൂര്‍). ഒരു സോഫ്റ്റവയര്‍ ജീവനക്കാരന്റെ ജീവിതത്തിലെ അതിപ്രധാനമായ യാത്ര. ഒരു അയ്യപ്പ്പഭക്തന്റെ ശബരിമല യാത്രയൊടും, ഒരു മലബാറുകാരന്റെ ഗള്‍ഫ്‌ യാത്രയൊടും ഇതിനെ ഉപമിക്കാം. ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കും ഈ യാത്ര. ഭാഗ്യമുണ്ടെങ്കില്‍ മാസാമാസം അന്ചക്ക ശമ്പളം, ചെത്തിനടക്കാന്‍ ബൈക്ക്‌ (പിന്നില്‍ ഒരു ഗേള്‍ ഫ്രണ്ട്‌ - ഒപ്ഷനല്‍), ഓണ്‍ സൈറ്റ്‌, പിസ്സാ, കേ എഫ്‌ സി, പബ്‌, ലൈവ്‌ ബാന്‍ഡ്‌..അങ്ങനെ പട്ടിക നീളും. നിര്‍ഭാഗ്യം തലോടിയാല്ലോ? കോടംബാക്കത്തുനിന്നു നിരാശരായി നാട്ടിലേക്കു മടങ്ങിയിരുന്ന സിനിമാ പ്രേമികളെപ്പൊലെ, അല്ലറ ചില്ലറ നാടക വേഷങ്ങളുമായി ശിഷ്ടകാലം. പിന്നീട്‌ ഭാഗ്യമുണ്ടെങ്കില്‍ ബിഗ്‌ സ്ക്രീനില്‍ എത്തിയെന്നും വരാം. നമ്മുടെ സുഹൃത്ത്‌ തന്റെ പെട്ടിക്കൊപ്പൊം ഒരു ബൈക്കും കൊണ്ടാണു വൊള്‍വൊയില്‍ കയറിയത്‌. തന്റെ ജീവിതത്തില്‍ വിട്ടുപിരിയാന്‍ കഴിയാത്ത ഒന്നാണു ആ ബൈക്ക്‌ എന്നു അവന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. (കാരണം പറഞ്ഞിട്ടില്ല, ഒരു പക്ഷെ നാട്ടിലെ കളികൂട്ടുകാരിയുമായി യാത്ര ചെയ

ബംഗളുരു നാട് : ദി അറ്റാക്ക് ഓഫ് മൂഷികന്‍സ്

ചാവേര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ ഒരു വാര്‍ത്തയല്ലാതാവുകയാണല്ലോ. ജനസമ്മൂഹത്തിനിടയില്‍ നുഴഞ്ഞു കയറുന്ന ഭീകരര്‍ അവര്‍ക്ക്‌ വലിയ ഒരു തലവേദനയായി മാറുന്നു. ശക്തമായ പ്രതിരോധം തീര്‍ത്താലേ ഇവരേ സമൂഹത്തില്‍ നിന്നു തുരത്താന്‍ കഴിയൂ. ഇതേ രീതിയിലുള്ള ഒരു പ്രതിരോധം ഞാനും തീര്‍ത്തിരിക്കുന്നു...എന്റെ വീട്ടില്‍, മൂഷികന്മാര്‍ക്കെതിരെ!! ഈ വീട്ടില്‍ താമസം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പൊഴാണു ഞാന്‍ അതു ശ്രദ്ധിച്ചത്‌, മൂഷിക ഭീകരര്‍ ചുറ്റുമുണ്ട്‌. വീട്ടുടമ ഇതൊന്നും സൂചിപ്പിച്ചിരുന്നില്ല. വീട്ടിനു മുന്നിലെ ഡ്രൈനേജിലേക്ക്‌ ഓടി ഒളിച്ച ഒരുവനെ ഞാന്‍ 'നോട്ട്‌' ചെയ്തു. ചാവേര്‍ ആക്രമണം പ്ലാന്‍ ചെയ്യാന്‍ എത്തിയ ഒരു ഹെല്‍പ്പര്‍ അയിരുന്നു അവന്‍. പരിസരം നിരീക്ഷിക്കാന്‍ എത്തിയതായിരുന്നു. അരോ പുതിയതായി വീട്ടില്‍ ഭരണം തുടങ്ങിയതായി അവര്‍ അറിഞ്ഞിരിക്കുന്നു. ജനാധിപത്യ രീതിയില്‍ ഈ വീട്ടില്‍ അധികാരത്തില്‍ ഏറിയ എന്നോട്‌ ആ ഭീകരര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു! ഭരണത്തില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത്‌ ഒരു മേശക്കു ചുറ്റുമിരുന്ന് സംസാരിച്ചു തീര്‍ക്കണ്ടതല്ലേ? ഇന്റലിജെന്‍സ്‌ സംവിധാനം ശരിയല്ലെന്നു ഭാര്യ

ബംഗളുരു നാട്‌ : പരോപകാരികള്‍

നമുക്കു ചുറ്റുമുള്ള ദാസന്മാരേയും വിജയന്മാരേയും ഓര്‍ത്തുകൊണ്ട്‌... മനുഷ്യന്‍ കടുത്ത പ്രതിസന്ധികളില്‍ പെട്ടു തളരുമ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ കാട്ടുന്ന ആ നല്ല മനസ്സ്‌ എല്ല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. പക്ഷേ എനിക്കു അങ്ങനെയുള്ള കുറച്ചു സ്നേഹിതന്മാരുണ്ട്‌. അതൊരു ഭാഗ്യം തന്നെയാണു. ഞാന്‍ ഈയിടക്കാണു ഒരു പുതിയ വാടക വീട്ടിലേക്കു താമസം മാറിയത്‌. ഒരു വലിയ ലേ ഔട്ട്‌ ആണു ഇത്‌. തലങ്ങും വിലങ്ങും വഴികളായി ആക്കെ ഒരു കണ്‍ഫ്യൂഷന്‍ ആണു. ബാലരമയില്‍ കാണുന്ന 'വഴി കണ്ടെത്തൂ' പോലെയാണു ഈ ലേ ഔട്ടില്‍ കയറിയാല്‍. '205 ക്രോസ്സ്‌' '1302 മെയിന്‍' എന്നൊക്കെ സൈന്‍ കാണാം. ഒരു മെയിന്‍ ബോര്‍ഡില്‍ ഫുള്‍ ലേ ഔട്ടിന്റെ പടം കാണാം. പക്ഷേ ഒരു മോഡേണ്‍ ആര്‍ട്‌ കാണുന്ന പോലെയണു എനിക്കു അതു തോന്നിയിട്ടുള്ളത്‌. സ്നേഹിതര്‍ ഈയിടെ എന്നെ കാണാനായി വന്നു. ആദ്യമയാണു വരവ്‌. ഞാന്‍ തന്നെ എന്റെ വീട്ടില്‍ എത്തിച്ചേരുന്നത്‌ കഷ്ടപ്പെട്ടാണു. 'ക്രോസ്സും' 'മേയിനും' താണ്ടി എത്താന്‍ വിയര്‍പ്പൊഴുക്കണം. ആകെ ഒരു ലാന്റ്‌ മാര്‍ക്കാണു അറിയുന്നത്‌. എല്ലാവരൊടും ഞാന്‍ അതാണു പറഞ്ഞു കൊടുക്കാറു. സ്നേഹിതര്‍ അവിടെ എത്

ബംഗലുരു നാട്‌ : റിലേ ഓട്ടം

റിലേ ഓട്ടങ്ങളിലെ ബാറ്റണ്‍ കൈമാറുന്ന ആ പ്രോസ്സ്സ് നെ മനസ്സില്‍ ഓര്‍ത്ത്‌കൊണ്ടു... ബിജിംഗ് ഒളിമ്പിക്സിലെ റിലേ ഓട്ടം കണ്ടപ്പോളാണ് ഇതേ അനുഭവം ജീവിതത്തിലുമുണ്ടാവുമല്ലോ എന്ന് ഓര്‍ത്തത്‌. ഉണ്ടായി എന്നതാണു സത്യം. കഴിഞ്ഞ വീകെന്‍ഡ്‌ ആയിരുന്നു അത്. പതിവ് പോലെ ശനിയാഴ്ച രാവിലെ... ആലസ്യത്തിന്‍്ടെ പുതപ്പില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ നേരം എട്ടു മണി. വീട്ടിനുള്ളില്‍ കുത്തിയിരിക്കാന്‍ പറ്റില്ല എന്ന് ഭാര്യ. ശരി, ഒന്നു കറങ്ങിയേക്കാം എന്ന് ഒരു തോന്നല്‍. കൂട്ടത്തില്‍ ക്യാമറ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കണം. പിന്നെ ചെറിയ ഒരു ഷോപ്പിങ്ങ് (ഭാര്യയ്കല്ലാ). നമ്മുടെ അയല്‍ വാസിയായ കൂട്ടുകാരനെ ഒന്നു വിളിച്ചു നോക്കി. അവനു സമ്മതം. "നമുക്കു നാഗാറ്ജജു്നയീല്‍ നിന്നും കഴിക്കാം. ഇതു മാത്രമാണ് അവന് ഒരു കണ്ടിഷന്. ആഹാരത്തിന്ടെ കാര്യത്തില്‍ അവന് ആകെ ഒരു ടെന്‍ഷന്‍ ആണ്. അവന്ടെ ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കികൊടുക്കുന്നതയാണ് കേട്ടറിവ്. എന്നാലും കൂട്ടില്‍ നിന്നും ഇറക്കി വിടുന്ന സിംഹത്തെ പോലെയാണ് (അതിന് എത്ര നല്ല ഭക്ഷണം കൂട്ടിനകത്ത്‌ കൊടുത്താലും) ചില സമയങ്ങളില്‍ അവന്‍. ഓടി നടന്നു കാണുന്നതെല്ലാം അകത്താക്കുന്ന ഒരു സ്വഭാവം. ഒരു ചെ