പോസ്റ്റുകള്‍

മാർച്ച്, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബംഗളൂരു നാട്‌ : ഉസാഘലസാഗു. കോം

രസകരമായി ചിന്തിച്ചാല്‍ ഭാവനാത്മകമായ പേരുകള്‍ തെളിഞ്ഞു വരും, അത്‌ ഏത്‌ വരണ്ട മനസ്സാണെങ്കിലും! "ദാസാ, ഒടുവില്‍ മോള്‍ക്ക്‌ പേരു കിട്ടി!" കൊച്ചു വെളുപ്പാന്‍ കാലത്ത്‌ തന്നെ സുഹ്രുത്ത്‌ എന്നെ വിളിച്ചിരിക്കുന്നു! "ഇതെന്താ ഈ രാവിലെ തന്നെ എവിടുന്ന്‌ കിട്ടി?" ഞാന്‍ ഉറക്കച്ചടവോടെ അവനോട്‌ ചോദിച്ചു. "രാത്രി സ്വപ്നം കണ്ടു, ഒരു മാലാഖ വന്നു ഒരു പേരു പറഞ്ഞു!" "ബെസ്റ്റ്‌!!! അതും മാലാഖ തന്നെ വന്നു പറഞ്ഞലേ? നീ ഭാഗ്യവാന്‍" ഞാന്‍ അവനോട്‌ പറഞ്ഞു. എണ്റ്റെ സുഹ്രുത്തിനു അവണ്റ്റെ ഭാര്യ അന്ത്യശാസനം കൊടുത്തിരിക്കുകയായിരുന്നു.  "എത്രയും പെട്ടെന്ന്‌ ഒരു പേര്‍ കണ്ടുപിടിച്ചില്ലെങ്കില്‍ അമ്മൂമ്മ പറഞ്ഞതില്‍ ഒന്നു ഞാന്‍ സെലെക്റ്റ്‌ ചെയ്യും, രണ്ടെണ്ണം എനിക്കു ഇഷ്ടപ്പെട്ടൂ. ഒന്നു പുരുഷോത്തമന്‍ അല്ലെങ്കില്‍ ത്രിവിക്രമന്‍ കുട്ടി" ഭാര്യയുടെ അമ്മൂമ്മ സ്നേഹം അപാരം തന്നെ! സുഹ്രുത്ത്‌ ആകെ റ്റെന്‍ഷനില്‍ ആയിരുന്നു... ഒരു 'ടെക്കി' യുടെ മോനെ ത്രിവിക്രമന്‍ കുട്ടി എന്നൊക്കെ വിളിക്കാമോ?? ഊണിലും ഉറക്കത്തിലും അവന്‍ അങ്ങനെ പേരുകള്‍ ചികഞ്ഞു നടന്നു. പുഴവെള്ളത്തില്‍