പോസ്റ്റുകള്‍

ജൂലൈ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ഇമേജ്
ഒാഫീസ്സില്‍ നിന്നു വന്നപാടെ ഞാന്‍ ഭാര്യയോട്‌ ചോദിച്ചു, "എന്തായി സ്ക്കോര്‍?" ഇതു ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ടെസ്റ്റ്‌ കളിയുടെ സ്ക്കോര്‍ ആണെന്നു ധരിച്ചെങ്കില്‍ തെറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആങ്ങ്‌ ദൂരെ തിരുവനന്തപുരത്ത്‌ ശ്രീ പത്മനാഭസ്വാമിയുടെ ആ മനോഹരമായ അമ്പലത്തില്‍ നിന്നു കിട്ടിക്കൊണ്ടിരിക്കുന്ന നിധിയുടെ സ്ക്കോര്‍ ആണു ഞാന്‍ ഭാര്യയോട്‌ ചോദിച്ചത്‌! അവള്‍ ഈ ഖനനം ആരംഭിച്ചതില്‍ പിന്നെ തുടര്‍ച്ചയായി കണക്കുകള്‍ സൂക്ഷിക്കുന്നുണ്ട്‌! ‌ (സ്വര്‍ണ്ണമല്ലേ? അവള്‍ ഒരു പെണ്ണുമല്ലെ?) "ദേ, ഇന്നു നൂറു രാശി നാണയങ്ങള്‍, ഇരുന്നൂറു സ്വര്‍ണ്ണ കട്ടികള്‍, ശരപ്പൊളിമാല, അമൂല്യ രത്നങ്ങള്‍, സ്വര്‍ണ്ണ കതിര്‍, പിന്നെ പത്ത്‌ കിലോ ഭാരമുള്ള മാല,..." അങ്ങനെ അങ്ങനെ... എല്ലാം ലൈവ്‌ ആയി അവള്‍ അറിയുന്നുണ്ട്‌. മിടുക്കി. എല്ലാ ചാനലുകള്‍ക്കും നന്ദി. "ഇനി നാളെ റസ്റ്റ്‌ ഡേ ആണു, മറ്റന്നാള്‍ പരിശോധന തുടരും, രണ്ട്‌ കല്ലറകള്‍ കൂടി ഉണ്ട്‌", അവള്‍ക്കു കുറച്ചു വിശ്രമം, വിശദമായി അനാലിസിസ്‌ നടത്താന്‍ ഒരു ദിനം ഒഴിവ്‌. വാലറ്റക്കാര്‍ കളിക്കുമോ? എങ്കില്‍ നല്ല സ്കോര്‍ ആകും. രാത്രി ഡിന്നറിനു