ബംഗളുരു നാട് : പരോപകാരികള്‍
നമുക്കു ചുറ്റുമുള്ള ദാസന്മാരേയും വിജയന്മാരേയും ഓര്‍ത്തുകൊണ്ട്...
മനുഷ്യന്‍ കടുത്ത പ്രതിസന്ധികളില്‍ പെട്ടു തളരുമ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ കാട്ടുന്ന ആ നല്ല മനസ്സ് എല്ല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. പക്ഷേ എനിക്കു അങ്ങനെയുള്ള കുറച്ചു സ്നേഹിതന്മാരുണ്ട്. അതൊരു ഭാഗ്യം തന്നെയാണു.
ഞാന്‍ ഈയിടക്കാണു ഒരു പുതിയ വാടക വീട്ടിലേക്കു താമസം മാറിയത്. ഒരു വലിയ ലേ ഔട്ട് ആണു ഇത്. തലങ്ങും വിലങ്ങും വഴികളായി ആക്കെ ഒരു കണ്‍ഫ്യൂഷന്‍ ആണു. ബാലരമയില്‍ കാണുന്ന 'വഴി കണ്ടെത്തൂ' പോലെയാണു ഈ ലേ ഔട്ടില്‍ കയറിയാല്‍. '205 ക്രോസ്സ്' '1302 മെയിന്‍' എന്നൊക്കെ സൈന്‍ കാണാം. ഒരു മെയിന്‍ ബോര്‍ഡില്‍ ഫുള്‍ ലേ ഔട്ടിന്റെ പടം കാണാം. പക്ഷേ ഒരു മോഡേണ്‍ ആര്‍ട് കാണുന്ന പോലെയണു എനിക്കു അതു തോന്നിയിട്ടുള്ളത്. സ്നേഹിതര്‍ ഈയിടെ എന്നെ കാണാനായി വന്നു. ആദ്യമയാണു വരവ്. ഞാന്‍ തന്നെ എന്റെ വീട്ടില്‍ എത്തിച്ചേരുന്നത് കഷ്ടപ്പെട്ടാണു. 'ക്രോസ്സും' 'മേയിനും' താണ്ടി എത്താന്‍ വിയര്‍പ്പൊഴുക്കണം. ആകെ ഒരു ലാന്റ് മാര്‍ക്കാണു അറിയുന്നത്. എല്ലാവരൊടും ഞാന്‍ അതാണു പറഞ്ഞു കൊടുക്കാറു. സ്നേഹിതര്‍ അവിടെ എത്തിച്ചേര്‍ന്നു. പിന്നെ എല്ലാം ദൈവത്തിന്റെ കൈകളില്‍ എന്നു ഞാന്‍ അവരെ ഒര്‍മ്മിപ്പിച്ചു. ഒരു സാഹസിക പരിവേഷം അണിഞ്ഞു അവര്‍ ലേ ഔട്ടില്‍ കറക്കം തുടങ്ങി.എല്ലാ അനുമാനങ്ങളും നിമിഷങ്ങള്‍ക്കകം തകര്‍ന്നു. 'പാമ്പും കോണിയും' കളിയില്‍ എന്ന പോലെ അവര്‍ തുടങ്ങിയ ഇടത്തു തന്നെ വീണ്ടും തിരിച്ചെത്തി കൊണ്ടിരുന്നു. കയ്യിലെ ഒരു തുണ്ടു കടലാസില്‍ എഴുതിയ അഡ്രസ് നോക്കി അവര്‍ നെടുവീര്‍പ്പിട്ടു. വഴിപൊക്കര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. വഴിയുടെ ഇരു കരകളിലും വീടുകള്‍ ഉണ്ടെങ്കിലും, ആരെയും പുറത്തു കാണാത്തതിനാല്‍ ഒന്നും ചോദിക്കാനായില്ല. ആ നട്ടുച്ചക്കു അങ്ങനെ തേരാ പാരാ ബൈക്കുമായി ചുറ്റുന്നതിനിടയില്‍ എന്നെ അവര്‍ ഫോണ്‍ ചെയ്യുന്നുമുണ്ട്. അങ്ങനെ ഒരു മാടക്കടയില്‍ അവര്‍ അഭയം തേടി. ഒരു പുകയും പിന്നെ ഒരു സോഡയും അവരെ ആശ്വസിപ്പിച്ചു.
അപ്പോഴാണു ഒരു സ്കൂട്ടിയില്‍ രണ്ടു തരുണീമണികള്‍ അവിടെയെത്തിയത്. ചെത്തു പിള്ളേര്‍. ഒരു മന്ദ മാരുതന്‍ വീശിയടിച്ച പ്രതീതി...'കാന്‍ യു ഹെല്‍പ് മീ?' തരുണീ മണിയില്‍ നിന്നു ചോദ്യം സ്നേഹിതരുടെ കാതില്‍ എത്തുന്നതിനു മുന്‍പേ, 'വൈ നോട്?' പിന്നെ, ഞങ്ങള്‍ ഭൂമിയില്‍ വന്നതു തന്നെ നിങ്ങളെ സഹായിക്കാനല്ലേ? എന്ന മട്ടില്‍ മറുപടിയും. 'ഓകെ, കാന്‍ യു ഷൊ മീ വെയര്‍ ഇസ് ദിസ് അഡ്രസ്?'... ഒന്നാമന്‍ പേപ്പര്‍ തുണ്ടു വാങ്ങി , കുറച്ചു അലോച്ചിച്ചു, രണ്ടാമനൊടു, വിജയാ, "ഡു യു നൊ ദിസ്? നട്ടുച്ചക്കു ഇംഗ്ലീഷ് കത്തികയറി!! "ലെറ്റ് മീ സീ" ദാസനൊടു വിജയന്‍.."വിലാസം കണ്ടിട്ടു ഈ ലേ ഔട്ടില്‍ തന്നെയാണെന്നു തൊന്നുന്നൂ അല്ലേ?" വിജയന്‍. "ദിസ് ഇസ് വെരി ഫെമിലിയര്‍ റ്റു മീ" ദാസന്‍ വീണ്ടും തരുണീമണികളോട്. "യാ യാ, ദിസ് ഈസ് വെരി നിയര്‍ ഒന്‍ളി" വിജയനും വിട്ടില്ല!. ഏതു ദിശയില്ലേക്കു വിടും ഇവരേ? ഒരു കാര്യം ചെയ്യാം, അവിടെ ഒരു സ്കൂള്‍ കണ്ടില്ലേ? അങ്ങോട്ടു വിടാം, അവിടെ ആരൊടെങ്കിലും ചൊദിച്ചോളും.. ദാസനു ഐഡിയ തെളിഞ്ഞു. എല്ലാമറിയുന്നവന്റെ ഭാവത്തില്‍ ദാസന്‍ തട്ടിവിട്ടു." റ്റേക് ദിസ് ലെഫ്റ്റ്, ദെന്‍ ഗൊ സ്റ്റ്രൈയിറ്റ്, റ്റേക്ക് സെക്കന്റ് ലെഫ്റ്റ്, ദെന്‍ ഇമ്മീഡിയറ്റ് റയിറ്റ്. ദെന്‍ ഗൊ റ്റെന്‍ മീറ്റേര്‍സ്...വിജയന്‍ വായും പൊളിച്ചു നില്‍പ്പാണു. "താങ്കസ്" മണികള്‍ നന്ദി അറിയിച്ചു. "ഇറ്റ് ഈസ് ഔര്‍ പ്ലേഷര്‍" വിജയനും ദാസനും ഒരേ ശ്വാസത്തില്‍...അവര്‍ തിരിച്ചു വരുമ്പോഴേക്കും പെട്ടെന്നു ഇവിടം വിടാം. രണ്ടു പേരും ബൈക്കും എടുത്തു അവിടേനിന്നും മുങ്ങി.
പിന്നീട് അവര്‍ എങ്ങനെയോ എന്റെ വീട് തേടിയെത്തി. (എങ്ങനെയെന്നു ഇനി പ്രസക്തമല്ല) വീട്ടില്‍ സംസാരിച്ചിരിക്കുമ്പൊള്‍, എന്തിനോ വേണ്ടി പുറത്തിറങ്ങിയ വിജയന്‍ ചാടി അകത്തുകയറി. "ഏടാ ദാസാ, അവര്‍ പുറത്തു നില്‍ക്കുന്നെടാ." ഞാന്‍ നൊക്കിയപ്പൊള്‍, ഒരു സ്കൂട്ടിയില്‍ രണ്ടു പെണ്ണുങ്ങള്‍. വഴി അറിയാതെ നില്‍പ്പാണു. എന്റെ വീടിന്റെ മുന്നില്‍ നിന്നു പരുങ്ങിയ അവര്‍ പിന്നീട് രണ്ടു വീടുകള്‍ക്കപ്പുറത്തേക്കു ചെന്നു. ഒടുവില്‍ അവര്‍ വീട് കണ്ടെത്തിയെന്നു തൊന്നുന്നു. ഞാന്‍ കൂട്ടുകാരൊടു ചോദിച്ചു.. "എന്തേ ഒരു ചുറ്റിക്കളി? " "ഒന്നും പറയണ്ടാ", അവര്‍ ചുമ്മാ ചിരിച്ചു.
പിന്‍ കുറിപ്പ്: ഒരു കുറ്റസമ്മതം എന്ന പോലെ ഇതിലെ ഒരു സുഹ്രുത്ത് എന്നൊടു പിന്നീട് ഒരു കാര്യം പറഞ്ഞു. വീണ്ടും എപ്പൊഴോ ലേ ഔട്ടില്‍ വഴിയറിയാതെ ഉഴലുമ്പൊള്‍ ഒരു അമ്മൂമ്മ വന്നു വഴി ചോദിച്ചു പോലും, ദൂരെ കാണുന്ന ഒരു 'ക്രോസ്സ്' നോക്കി ആ വഴി വിട്ടു പൊയ്യ്ക്കൊള്ളാന്‍ അവന്‍ പറഞ്ഞെത്രേ!! പാവം അമ്മൂമ്മ. ആ വഴിയുടെ അങ്ങേ തലയ്ക്കു ഒരു പ്രധാന ഡ്രെയിനേജ് ഉണ്ട്. പിന്നീടാണു അതു ഞങ്ങള്‍ മനസിലാക്കിയത്. ദൈവം ആ അമ്മൂമ്മയെ അന്നു സഹായിച്ചിരുന്നേക്കും!

അഭിപ്രായങ്ങള്‍