Thursday, December 30, 2010

പുതുവർഷാശംസകൾ!

പുതിയ സ്വപ്നങ്ങൾ, പുതിയ പ്രതീക്ഷകൾ, പുതിയ ചിന്തകൾ...
ബൂലോകത്തെ എന്റെ എല്ലാ സ്നേഹിതർക്കും പുതുവർഷാശംസകൾ! 

....പിന്നെ ഇതൊക്കെ ഒന്ന് ആഘോഷിക്കേണ്ടേ? എന്റെ ഒരു സഹപ്രവർത്തകൻ താഴെ കാണിച്ചുതന്നപോലെ...ഉന്മാദത്തിന്റെ മൂർഛയിൽ മനസ്സിൽ വിടരുന്ന ഒരോ ‘ക്രിയേറ്റിവിറ്റി’കൾ!!‘കുരുവികൾ’ കൂടുകൂട്ടാൻ വന്നണയുമോ ഈ രാവിൽ?

Tuesday, December 21, 2010

ബംഗളൂരു നാട്‌ : ഒരു കിളിയും കുറച്ചു മരച്ചില്ലകളും!


വീണ്ടും ഒരു പ്രവർത്തി ദിനം. കമ്പനി ബുസ്‌ പതിവു പോലെ ആ സ്റ്റോപ്പിലേക്ക്‌ എത്തിച്ചേർന്നു. ദിനേശന്റെ തല ബസ്സിലെ വിൻഡോ ഗ്ലാസ്സിനിടയിലൂടെ പുറത്തേക്ക്‌ നീണ്ടു. കുറേ ഏറെ സഹപ്രവർത്തകർ ഈ സ്റ്റോപ്പിൽ നിന്നു കയറാനുണ്ട്‌. പക്ഷെ അവന്റെ ഈ നോട്ടം ഒരാളെ മാത്രം ലക്ഷ്യമിട്ടാണു. ഒരു കിളിയെ...

[കിളിയേക്കുറിച്ച്‌]

...ഒരു പെൺകിളിയെ...കുറച്ചു ദിവസങ്ങളായി ഈ കിളി കമ്പനിയിൽ ജോയിൻ ചെയ്തിട്ടെന്ന്‌ തോന്നുന്നു. ഒരു കന്നഡക്കാരിയാണു (കാണുമ്പോൾ). ബംഗളൂരുവിലെ മെട്രോ സംസ്ക്കാരത്തിന്റെ ഒരു ജാഢയും ആ മുഖത്തില്ല. അങ്ങനെയെങ്കിൽ നമ്മുടെ ഭാഷയിൽ ഒരു നാട്ടിൻ പുറത്തുകാരി. കർണ്ണാടകത്തിലെ ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിടങ്ങളിൽ നിന്നു വരുന്ന ഒരു വള്ളുവനാടൻ കാരി. കുറച്ചു നാണത്തിൽ പൊതിഞ്ഞ ആ മുഖം അങ്ങനെ ബസ്സിലേക്ക്‌ കയറുമ്പോൾ പലരും അങ്ങനെ നോക്കിയിരുന്നു പോകും. ചില ദിവസങ്ങളിൽ തനി നാടൻ വേഷം, ചിലപ്പോഴോ...തനി ‘മോസ്റ്റ്‌ മോഡേൺ’. പക്ഷെ ആ കിളിയുടെ ബസ്സിലേക്ക്‌ കയറുമ്പോഴുള്ള ആ ചിറകടിയുടെ താളത്തിൽ മയങ്ങാത്തവർ ആരുമില്ല!. ഇംഗ്ലീഷ്‌ പത്രങ്ങളിലെ വർണ്ണം തുളുമ്പുന്ന സിനിമാസുന്ദരിമാരുടെ ചിത്രങ്ങളിൽ നിന്നും അപ്പോൾ ദിനേശന്റെ ചില സഹപ്രവർത്തകർ കണ്ണെടുക്കും. വേറെ ചിലരാവട്ടെ എടുത്താൽ പൊക്കാനാവത്ത ഭാരമേറിയ മസാല നോവലിൽ നിന്നായിരിക്കും കണ്ണെടുക്കുന്നത്‌. ഇനി വേറെ ചിലർ, മനോഹര സംഗീതത്തിന്റെ അഗാത തലങ്ങളിൽ നിന്നു ഊളിയിട്ട്‌ പുറത്തേക്ക്‌ വരുന്നതും കാണാം (ചെവിയിൽ ആ ഇയർ ഫോൺ അപ്പോഴും ഒരു കറുത്ത പാടായി കാണാം - മൂക്കിൽ പഞ്ഞി ഇരിക്കുന്നതു പോലെ!). അയതിനാൽ ആ സ്റ്റോപ്പിൽ എത്തുമ്പോൾ ദിനേശന്റേയും അവസ്ഥ ഇതൊക്കെ തന്നെ!. ഏതായാലും പുലർകാലെയുള്ള ഈ വിരസ ഒഫ്ഫീസ്‌ യാത്രയിൽ അങ്ങനെ ആശ്വാസമായി ആ കിളി പറന്നു വന്നു.

[ഇനി മരച്ചില്ലകളേക്കുറിച്ച്‌]


ഒരേ കമ്പനിയുടെ വിജയത്തിലേക്കോ നാശത്തിലേക്കോ ആണു ഒത്തൊരുമിച്ച്‌ പണി ചെയ്യുന്നതെങ്കിലും, ബസ്സിനകത്ത്‌ ആ ഭാവം ആരും കാട്ടാറില്ല. ഒഴിഞ്ഞ ഒരു സീറ്റുണ്ടെങ്കിൽ അതിലാണു കണ്ണു. കൊച്ചു കുട്ടികൾ വാശികൂട്ടുന്നതു പോലെ ഒരു വിൻഡൊ സീറ്റ്‌!. ആണായാലും പെണ്ണായാലും ഒരേ പോലെ. കൂടാതെ ഒപ്പം ആരും ഇരിക്കരുത്‌ എന്ന വാശിയിൽ കൈയിലെ ബാഗ്‌ എടുത്ത്‌ സീറ്റിന്റെ സൈഡിൽ ബോധപൂർവം വയ്ക്കും. അങ്ങനെ വിശാലമായി ഒരു യാത്ര. പക്ഷെ ഒരു കിളി അങ്ങനെ പറന്നു വരുമ്പോൾ ചഞ്ചലപ്പെടാത്ത മനസ്സുണ്ടോ? ഏതു ചില്ലയിലേക്കാവും ആ കിളി വരുന്നത്‌ എന്ന ആകാംക്ഷയാണു എല്ലാവരുടേയും മനസ്സിൽ. പതുക്കെ ബാഗ്‌ എടുത്തു മാറ്റി മനസ്സിൽ ഒരു സ്വാഗതം പറയുന്നവരുമുണ്ട്‌! ആ സുന്ദര സാമീപ്യം നുകർന്ന്‌ അങ്ങനെ യാത്ര ചെയ്യാൻ ഒരു ഭാഗ്യം വേണ്ടേ? പക്ഷെ ദിനേശൻ എന്ന ഈ സുന്ദരനു ആ ഭാഗ്യം ഇനിയും ഉണ്ടായിട്ടില്ല. അവന്റെ ആ ചില്ലയിലേക്ക്‌ അവൾ ഇതുവരെ വന്നിട്ടില്ല. പലപ്പോഴും അവളും ഒരു ഒഴിഞ്ഞ ചില്ലയിലേക്കണു പൊകാറു. (നാശം..ഈ ബസ്സിൽ ആരാ ഇത്രയും സീറ്റുകൾ വെച്ചത്‌?) അല്ലെങ്കിൽ വേറോരു സഹപ്രവർത്തകയുടെ കൂടെയായിരിക്കും അവളുടെ ഇരിപ്പ്‌, അതാണെങ്കിലോ ഒരു കൊമ്പനാനയും പേടമാനും ഒന്നിച്ചിരിക്കുന്നപോലെ! (കഷ്റ്റം,ഒപ്പം ഇരിക്കരുതെന്ന്‌ ആ പെണ്ണിനെങ്കിലും പറഞ്ഞൂടെ?). പക്ഷെ അവനെ സങ്കടപ്പെടുത്തുന്നത്‌ ഇതൊന്നുല്ല, ചില ആഭാസന്മാരുടെ ചില്ലയിൽ വരെ അവൾ ചെക്കേറിയിട്ടുണ്ട്‌ . എന്തു ചെയ്യാം...അങ്ങനെ ചില്ല ഒഴിപ്പിച്ചിട്ട്‌ ദിനേശൻ കാത്തിരുപ്പു തുടർന്നു.

അങ്ങനെ ഈ യാത്രയിലും അവൻ പ്രതീക്ഷകൾ കൈവിട്ടില്ല. അവന്റെ സീറ്റ്‌ ‘സേഫ്‌’ ആണു. ആർക്കു വിട്ടുകൊടുത്തിട്ടില്ല. അവൻ മാത്രമല്ല. ചുറ്റുപാടുമുള്ള സ്നേഹിതരും. അവൾ അങ്ങനെ ബസ്സിലേക്ക്‌ കടന്നുവന്നു. അവൾക്കു മുൻപേ വേറെ ചില കശ്മലന്മാരും കടന്നു വരുന്നുണ്ട്‌. ഒരുത്തനും സീറ്റ്‌ കൊടുക്കില്ല എന്ന ഭാവത്തിൽ ദിനേശനിരുന്നു, സൈഡ്‌ സീറ്റിൽ ബാഗും എടുത്തു വച്ചു. ഇന്നു ഒരു പക്ഷെ ഞാൻ ഭാഗ്യവാനാണോ എന്നു അവനു തോന്നിപ്പോയി? ബസ്സ്‌ ഏകദേശം ഫുൾ ആയി. അവളുറ്റെ കണ്ണുകൾ ഇന്നു അവന്റെ മരച്ചില്ലയിൽ ഉടക്കിയതായി തോന്നിത്തുടങ്ങിയപ്പോഴാണു ഒരു വൃത്തികെട്ടവന്റെ ആസനം അതിൽ പതിച്ചത്‌! നാശം! കിളി പോയി. അവൾ തൊട്ടുപിന്നിലെ ഒരു ചില്ലയിൽ ചേക്കേറി. പരന്ന ഒരു ചിരിയുമായി ആ അസനത്തിന്റെ ഉടമസ്ഥൻ അവന്റെ നോക്കി.

“ഇതു ഹൊഡക്കനഹുണ്ടി പോകില്ലേ?

ദിനേശനു ഒന്നും മനസ്സിലായില്ല.

ഓ, അങ്ങനെ.ഇതു സർക്കാർ ബസ്സണെന്നു വിചാരിച്ചു കയറിയതാണല്ലെ?

”ഇതു കമ്പനി ബസ്സാണടോ“ (നാശമേ!)

ആസനം പെട്ടെന്ന്‌ സീറ്റ്‌ കാലിയാക്കി ബസ്സിൽ നിന്നിറങ്ങി.

അവനു കലി കയറി. അവൾ വന്നിരിക്കാൻ തുടങ്ങിയതായിരുന്നു...ഒരോന്ന്‌ രാവിലെ ഇറങ്ങിവന്നോളും. അങ്ങനെ അന്നത്തെ ആശയും നിരാശയായി മാറി.

...അങ്ങനെ പിന്നേയും നാളുകൾ പലതും കഴിഞ്ഞു. ദിനേശൻ പറന്നു പോകുന്ന ഈ കിളിയേയും നോക്കി അങ്ങനെ ഇരുന്നു...

പക്ഷെ എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ? അങ്ങനെ എന്റെ ഈ സുഹൃത്തിന്റേയും സമയം വന്നു.

അന്നൊരു വൈകുന്നേരം...

അന്ന്‌ ബസ്സിൽ ആകെയുള്ളത്‌ ഏറ്റവും പിന്നിലെ രണ്ടു സീറ്റുകൾ മാത്രം. സമയത്തിനു ഓഫീസിൽ നിന്നിറങ്ങാൻ കഴിഞ്ഞില്ല. ഓടി വന്നതുകൊണ്ടാണു ബസ്സ്‌ കിട്ടിയതു തന്നെ. ഈശ്വരാ, കാത്തുകൊള്ളേണമേ...എന്നു മനസ്സിൽ ഓർത്ത്‌ ദിനേശൻ അതിൽ ഇരിപ്പുറപ്പിച്ചു. മിക്കവാറും ഈ ലാസ്റ്റ്‌ സീറ്റുകളിൽ ഇരുന്നാൽ ഒരു കുതിരപ്പുറത്തിരിക്കുന്ന പ്രതീതി ആണു. കുലുങ്ങി കുലുങ്ങി അങ്ങനെ അങ്ങനെ... പിൻ ചക്രങ്ങൾ തന്റെ ബസ്സിന്റെ അല്ല എന്നു വിചാരിക്കുന്ന ഡ്രൈവർമാരാണു ബസ്സു ഓടിക്കുന്നത്‌. ഒരോ ഹമ്പിൽ എത്തിയാലും - സർക്കസിലെ ട്രപ്പീസ്‌ കളിക്കാർ താഴെ വലയിലേക്ക്‌ വീണു പിന്നെയും പൊങ്ങി പോകുന്നത്‌ അനുസ്മരിപ്പിക്കുന്നതു പോലെയാണു - പിൻസീറ്റിൽ ഇരുന്നാൽ. വെറെ നിവൃത്തിയില്ലത്തതിനാൽ ദിനേശൻ അവിടെ തന്നെ ഇരിപ്പുറപ്പിച്ചു. ആകെ ക്ഷീണിതനായ അവൻ പതുക്കെ ബസ്സിന്റെ ജനലിലൂടെ പുറത്തേക്ക്‌ അങ്ങനെ നോക്കിയിരുന്നു. ഉറക്കത്തിലേക്ക്‌ വീഴുമോ ഇല്ലയോ എന്നുള്ള ആ നിമിഷങ്ങൾ...പക്ഷെ പിന്നെയാണു അവിചാരിതമായി അത്‌ സംഭവിച്ചത്‌....

ദിനേശന്റെ കണ്ണുകൾ ബസ്സിനു പുറത്ത്‌ നമ്മുറ്റെ കഥാനായികയായ പെൺ കിളിയിൽ ഉടക്കി. അവളും ആ ബസ്സിലേക്ക്‌ സമയം വൈകിയതറിഞ്ഞ്‌ ഓടി വരുന്നു. ദൈവമേ...അവൾക്ക്‌ ഈ സീറ്റ്‌ മാത്രമേ ഇരിക്കാൻ ഈ ബസ്സിൽ ബാക്കിയുള്ളു. ദിനേശന്റെ നെഞ്ചിടിപ്പ്‌ കൂടി. അങ്ങനെ തന്റെ കാലാകാലങ്ങളായുള്ള മോഹം പൂവണിയുന്നോ?? അവൾ ഒരു കിതപ്പോടെ ബസ്സിൽ ഓടിക്കയറി. സീറ്റുകൾ ഇന്നും ഒഴിവില്ല. നോക്കിയപ്പോഴോ ഏറ്റവും പിന്നിലായി ഒന്നു കണ്ടു. ദിനേശന്റെ മുഖം ചുവന്നു തുടുത്തു. കിളി തന്റെ അടുത്തേക്ക്‌ തന്നെ പറന്നു വരുന്നു...! ഒടുവിൽ അവന്റെ ആ ചില്ലയിൽ അവൾ വന്നിരുന്നു.

ദിനേശന്റെ ശരീരത്തിലൂടെ ഒരു കുളിർ മഴ പൈയ്തിറങ്ങി. വൈകുന്നേരം പോലും എന്തൊരു വാസനയാണു ഈ ദേഹത്തു നിന്നു!! ആദ്യമായി ഒരു ജാവാ പ്രോഗ്രാം ‘കമ്പയിൽ’ ചെയ്യുന്ന ആ സുഗന്ധം! സിന്തോൾ, ലിറിൽ, കുട്ടിക്യ​‍ൂറ ഏതാണെന്നറിയില്ല.. അവളുടെ മിനുസമാർന്ന ആ തോളുകൾ തന്റെ തോളോട്‌ ചേർന്നപ്പോൾ അവന്റെ വായിൽ നിന്നു ഒരു നിശ്വാസം പുറത്തേക്ക്‌ പോയി. ഇനി ഇപ്പോൾ എങ്ങനെയാണു ഒന്നു പരിചയപ്പെടുക? ഈ അവസരം പാഴാക്കരുത്‌. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” പണ്ട്‌ ഗാന്ധിജി പറഞ്ഞിട്ടില്ലലേ? അവൾ ഇനി ആ ഇയർ ഫോൺ സുനാപ്പി എടുത്ത്‌ ചെവിയിൽ തിരുകിയാലോ? പിന്നെ ഒരു ഗുണ്ട്‌ പൊട്ടിച്ചാലും അവൾ കേൾക്കില്ല!

“ഏതു കോളേജിലാ?” ദിനേശൻ ആ പരസ്യം ഓർത്തു.

വേണ്ടാ..ഇനി മമ്മീ എന്നു വിളിച്ച്‌ ഒരു കുഞ്ഞ്‌ എവിടെന്നെങ്കിലും ഓടിവന്നാലോ?

പക്ഷെ പെട്ടെന്നാണു ആ സുന്ദരി കിളി ദിനേശിനോട്‌...

“ഹായ്‌”

“ഹായ്‌” ദിനേശൻ തിരിച്ചും.

“ഈ സീറ്റ്‌ വളരെ ചെറുതാണല്ലേ? രണ്ടു പേർക്ക്‌ ഇരിക്കാൻ ബുദ്ധിമുട്ടാണു” സുന്ദരിക്ക്‌ പരിഭവം.

“അതെ...വളരെ ശരിയാണു” ദിനേശന്റെ മറുപടി. “അതു കൊണ്ടു ചേർന്നിരുന്നോള്ളൂ..വേണമെങ്കിൽ എന്നെ കെട്ടിപ്പിടിച്ചിരുന്നോള്ളൂ, ഇനിയെങ്ങാനും വീണുപോയാലൊ?” ഇത്‌ പക്ഷെ അവൻ മനസ്സിൽ ഓർത്തതേ ഉള്ളൂ.

“എന്താ പേരു? ഏതു റ്റീമിലാ?” അങ്ങനെ സുന്ദരി തുടക്കമിട്ടു.

“ഞാൻ ....”

.......................................

ഒരവസരം കാത്തിരുന്ന ദിനേശൻ പിന്നെ സ്ക്രിപ്റ്റ്‌ കൈയിലെടുത്തു.

അനർഗനിർഗളമായി ആ സംഭാഷണം അങ്ങെനെ നീണ്ടു.

ഞാൻ ഒരു പുലിയാണെന്നും ഞങ്ങളുടെ റ്റീം ഒരു പുലിമടയാണെന്നും അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണു തള്ളി!! കൂടാതെ തന്റെ റ്റീമിലെ സഹ പ്രവർത്തകർ വെറും പൂച്ചകൾ മാത്രമാണെന്നും ഞാനാണു അത്‌ ഒരു പുലിമടയാക്കിയതെന്നു കൂടി കെട്ടപ്പോൾ അവൾ അവനോട്‌ ചേർന്നിരുന്നു!

“കല്യാണം കഴിഞ്ഞതാണോ?” സുന്ദരിയുടെ ചോദ്യം.

എന്താണു പറയേണ്ടത്‌? ഒരു പക്ഷെ തന്റെ ഈ ഉത്തരത്തിലായിരുക്കുമോ അവളുറ്റെ നിർണ്ണയക തീരുമാനം? ഒരു പുലിയിൽ നിന്നു എലിയിലേക്കുള്ള ദൂരം വളരെ ചെറുതാണു!

“അല്ല” (ഭാര്യയോട്‌ പോവാൻ പറ!)

“ഫ്ളാറ്റ്‌, കാർ, ലോൺ, പെൻഷൻ പ്ലാൻ എല്ലാമുണ്ട്‌, ഇനി ഒരു പെണ്ണിനെ കണ്ടെത്തണം”

“പെട്ടെന്നായിക്കൊള്ളൂ” സുന്ദരി മൊഴിഞ്ഞു.

“നൊക്കുന്നുണ്ടു...ഒരേ ഓഫീസിൽ നിന്നാണെങ്കിൽ സൗകര്യം” ദിനേശൻ.

“എന്തേ?”

“ഇങ്ങനെ ഒന്നിച്ചിരുന്ന്‌ പോവാലോ?” ദിനേശനു ഒരു നാണം.

“ഒഹോ? പക്ഷെ ഇതേ പോലെ വേറേ സുന്ദരിമാരോടൊപ്പം അപ്പോൾ പൊകാൻ പറ്റില്ലല്ലോ?“ അവൾ പൊട്ടിച്ചിരിച്ചു. ഒപ്പം ദിനേശനും.

”സുന്ദരി തന്നെയാണുട്ടോ! ഇഷ്ടമായി“ ദിനേശൻ ഒടുവിൽ അത്‌ പറഞ്ഞു!

അവളുറ്റെ മുഖം നാണത്തിൽ മുങ്ങി. ഒളികണ്ണിട്ട്‌ അവൾ അവനെ നോക്കി. രണ്ടു മനസ്സുകൾ വികാരത്തിന്റെ വേലിയേറ്റത്തിൽ കെട്ടു പൊട്ടിക്കാൻ വെമ്പൽ കൊണ്ടു!

പെട്ടെന്നാണു ഒരു വലിയ ഹമ്പിൽ ആ ബസ്സ്‌ ഒരു സുനാമി തിരമാലപോലെ പൊങ്ങിയത്‌! അവൾ ഒരു ഞെട്ടലോടെ അവനെ കെട്ടിപ്പിടിച്ചു! പിന്നെ അവർ ആ തിരമാലയിലേക്ക്‌ ഒന്നിച്ച്‌ പറന്നുയർന്നു. കൈ കോർത്ത്‌...അങ്ങനെ ഇണകിളികളെ പോലെ!!

”ഹമ്മോ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ“

വാരിയെല്ലുകൾ ഒടിഞ്ഞു തകരുന്ന ശബ്ദവും ഒരു നിലവിളി ശബ്ദവും കേട്ടുകൊണ്ട്‌ ബസ്സ്‌ ഡ്രൈവർ ഓടി വന്നു.

”സാ​‍ാ​‍ാർ, എന്തു പറ്റി“

ദിനേശൻ പതുക്കെ കണ്ണു തുറന്നു. താൻ ഒരു റെസ്ലിങ്ങ്‌ യോദ്ധാവിനെ പോലെ ബസ്സിൽ മലർന്നടിച്ചു കിടക്കുന്നു! ഒന്നും മനസ്സിലാവുന്നില്ല.

”കിളി എവിടെ? പറന്നു പോയോ?“

”ഏതു കിളി സാ​‍ാർ“ ഡ്രൈവർ ചുണ്ട്‌ വളച്ച്‌ ചോദിച്ചു.

ദിനേശൻ ചുറ്റും നോക്കി. ബസ്സിൽ ആരും ഇല്ല...കിളിയും ചില്ലകളും ഒന്നും ഇല്ല!!!

സ്വപ്നമാണോ എന്നു വർണ്ണത്തിൽ ആശങ്ക!

”ഇതേതാ സ്ഥലം“

”വെടക്കനഹള്ളി“ ഡ്രിവെർ മൊഴിഞ്ഞു.

ഈശ്വരാ​‍ാ, ഇതേതാ ഈ വെടക്ക്‌ സ്ഥലം?

”സാ​‍ാർ ഇത്‌ ലാസ്റ്റ്‌ സ്റ്റോപ്പ്‌ ഇവിടെ ഇറങ്ങിക്കോ“

ദിനേശനു പിന്നേയും ഒന്നും മനസ്സിലായില്ല!

ഇങ്ങനെ ഒരു സ്ഥലം എന്റെ ബസ്സ്‌ റൂട്ടിൽ ഇല്ലല്ലോ?

”ഇതേതാ റൂട്ട്‌“ ദിനേശനു വിശ്വസിക്കാൻ പറ്റുന്നില്ല.

”റൂട്ട്‌ 24, സാർ ഒന്നു ഇറങ്ങാവോ? പോയിട്ട്‌ അടുത്ത ഓട്ടം ഉള്ളതാ“ ഡ്രൈവർ തെറി വിളി തുടങ്ങിയോ എന്നു സംശയം?

ഇപ്പോൾ ദിനേശനു എല്ലാം മനസ്സിലായി.

ഓടി വന്നു ഓഫീസ്‌ ബസ്സിൽ കാൽ വെച്ചത്‌ മാറിപോയി!! 25 ആണു എന്റെ റൂട്ട്‌!!

അപ്പോൾ ആ സുന്ദരി കേറിയതു??? ഉറക്കവും സ്വപ്നവും അവൾക്കു മുൻപേ എന്നിലേക്ക്‌ വന്നു ചേർന്നിരുന്നു?

”ഇതു ബംഗളൂരു തന്നെയല്ലെ?“ വാരിയെല്ലുകൾ പറക്കി കൂട്ടി ബസ്സിൽ നിന്നിറങ്ങുമ്പോൾ ദിനേശൻ ചോദിച്ചു.

”അതെ നൊർത്ത് ബംഗളൂരു“, ഡ്രൈവർ പറഞ്ഞു,

”സമാധാനം, ഇനി വല്ല ഹൈദ്രാബാദിനു അടുത്താണെങ്കിൽ നാളെ അവിടെയുള്ള ഓഫീസിൽ പൊയി വർക്ക്‌ ചെയ്യാമായിരുന്നു!

‘ഇടിവെട്ടിയവൻ, തലയിൽ വീണ തേങ്ങ എടുക്കാൻ കുനിഞ്ഞപ്പോൾ ചന്തിക്ക്‌ പാമ്പ്‌ കടിച്ചു’ എന്ന പോലെയായി! കഷ്ടം.

'a thunderstorm hit guy, who bended to grab the cocunut which falls on his head, was bitten by a snake on his ass'  (ഹമ്മേ!! ഒരു സുരേഷ് ഗോപി സ്റ്റൈൽ)

ദിനേശൻ, തന്റെ സൌത്ത്‌ ബംഗളൂരു വീട്ടിലേക്കുള്ള അടുത്ത ബി എം ടി സി ബസ്സും കാത്ത്‌ അങ്ങനെ നിന്നു... പാലായിൽ നിന്ന്‌ പൊൻങ്കുന്നം വഴി ശബരിമലയിലേക്ക്‌, കല്ലും മുള്ളും താണ്ടിയുള്ള ഒരു യാത്ര ഓർത്തുകൊണ്ട്‌ അങ്ങനെ നിന്നു!

[ഫോട്ടോ നന്ദി: ഗൂഗിൾ]

Sunday, September 26, 2010

ഹൃദയ ശൂന്യത!

ഇന്നു ലോക ഹൃദയദിനം. ശരീരത്തില്‍ ഹൃദയം ഉള്ളവര്‍ക്ക്‌ ആശങ്കപ്പെടാന്‍ ഒരു ദിനം! രാവിലെ പത്രം തുറന്നപ്പ്പോള്‍ പേജ്‌ മുഴുവന്‍ നമ്മുടെ ഹൃദയത്തിനേക്കുറിച്ചാണു വാര്‍ത്ത. ഭയങ്കരാണത്രേ പുള്ളി. ഇരുപത്തിനാലു മണിക്കൂറും നമ്മള്‍ക്കു വേണ്ടി പണി ചെയ്യുന്നു. പക്ഷെ കാണേണ്ടതുപോലെ കണ്ടില്ലെങ്കില്‍ അദ്ദേഹം പിണങ്ങും. പിന്നെ നമ്മള്‍ അനുഭവിക്കും. എങ്ങനെയെല്ലാം അവനെ സന്തോഷിപ്പിക്കാമെന്നു പത്രത്തില്‍ ഉണ്ടു. എന്തു ഭക്ഷിക്കണം, അതിനു ശേഷം എങ്ങനെ വ്യായാമം ചെയ്യണം..അങ്ങനെ ഹൃദയത്തെ സുഖിപ്പിച്ചു നിര്‍ത്താനുള്ള വഴികള്‍ എല്ലാം. ഞാന്‍ കസേരയിലേക്ക്‌ ചാഞ്ഞു. പതുക്കെ നെഞ്ചിനോട്‌ കൈ ചേര്‍ത്തു. ആ കൈ പക്ഷെ ഒരു ശൂന്യതയിലേക്ക്‌ നീണ്ടപോലെ തോന്നി. ഒരു ഹൃദയ ശൂന്യതയിലേക്ക്‌! ഹൃദയം ഉള്ളവനല്ലേ ഈ പേപ്പറില്‍ എഴുതിയതു വായിക്കേണ്ടു? അതില്ലാത്തവനോ? ഒരു പ്രണയിനി ഇല്ലാത്തവനു പ്രണയദിനം എങ്ങനെയിരിക്കും? ഒരു പക്ഷെ അവന്‍ ആ ദിവസം പുറത്തിറങ്ങി ഒരുവളെ കണ്ടെത്തിയേക്കാം. അല്ലെങ്കില്‍ അടുത്ത ദിനം വരുമ്പോഴേക്കും ഒരുവളെ കിട്ടിയേക്കാം. പക്ഷെ ഇതങ്ങനെയാണോ? ഹൃദയം വാങ്ങാന്‍ കിട്ടുമോ? ഇല്ലാത്തത്‌ ഇല്ലാത്തതു തന്നെയല്ലെ?

പണ്ട്‌ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ തുമ്പിയെകൊണ്ട്‌ കല്ല് എടുപ്പിക്കുന്ന കൂട്ടുകാരനോട്‌ ഞാന്‍ ചോദിച്ചു. "ഡാ, നിനക്കു ഹൃദയമില്ലേ? ആ തുമ്പിയെ ഇങ്ങനെ കഷ്ടപ്പെടുത്തണോ?". കൂട്ടുകാരന്‍ ഒരു പുഛത്തോടെ എന്നെ നോക്കി. പിന്നീട്‌ അവന്‍ തന്നെ എന്നോട്‌ ഇതേ ചോദ്യം ചോദിച്ചു. അന്നു ഞാന്‍ ഒരുത്തനെ കോമ്പസിനു കുത്തി നില്‍ക്കുകയായിരുന്നു. ചോര പൊടിയുന്നുണ്ട്‌ ആ കൈയിന്‍ നിന്നു. എന്റെ മുഖത്തോ അതേ പുഛ ഭാവം. ക്ലാസ്‌ ടീച്ചറിന്റെ കൈയ്യില്‍ നിന്നു ചൂരല്‍ എന്റെ കൈകളില്‍ ആഞ്ഞാഞ്ഞു പതിക്കുമ്പോള്‍ ഞാന്‍ വേദനയോടെ ടീച്ചറോടും ചോദിച്ചു "നിങ്ങള്‍ക്കു ഒരു ഹൃദയമില്ലെ ടീച്ചറെ?". പിന്നീട്‌ കാമ്പസില്‍ ചിതറി തെറിച്ച ചോരയുടെ മുന്നില്‍ ഞാന്‍ ഒരു ഹൃദയമില്ല്ലാത്തവനായി നിന്നപ്പോള്‍ ഒപ്പമുള്ള പെണ്‍ സഹപാഠികള്‍ നില വിളിച്ചു പറഞ്ഞു "ഹൃദയമില്ലാത്തവര്‍". തല പൊട്ടി ഒഴുകുന്ന രക്തച്ചാലുകള്‍ ലാത്തിയുടെ അറ്റത്ത്‌ സ്പര്‍ശിച്ചപ്പോള്‍ അവിടെ ഒരു പോലീസുകാരനും ഹൃദയമില്ലായിരുന്നു. പിന്നീട്‌, വെറുപ്പും, പകയും ജീവിതത്തില്‍ നിറഞ്ഞപ്പോള്‍ ഈ ചോദ്യത്തിനു പ്രസക്തിയില്ലാതായി. വിദ്യാഭ്യാസകാലം കഴിഞ്ഞു ഒരിക്കല്‍ കാമുകി എന്നോട്‌ കരഞ്ഞു പറഞ്ഞു. "നിനക്ക്‌ ആരേയും സ്നേഹിക്കാന്‍ കഴിയില്ല...നീ ഒരു ഹൃദയമില്ലാത്തവനാണു" പ്രണയകാലത്ത്‌ ഞാന്‍ അവള്‍ക്കയച്ച ഹൃദയത്തിന്റെ അടയാളമുള്ള കാര്‍ഡുകള്‍ അവള്‍ അപ്പോള്‍ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിച്ചിരുന്നു. പിന്നീട്‌ അത്‌ തീയില്‍ അമര്‍ന്നപ്പോള്‍ അവള്‍ അവളുടെ ഹൃദയവും അതില്‍ ഹോമിച്ചു.

കാലം പിന്നേയും ഒരുപാട്‌ കഴിഞ്ഞു. ജീവിതത്തില്‍ പലതും നേടി. നല്ല ജോലി, ശമ്പളം, ഒരു വീട്‌, വാഹനം അങ്ങനെ. അപ്പോഴോന്നും ഹൃദയത്തെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ടില്ല. ചുറ്റുപാടുമുള്ളവര്‍ ആരും തന്നെ നിനക്കു ഒരു ഹൃദയമില്ല്ലേഡാ എന്നു ചോദിച്ചിട്ടില്ല. അവര്‍ ഒരു പക്ഷെ അതിനര്‍ഹരല്ലായിരിക്കാം. ഒടുവില്‍ കഴിഞ്ഞ ദിവസം ഒരു കലഹത്തിന്റെ അന്ത്യത്തില്‍ ഭാര്യ ചോദിച്ചു, "ഒരു സ്നേഹവുമില്ല്ല എന്നോട്‌, ഒരു ഹൃദയവുമില്ലാത്ത മനുഷ്യന്‍!". അങ്ങനെ ഞാന്‍ വളരെക്കാലത്തിനു ശേഷം അത്‌ വീണ്ടും തിരിച്ചറിഞ്ഞു. നാലാം തരത്തില്‍ ഞാന്‍ ചോദിച്ചു തുടങ്ങിയത്‌... പിന്നെ പലരും എന്നോട്‌ ചോദിച്ചത്‌... ഒടുവില്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ എന്റെ ഭാര്യ എന്നോട്‌ പറഞ്ഞത്‌!

ഞാന്‍ എന്റെ കൈ നെഞ്ചില്‍ നിന്നെടുത്തു. പത്രത്താളുകള്‍ മറിച്ചു. ബി പി, കൊളസ്ട്രോള്‍ ഇവ എങ്ങനെ നിയന്ത്രിക്കാം എന്നു ഒരു ലേഖനം. ഞാന്‍ അപ്പോള്‍ ഓര്‍ത്തു. ഹൃദയരഹിതനായ എനിക്ക്‌ ഇവയൊക്കെ എങ്ങനെ വന്നു? മരുന്നുകള്‍ മുറക്കു കഴിക്കുന്നുമുണ്ട്‌. ഡോക്ടര്‍ പറ്റിച്ചതാണോ? അതോ എന്റെ കൈ ചെന്നെത്തിടാത്തോരിടത്ത്‌ അദ്ദേഹം ഇരിപ്പുണ്ടോ? ഈ ശൂന്യതക്കപ്പുറത്ത്‌? വേണ്ട, ഒരു അന്വേഷണത്തിനു ഞാനില്ല. വീണ്ടെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അതിന്റെ ആവശ്യം ഇനി ഇല്ല. ഒരു പക്ഷെ ആ കണ്ടെത്തല്‍ ഹൃദയം പൊട്ടുന്ന ഒരലര്‍ച്ചയിലേ അവസാനിക്കു!

Wednesday, August 18, 2010

ഒാണാശംസകള്‍

പ്രിയ സുഹ്രുത്തുകളേ, എല്ലാവര്‍ക്കും നന്‍മയും ഐശ്വര്യവും നിറഞ്ഞ ഒരോണം ആശംസിക്കുന്നു.

സദ്യയിലല്ലേ പ്രതീക്ഷ മുഴുവനും!... (നന്ദിയുണ്ട്‌ ഗൂഗിളേ)

Thursday, July 22, 2010

ബംഗളൂരു നാട്‌: ഓലകളുടെ പറുദീസ!

ഇതേതു പറുദീസയാണെന്നു സംശയം തോന്നുന്നുണ്ടോ? ഇത്‌ മലേഷ്യയിലേയോ, ഗള്‍ഫ്‌ രാജ്യത്തിലേയോ എണ്ണപനകളിലെ ഓലകളെക്കുറിച്ചല്ല, നമ്മുടെ സ്വന്തം കേരളത്തിലെ പാലക്കാടന്‍ കള്ളു ചുരത്തുന്ന പനകളിലെ ഓലകളെക്കുറിച്ചല്ല.. പിന്നെ വേറെ ഏതാ ഈ പറുദീസ? അതും ഒരു പറുദീസയാവാന്‍ മാത്രം ഓലകളുള്ള വേറെ ഏതാ സ്ഥലം? ഉണ്ട്‌, അത്‌ ഈ മഹാനഗരം തന്നെ. ഈ മഹാനഗരത്തിലെ ഓരോ ഐ ടി കമ്പനികളും ആണു ഓലകളുടെ പറുദീസ. (ഇനി ഐ ടി എന്നു കേള്‍ക്കുമ്പൊള്‍ ദേഷ്യം തോന്നുന്നവര്‍ക്ക്‌ തുടര്‍ന്നുള്ള വായന നിര്‍ത്താം).

ഒാല എന്നാല്‍ എന്തെന്ന് ഇപ്പോള്‍ ഐ ടി കാര്‍ക്ക്‌ മനസിലായിട്ട്ടുണ്ടാവും. സ്വന്തം ജോലിയില്‍ നിന്നു രാജി വെച്ചുകൊണ്ടുള്ള ആ രാജി കത്ത്‌. (ജോലി ഉള്ളവര്‍ക്ക്‌ അതിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാവും). അക്കരപ്പച്ച കണ്ട്‌, അവിടുത്തെ മനോഹാരിത കണ്ട്‌ സ്വന്തം കരയിലെ പനയില്‍ കയറി ഓലയിടുക! എന്നിട്ട്‌ അതില്‍ കുറച്ചു പുഛവും വെറുപ്പും നാലു തെറിയും (സ്വന്തം ബോസിനെക്കുറിച്ച്‌) നിറച്ച്‌ മടക്കി വൃത്തിയായി, ഇത്രയും കാലം പനക്കു വെള്ളവും വളവും ഇട്ട മാനവശേഷിക്കാരനു അയച്ചു കൊടുക്കുക. ഇതാണു ഓല ഇടുക എന്ന ആ പരിപാടി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം ഇത്‌ ഒരു പക്ഷെ വളരെ അപൂര്‍വമായിരിക്കാം, രാഷ്ട്രീയത്തില്‍ ഒരു മന്ത്രിയെ സംബന്ധിച്ചിടത്തോളം ഇത്‌ അത്രക്കു അപരിചിതമല്ലയിരിക്കാം. പക്ഷെ സ്വകാര്യ മേഖലയില്‍ അതും ഐ ടിയില്‍ ജോലി ചെയ്യുന്ന നമ്മളെപ്പോലുള്ളവര്‍ക്ക്‌ ഇത്‌ ചിരപരിചിതമാണു.

ഇനി ഓല ഇടുന്നതിന്റെ ചില പൊതു സ്വഭാവങ്ങള്‍ പറയാം. സ്വന്തം നാട്ടില്‍ സുഖിച്ചു ജീവിക്കാനേ വയ്യ. പണിയോടു പണി. ഒന്നു കഴിയുമ്പോള്‍ അടുത്തതു തരാന്‍ സ്വന്തം കാര്യസ്ഥന്‍ അങ്ങനെ നില്‍പ്പുണ്ട്‌. പാതിരാത്രിയിലേക്ക്‌ നീളുന്ന പണികള്‍...ഒന്നു ഉറങ്ങി എണീക്കുമ്പൊഴേക്കും അടുത്ത പണി. അങ്ങനെ പോകും. ഇനി വേറെ ചിലരോ, കിട്ടുന്ന കൂലി ഒന്നിനും തികയാതെ വരുന്നവര്‍. പാതി ശമ്പളം ബാങ്കിനു പോകും. പിന്നെ പാതി വീട്ടു ചെലവിനും സ്വന്തം ചെലവിനും. അരി, ഉപ്പ്‌, മുളക്‌, പച്ചക്കറി അങ്ങനെ തുടങ്ങി പിസ്സാ, പാസ്ത, കാഫി, ബര്‍ഗര്‍ അങ്ങനെ പോയി ഒടുവില്‍ മള്‍ട്ടിപ്ലെക്സില്‍ എത്തി നില്‍ക്കും. ഇനി ഒരു കുഞ്ഞുണ്ടെങ്കിലോ? അതിന്റെ ചെലവിനു കടം വാങ്ങണം. അപ്പൊഴാണു സ്വന്തം പനയിലെ ഓല പഴുക്കാന്‍ തുടങ്ങുന്നതായി ഐടിക്കാരനു തോന്നുക. നൊക്കുമ്പോഴോ, അതാ അങ്ങേക്കരയില്‍ ഒരു മരുപ്പച്ച!! നല്ല കിണ്ണന്‍ പനകള്‍ അങ്ങനെ നില്‍ക്കുന്നു. അതിന്റെ ചുവട്ടില്‍ വെളുക്കനെ ചിരിച്ച്‌ മാനവശേഷിക്കാരും. നല്ല വളക്കുറുള്ള മണ്ണാണെന്നും പൊന്നു വിളയുമെന്നും അവര്‍ പറയും. അങ്ങനെ ഐടികാരനു വായില്‍ വെള്ളം നിറയും. ഇക്കരയിലെ പനയില്‍ കയറി ചീഞ്ഞ ആ ഓല വെട്ടിയിടും. എന്നിട്ടു അത്‌ അവന്റെ കാര്യസ്ഥനും മാനവനും അയച്ചുകൊടുക്കും. പിന്നെ ഒരു രണ്ടു മാസത്തോളം ഓല പോയ ആ പനയും നോക്കി അങ്ങനെ ഇരിക്കും. ചില വിരുതന്മാര്‍ ഈ സമയത്ത്‌, വേറെ കരകളും നോക്കിപോകും. കൂടുതല്‍ പനകളുള്ള നല്ല ഉഗ്രന്‍ ഓലകളുള്ള കരകളിലേക്ക്‌!. ഒപ്പം വിലപേശലും. ഇനി ചിലര്‍ ഇട്ട ഓല തിരിച്ചു പനയില്‍ കേറ്റിവെക്കാറുമുണ്ട്‌? മാനവനും കാര്യസ്ഥനും വന്നു കാലില്‍ വീഴുമ്പൊഴാണു അത്‌. ഇനി പ്രലോഭനങ്ങളില്‍ വീഴാത്തവര്‍ അവസാനം അക്കരെയില്‍ നിന്നു തോണി വരുമ്പോള്‍ സ്വന്തം നാട്ടുകാര്‍ക്ക്‌ ഒരു കത്ത്‌ അയക്കും.

" നമ്മള്‍ ഈ പറമ്പില്‍ ഒന്നിച്ചു പണിതു. ഈ മണ്ണ് ഉഴുതു മറിച്ചു. എന്റെ സ്വഭാഗ്യമാണീ മണ്ണ്. ഈ നാടും നാട്ടുകാരും എനിക്കു തന്ന അനുഭവം വിലമതിക്കാനാവാത്തതാണു. മരിക്കുന്നതു വരേയും ഞാന്‍ അത്‌ മറക്കില്ല!. പക്ഷെ ഈ ലോകം വളരെ ചെറുതാണു. നമുക്കു ഇന്നല്ലെങ്കില്‍ നാളെ ഏതെങ്കിലും കരയില്‍ വച്ചു കാണാം. എന്റെ കോണ്ടാക്റ്റ്‌ നംബര്‍ 2255".

പിന്‍ കുറിപ്പ്‌: അക്കരെയില്‍ എത്തിയ ശേഷം ആ ഐടിക്കാരനു എന്ത്‌ സംഭവിച്ചു? "സത്യം പറയാലോ സുഹൃത്തെ, കഷ്ടമാണു കാര്യം, ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം മരുഭൂമിയില്‍ പാറ ചുമക്കലായിരുന്നു എന്റെ പണി...". നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ഒരു സിനിമയില്‍ പറഞ്ഞപോലെ

Thursday, June 3, 2010

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ആമുഖം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കില്‍, അത്‌ വായിക്കുന്നവരുടെ വെറും തോന്നലുകള്‍ ആണു. എഴുതിയ ഞാന്‍ ഉത്തരവാദി അല്ല!


-------------------------------

സ്ഥലം: ബംഗളുരു.
കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌.

പ്രഭാതത്തിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുന്നതേയുള്ളു. തോമസ്‌ കുട്ടി കടുവാപ്പറമ്പില്‍ എന്ന തോമാച്ചന്‍ ഇപ്പോഴും നിദ്രയിലാണു. മള്‍ട്ടി നാഷണല്‍ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ടീം ലീഡ്‌ അണു പുള്ളി. ടീമിലുള്ളവര്‍ക്ക്‌ നല്ല 'പണി' ഇന്നലെത്തന്നെ കൊടുത്തു. അയതിനാല്‍ പതുക്കെ ഓഫീസില്‍ പൊയാല്‍ മതി. നാളെ ഞാന്‍ മാനേജറയാല്‍ ഏതു കാറെടുക്കും എന്നിങ്ങനെ സ്വപ്നം കണ്ടുകൊണ്ട്‌ ആ ഉറക്കം അങ്ങനെ നീണ്ടു. അപ്പൊഴാണു മൊബൈല്‍ സംഗീതം കേള്‍പ്പിച്ചത്‌. ഉറക്കച്ചടവോടെ അദ്ദേഹം അത്‌ കാതോടടുപ്പിച്ചു.

"തോമസല്ലേ?" അങ്ങേ തലക്കല്‍ സ്വന്തം അപ്പച്ചന്‍.

"അതേ, ഞാനാ..എന്താ അപ്പച്ചാ ഈ രാവിലേത്തന്നെ വിളിക്കണേ. ഇന്നു പരീക്ഷ ഒന്നും ഇല്ലല്ലോ!" ഉറക്കപ്പിച്ച്‌ മാറിയിട്ടില്ല!

പണ്ട്‌ ഈ അപ്പച്ചനെ ഇങ്ങനെ പ്രാകികൊണ്ട്‌ എത്ര പ്രഭാതങ്ങള്‍!

"എടാ, നീ മുഖം കഴുകി വാ, ഒരു പ്രശ്നമുണ്ട്‌"

എന്തുപറ്റി, റബര്‍ വില ഇടിഞ്ഞോ? തോമാച്ചന്‍ അത്ഭുതപ്പെട്ടു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ മുഖം ഒന്നു കഴുകി വീണ്ടും ഫോണെടുത്തു.

"എന്തു പറ്റി അപ്പച്ചാ"

"എടാ, ഇന്നലെ ആ പഞ്ചായത്തിലെ മണിയന്‍ വന്നിരുന്നു. കല്യാണം കഴിഞ്ഞവരുടെ ഒരു ലിസ്റ്റും കൊണ്ട്‌. ഇപ്പൊള്‍ ഗവണ്‍മന്റ്‌ ഒരു പുതിയ റൂള്‍ കൊണ്ടുവന്നത്രെ. കല്യാണങ്ങള്‍ രെജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്‌ ഇപ്പോള്‍ അത്‌ പഞ്ചായത്തു വഴിയും ആവാം. ഈ പഞ്ചായത്തിലെ കല്യാണലിസ്റ്റ്‌ എടുത്തപ്പൊള്‍ പക്ഷെ നിന്റെ പേരു ആ ലിസ്റ്റിലില്ല!" അപ്പച്ചന്‍ ആകെ വെപ്രാളത്തിലാണു.

അതെങ്ങനെ സംഭവിക്കും? ഇതിപ്പോള്‍ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുടെ തന്തയുമായി. എന്നിട്ടും പഞ്ചായത്തുകാര്‍ക്കിതെന്തുപറ്റി?

"പക്ഷെ നമ്മള്‍ റെജിസ്റ്റര്‍ ചെയ്തതാണല്ലോ? അല്ലേ? എന്തെങ്കിലും കമ്മ്യുണിക്കേഷന്‍ ഫാള്‍ട്ട്‌ ആകും പഞ്ചായത്തുകാര്‍ക്ക്‌, അപ്പച്ചന്‍ ഇങ്ങനെ റ്റെന്‍ഷന്‍ അടിക്കണ്ടാ" തോമാച്ചന്‍ ആശ്വസിപ്പിച്ചു.

"അറിയില്ലടാ, എതായാലും ഇതു ചിലപ്പോള്‍ പ്രശ്നമാവും, നാളെ നിന്റെ കുഞ്ഞു ചോദിക്കില്ലേ അച്ചന്‍ അമ്മയെ കല്യാണം കഴിക്കാതെ ഇങ്ങനെ താമസിപ്പിക്കുന്നതെന്തിനാന്നു?" അപ്പച്ചന്‍ ചിന്താകുലനായി.

"അയ്യോ, നാളെ ഇനി വിദേശത്ത്‌ താമസമാക്കുമ്പൊള്‍ വിസ ഒരു പ്രശ്നമാവുമോ?" തോമാച്ചന്‍ പക്ഷെ ചിന്തിച്ചത്‌ ആ രീതിയിലാണു.

"നീ ഏതായാലും ഇങ്ങോട്ടോന്ന് വരണ്ടിവരും" അപ്പച്ചന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

ഒരു ഡിസൈന്‍ ഡോക്കുമെന്റിനു മുന്നില്‍ പകച്ചിരിക്കുന്ന സോഫ്റ്റ്‌ വയറനെ പോലെ തോമാച്ചന്‍ അങ്ങനെ ഇരുന്നു...

ഒരു ചട്ടുകവുമായി അതാ ഗീതാകുമാരി മുന്നില്‍...തോമാച്ചന്‍ ഇപ്പോളും അതേ ഇരിപ്പാണു.

"എന്താ അച്ചായാ, എന്താ പറ്റ്യേ?" ഗീത ചോദിച്ചു.

"നമ്മള്‍ ശരിക്കും കല്യാണം കഴിച്ചതല്ലേ?" അതോ എല്ലാം ഒരു സ്വപ്നമായിരുന്നോ?"

ഗീതക്കൊന്നും മനസ്സിലായില്ല. "നമുക്കൊരു കുട്ടി വരെ ഉണ്ടായി, ഇപ്പൊഴും ഇതോരു സ്വപ്നമാണോ? എങ്കില്‍ ഒരു രാത്രികൊണ്ടു തന്നെ എന്തോരെളുപ്പമായേനേ, ഞാന്‍ ഈ ഒന്‍പതു മാസം ബുദ്ധിമുട്ടണമായിരുന്നോ?"

ആ കളിയാക്കല്‍ തോമാച്ചനു ഇഷ്ടപ്പെട്ടില്ല. "ചില പ്രശ്നങ്ങള്‍ ഉണ്ടെടി", നമ്മുടെ കല്യാണം നമ്മുടെ പഞ്ചായത്തിനു ബോധിച്ചില്ലെന്നു തോന്നുന്നു. ഞാന്‍ ഇപ്പോഴും അവിവാഹിതനാണു അവിടെ"

"ഈശ്വരാ, എന്റെ കുഞ്ഞു തന്തയില്ലത്തവനാവുമോ?" ഗീതക്കു കരച്ചില്‍ വന്നു.

പറഞ്ഞു തീന്നില്ല, വീണ്ടും തോമാച്ചന്റെ മൊബൈല്‍ ശബ്ദ്ധിച്ചു. അമ്മച്ചിയാണു.

"എടാ നീ ആ കുരുത്തംകെട്ടവളെ കെട്ടിയപ്പോളേ തോന്നി, ഇതു അവരു തന്തയും മോളും കൂടി ഒപ്പിച്ചതാ, ഇനി എന്താണാവോ വരാന്‍ പൊണതു" ഒന്നു ശ്വാസം പോലും വിടാതെ അമ്മച്ചി. "നീ സൂക്ഷിച്ചോണം, ഇനി അവരു കുഞ്ഞിനേം തട്ടിയെടുക്കും!!" വീണ്ടും ഭീഷണി.

"അമ്മച്ചി ഒന്നു സമാധാനപ്പെട്‌" തോമാച്ചന്‍ പറഞ്ഞു. "ഇത്‌ ഒരു ക്ലെറിക്കല്‍ മിസ്റ്റേക്ക്‌ ആവും, ഞാന്‍ പിന്നെ വിളിക്കാം"

ഈ കല്യാണമേ അമ്മച്ചിക്ക്‌ ഇഷ്ടപ്പെട്ടില്ലായിരുന്നു. സ്വന്തം മകന്‍ ഒരു ഹിന്ദു പെണ്ണിനെ! ഐ ടി നസ്രാണിപ്പെണ്ണുങ്ങള്‍ എത്രയുണ്ട്‌ ബംഗളൂരുവില്‍. ഒന്നിനെപ്പൊലും അവനു ബോധിച്ചില്ലല്ലോ? പക്ഷെ തോമാച്ചന്‍ അതാണു. ഇഷ്ടപ്പെട്ട പെണ്ണിനെ ജാതി നോക്കാതെ കെട്ടി.

"അമ്മച്ചി വല്ലതും പറഞ്ഞോ?" ഗീത ചോദിച്ചതു കേട്ട്‌ തോമാച്ചന്‍ ഒന്നു ഞെട്ടി. അവള്‍ ചട്ടുകം ഒന്ന് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്‌. "എന്താ എന്നെ പറ്റി..." അവളെ മുഴുമിപ്പിക്കാന്‍ തോമാച്ചന്‍ അനുവദിച്ചില്ല.

"അതേ, നമ്മള്‍ക്ക്‌ നാളെത്തന്നെ നാട്ടിലോട്ട്‌ പോവാം" ഇതിനോരു സമാധാനം കണ്ടിട്ടു മതി"

അങ്ങനെ നാട്ടിലേക്കുള്ള ട്രയിന്‍ പിടിച്ച്‌, ചിന്താമഗ്നയായിരിക്കുന്ന ഗീതാകുമാരിയോട്‌ തോമാച്ചന്‍ പറഞ്ഞു "എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്‌? നമ്മള്‍ക്ക്‌ അറിയാലോ സത്യം" പിന്നെ തന്റെ കുഞ്ഞു തോമാച്ചനോടും ഒരു ശ്രിങ്കാരത്തോടെ ചോദിച്ചു "കുട്ടനും അറിയാലോ? അല്ലേ?"

പക്ഷെ അവനു ഒരു സംശയം പോലെ...കുഞ്ഞു രണ്ടു പേരേയും ഒന്നു തുറിച്ചു നോക്കി. തോമാച്ചന്‍ ഒന്നു പരിഭ്രമിച്ചു. "ഏയ്‌, ഞങ്ങള്‍ അത്തരക്കാരല്ല! മോന്‍ കരുതുന്നതുപോലെ അല്ലാട്ടോ! സത്യം"

-------------------------------

സ്ഥലം: മലയോര ഗ്രാമത്തിലെ ഒരു പഞ്ചായത്ത്‌.
കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌, പിന്നെ ഒരു കൂട്ടം 'പുവര്‍' ഗവണ്‍മന്റ്‌ ജോലിക്കാര്‍.

ഭയഭക്തി ബഹുമാനത്തോടെ തോമസ്‌ കുട്ടിയും ഗീതാകുമാരിയും സാമുവല്‍ സാറിനെ നോക്കി നിന്നു. സാര്‍ കുറച്ചു തിരക്കിലാണു. പലപ്പോഴായി കമ്പനിയില്‍ മാനേജറിന്റെ മുന്നില്‍ ഇതേപടി നിന്നിട്ടുണ്ട്‌. പക്ഷെ ചുറ്റുപാടുകള്‍ ഇവിടെ മോശമാണു. എ സി ഇല്ല, പേരിനു ഒരു ഫാന്‍ മുകളില്‍ കറങ്ങുന്നുണ്ട്‌. ആകെ പൊടിപടലം, ഫയലുകള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നു.

"നിങ്ങള്‍ ഐടിക്കാര്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവരല്ലേ? എന്നിട്ട്‌ ഇങ്ങനെ കാണിച്ചാലോ?" സാമുവല്‍ സാര്‍ തോമാച്ചനോട്‌ ചോദിച്ചു. "കല്യാണമൊക്കെ പൊടിപൊടിച്ച്‌ നടത്തും, എന്നിട്ട്‌ ഞങ്ങള്‍ പിന്നാലെ നടക്കണം. ഇതൊക്കെ നമ്മുടെ ആവശ്യമാണോ?"

സാര്‍ കൂടുതന്‍ വാചാലനാവുമ്പോഴേക്കും തോമാച്ചന്‍ ഇടപ്പെട്ട്ടു.

"സാര്‍,ഞങ്ങള്‍ ഒരാളെ ഏല്‍പ്പിച്ചതാ...കല്യാണം കഴിഞ്ഞു പുള്ളി പറഞ്ഞ പേപ്പറിലെല്ലാം ഒപ്പിട്ടും കൊടുത്തു" കര്‍ത്താവേ! ഇനി വീടിന്റെ ആധാരമോ മറ്റോ ആയിരുന്നോ അത്‌?

"ഞാനും ഒപ്പിട്ടതാ" ഗീതയും സങ്കടപ്പെട്ടു.

"ശരി, ഈ ഫോം രണ്ടു പേരും ഒന്നു ഫില്‍ ചെയ്തേക്ക്‌" സാമുവല്‍ സാര്‍ അവര്‍ക്ക്‌ നേരെ നീട്ടി.

തോമാച്ചനും ഗീതയും അങ്ങനെ ഫോമെല്ലാം ഫില്‍ ചെയ്തു കൊടുത്തു. സാമുവല്‍ സാര്‍ ഫോമിലൂടെ ഒന്നു കാണ്ണോടിച്ചു..ഏതൊക്കെയോ പേപ്പറുകളില്‍ എന്തോക്കെയോ എഴുതാന്‍ തുടങ്ങി. പെട്ടെന്നാണു സാര്‍ ഒന്നു ഞെട്ടിയത്‌. പിന്നെ ഗീതാകുമാരിയെ ഒന്നു തുറിച്ചു നോക്കി.

"ഇതു പ്രശ്നമാവും. മാഡം ഹിന്ദുവണോ? ഞാന്‍ വിചാരിച്ചു മാമോദീസ മുങ്ങിയ ഒരു പെണ്ണാണെന്ന്"

"ഞാന്‍ ഭാരതപ്പുഴയില്‍ മുങ്ങിയിട്ടുണ്ട്‌!" ഗീത നിഷ്കളങ്കമായി മറുപടി നല്‍കി.

"തോമസ്‌, ഇത്‌ കൈവിട്ടു പോയി. ഇന്റര്‍കാസ്റ്റ്‌ ആയതിനാല്‍ സ്പെഷ്യല്‍ ആക്റ്റ്‌ അണു. കല്യാണം കഴിഞ്ഞു രണ്ട്‌ മാസത്തിനുള്ളില്‍ രെജിസ്റ്റര്‍ ചെയ്യണമായിരുന്നു, ഇനി ഇപ്പോ?..."

"സാര്‍, അങ്ങനെ പറയരുത്‌. എന്റെ അഭിമാനത്തിന്റെ പ്രശ്നമാണു. എനിക്കൊരു മോനുണ്ട്‌" തോമാച്ചനു കരച്ചില്‍ വന്നു.

അല്‍പ്പമൊന്നു അലോചിച്ച്‌ സാമുവല്‍ സാര്‍ പറഞ്ഞു. "ഞാന്‍ നിന്റെ അപ്പച്ചനുമായി സംസാരിക്കട്ടെ".

തോമച്ചന്‍ കുടുംബവുമായി തിരിച്ച്‌ ബംഗളൂരുവിലേക്ക്‌ പോയി.

-------------------------------

മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ അപ്പച്ചന്‍ വീണ്ടും വിളിച്ചു.

"തോമസേ, ഞാനാ സാമുവലുമായി സംസാരിച്ചിട്ടുണ്ട്‌. കുറച്ചു കാശു കൊടുത്തെങ്കിലും ഇതു നമ്മള്‍ക്കു ശരിയാക്കാം. നീ നാളെ തന്നെ ഇങ്ങോട്ടു വാ".

തോമാച്ചനു പക്ഷെ പിന്നെ കുറച്ചു കാലത്തേക്ക്‌ നാട്ടിലേക്ക്‌ പൊവാന്‍ പറ്റിയില്ല. ഓഫീസില്‍ കടുത്ത പണി. എസ്കലേഷന്‍, എലിവേഷന്‍, ഡെവലപ്പ്‌മന്റ്‌ ക്ലോസ്‌, കറക്ഷന്‍ ക്ലോസ്‌, ബഗ്ഗ്‌ ഫിക്സിംഗ്‌ കോഡ്‌ പാച്ചിംഗ്‌, കോഡ്‌ റിവ്യു, യൂണിറ്റ്‌ ടെസ്റ്റ്‌ പിന്നെ ലീഡ്‌ ആയതിനാല്‍ എക്സെല്‍ ഷീറ്റിലെ കലാ പരിപാടികള്‍. വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത്‌ ഒരു മഴ വില്ലു പോലെ മനേഹരമായി എഫര്‍ട്ട്‌ എസ്റ്റിമേഷന്‍... ഇതിനിടെയില്‍ പുള്ളിക്കാരന്‍ ഒരു ആശ്വാസം പോലെ തന്റെ കല്യാണ പ്രശ്നം ഒരു ടീം മേറ്റിനോട്‌ പറയുകയും ചെയ്തു. (എരിതീയില്‍ എണ്ണ!).

ഏതാനും ദിവസങ്ങള്‍ക്കു ശേഷം തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ തോമാച്ചന്‍ വീണ്ടും കുടുംബവുമായി നാട്ടിലേക്ക്‌ പോവാന്‍ തയ്യാറെടുത്തു. പക്ഷെ ഇടി വെട്ടിയവന്റെ മുന്നിലേക്ക്‌ ബഗ്ഗ്‌ ഫിക്സ്‌ ചെയ്യാന്‍ ഇട്ടുകൊടുത്ത പോലെ അപ്പച്ചന്റെ കോള്‍,"തോമസ്സെ, സാമുവല്‍ സ്ഥലം വിട്ടുപോയി. പുതിയ ഒരാളാണുപോലും ഇപ്പോള്‍, ഏതായാലും നീ ഒന്നു വന്നേക്ക്‌".

-------------------------------

സ്ഥലം: മലയോര ഗ്രാമത്തിലെ അതേ പഞ്ചായത്ത്‌.
കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌, പിന്നെ ഒരു കൂട്ടം 'പുവര്‍' ഗവണ്‍മന്റ്‌ ജോലിക്കാര്‍.

വീണ്ടും ഭയഭക്തി ബഹുമാനത്തോടെ തോമാച്ചനും ഗീതാകുമാരിയും വര്‍ക്കിസാറിനെ നോക്കി നിന്നു. സാര്‍ കുറച്ചു തിരക്കിലാണു. പഴയ ചുറ്റുപാടുകള്‍ തന്നെ. "നിങ്ങള്‍ ഐടിക്കാര്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവരല്ലേ? എന്നിട്ട്‌ ഇങ്ങനെ കാണിച്ചാലോ? വല്യ ജാട കാണിച്ച്‌ നടന്നേക്കും. ഒരു ഗുണവുമില്ല". വര്‍ക്കി ചൂടാവുന്നു.

ഈ വര്‍ക്കിയുടെ ഒരു മോന്‍ പുറം നാട്ടിലെവിടെയോ കമ്പ്യൂട്ടര്‍ പടിക്കുന്നുണ്ട്‌!! അത്‌ വേറെ കാര്യം. തോമാച്ചനു ചോറിച്ചില്‍ വന്നു.

"സാമുവല്‍ പറഞ്ഞ പോലെ 'അഡ്ജസ്റ്റ്‌' ഒന്നും എനിക്ക്‌ ചെയ്യാന്‍ കഴിയില്ല. ഞാന്‍ അതു ഇയാളുടെ അപ്പച്ചനോട്‌ പറഞ്ഞിട്ടുണ്ട്‌". വര്‍ക്കി ഒടക്കിലേക്കാണു പോകുന്നത്‌. "വീണ്ടും ഒരു കല്യാണം കഴിക്കണം!"

തോമാച്ചനും ഗീതാകുമാരിയും ഒന്നു ഞെട്ടി. വീണ്ടും കല്യാണം?

"പഴയപോലെ സദ്യയൊക്കെ വിളമ്പി, നാട്ടുകാരെയൊക്കെ വിളിച്ച്‌ വെണോ?" ഗീതക്കു സംശയം.

"വേണമെന്നില്ല, ഞങ്ങള്‍ക്കൊക്കെ ഒരു ചെലവ്‌ തന്നാല്‍ മതി" വര്‍ക്കി പറഞ്ഞു.

"അപ്പോള്‍ മോനോ?" തോമാച്ചന്‍ ചോദിച്ചു.

"അത്‌ നിങ്ങള്‍ക്കു തീരുമാനിക്കാം. ഒരു പുതിയ ജീവിതമല്ലെ, പഴയതൊന്നും വേണമെന്നില്ല! ഇനിയും അതെല്ലാം അവാമല്ലോ? " വര്‍ക്കി ഗീതയെ നോക്കി വെളുക്കനെ ചിരിച്ചു.

'അത്‌ നീ നിന്റെ കെട്ടിയോളോട്‌ പറയടാ പട്ടി' തോമാച്ചന്‍ മനസ്സില്‍ പറഞ്ഞു.

-------------------------------

സ്ഥലം: മലയോര നഗരത്തിലെ ഒരു രജിസ്റ്റര്‍ ഓഫീസ്‌.
കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌, പിന്നെ ഒരു കൂട്ടം 'പുവര്‍' ഗവണ്‍മന്റ്‌ ജോലിക്കാര്‍.

അങ്ങനെ ആ സുദിനം വന്നു. തോമസ്‌ കുട്ടി കടുവാപ്പറമ്പിലിന്റേയും ഗീതാകുമാറിയുടേയും രണ്ടാം കല്യണം (റെജിസ്റ്റര്‍ കല്യാണം)!. ഒരു ശനിയാഴ്ചയായിരുന്നു അത്‌. ഓഫീസിലൊന്നും അറിയിക്കതെ തോമാച്ചന്‍ മുങ്ങി. അപ്പച്ചന്‍, സ്വന്തത്തില്‍ ഒരങ്കിള്‍ ഇവരാണു സാക്ഷികളായി ഉണ്ടായിരുന്നത്‌. റജിസ്റ്റര്‍ ഓഫീസില്‍ ഒരോ ആവശ്യങ്ങള്‍ക്കു വന്ന നാട്ടുകാര്‍ മൂക്കത്തു വിരല്‍ വച്ചു.

'ഈ കമ്പ്യൂട്ടര്‍ക്കാരോക്കെ ഇങ്ങനെ തുടങ്ങിയാലേങ്ങനാ, അമേരിക്കന്‍ മോഡലാ... ഒന്നിച്ചു കഴിഞ്ഞു ഒരു കുഞ്ഞുണ്ടായിട്ടാ കല്യാണം. നാണം ഇല്ലാത്തവന്മാര്‍!'

ഏതായാലും ചടങ്ങു കഴിഞ്ഞു. പതിവു പോലെ നോട്ടീസ്‌ ബോര്‍ഡില്‍ പേര്‍ വന്നു! ഇനി അരെങ്കിലും എതിര്‍പ്പു പറഞ്ഞാല്‍ പ്രശ്നമാവും. മുപ്പതു ദിനം നോട്ടീസില്‍ അങ്ങനെ പേര്‍ കിടക്കും. ആരാ ഇനി പ്രശ്നമുണ്ടാക്കാന്‍ വരുന്നത്‌. തോമാച്ചന്‍ ഓര്‍ത്തു. പണ്ട്‌ താന്‍ ഉപേക്ഷിച്ച കാമുകിമാരൊക്കെ ഇപ്പൊള്‍ കല്യാണം കഴിച്ചു സുഖമായി കുഞ്ഞുങ്ങളേയും നോക്കി ജീവിക്കുന്നു. അങ്ങനെ തോമാച്ചന്‍ ആശ്വസിച്ചു. പക്ഷെ കുറച്ചു 'പാരകള്‍' ബംഗളൂരുവില്‍ നിന്ന് വോള്‍വോ ബസ്സും പിടിച്ചു വരുന്ന കാര്യം പുള്ളിക്കാരന്‍ അറിഞ്ഞില്ല!

-------------------------------

സ്ഥലം: ബംഗളുരുവുലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി.
കഥാപാത്രങ്ങള്‍: ഒരു ലീഡ്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയറും ഒപ്പം സ്വന്തം ടീമും.

മലയോരത്തെ ആ റജിസ്റ്റര്‍ ആഫീസില്‍ നിന്ന് ഒരു കാള്‍...

"തോമസ്സ്‌ അല്ലെ?"

"ഹലോ, തോമസ്‌ കുട്ടി സ്പീക്കിംഗ്‌" ശബ്ദം പരുക്കനാക്കി തോമാച്ചന്‍. ( ടീം ലീഡ്‌ അല്ലെ - അങ്ങനെ ആവണം!)

"താങ്കള്‍ കഴിഞ്ഞ ആഴ്ചയല്ലേ വിവാഹം റജിസ്റ്റര്‍ ചെയ്തത്‌? ഒരു പ്രശ്നം കാണുന്നു. കുറച്ചു പേര്‍ ഒബ്ജെക്റ്റ്‌ ചെയ്തിരിക്കുന്നു!, താങ്കള്‍ എത്രയും പെട്ടെന്ന് ഇവിടെ എത്തിച്ചേരണം" ഒരും മയവുമിലാതെ മറു ഭാഗത്തു നിന്നും.

തോമാച്ചന്‍ ഐസായി. ആരാ കര്‍ത്താവേ ഇത്‌?

"ആരാ ഒബ്ജെക്റ്റ്‌ ചെയ്തതെന്നു പറയാമോ?" തോമാച്ചന്‍ ആകെ വിയര്‍ത്തു. ശബ്ദം ഉയര്‍ന്നതിനാല്‍ ക്യുബിക്കളിലുള്ള സഹ ഐടിക്കാര്‍ ശ്രദ്ധിക്കന്‍ തുടങ്ങി.

"ആരാണെന്നു മനസ്സിലായില്ല. പക്ഷെ ബംഗളൂരുവില്‍ നിന്നാണു അവരു വന്നതെന്നു തോന്നുന്നു. ഇവിടെ നോട്ടീസ്‌ ബോര്‍ഡില്‍ അവര്‍ വേറെ ഒരു നോട്ടിസ്‌ ഒട്ടിച്ചാ പോയത്‌!. വേണമെങ്കില്‍ ഞാന്‍ വായിച്ചു കേള്‍പ്പിക്കാം".

ബംഗളൂരുവില്‍ നിന്നോ? എതു തെണ്ടിയാണത്‌? "സാര്‍, വായിക്കു" തോമാച്ചനു കരച്ചില്‍ വന്നു.
"
ബഹുമാനപ്പെട്ട രെജിസ്റ്റാര്‍ അറിയുന്നതിനു,

കഴിഞ്ഞ ശനിയാഴ്ച തോമസ്‌ കുട്ടി കടുവാപ്പറമ്പിലും ഗീതാകുമാരിയും ഈ ഓഫീസില്‍ വച്ചു റജിസ്റ്റര്‍ വിവാഹം ചെയ്തെന്ന് മനസ്സ്സിലാക്കുന്നു. ഒരു രീതിയിലും അംഗീകരിക്കാന്‍ അവാത്തതാണു ആ വിവാഹം. തോമസ്‌ കുട്ടി ഒരു പരമ നാറിയും സംസ്ക്കാരം തീരെയില്ലാത്തവനുമാണെന്നു ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഒപ്പം ജോലി ചെയ്യുന്ന സഹ പ്രവര്‍ത്തകരെ ശാരീരികമായും(?) മാനസികമായും പീഡിപ്പിക്കുകയും അവര്‍ക്കു ഒരു ദയാ ദാക്ഷിണ്യമില്ലാതെ 'പണികള്‍' കൊടുക്കുകയും ചെയ്യുന്ന ഈ ടീം ലീഡ്‌, ഒരിക്കലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ 'കമ്മിറ്റ്‌' ചെയ്ത്‌ കസ്റ്റമേര്‍സിനെ മണി അടിക്കുകയും എന്നിട്ട്‌ കുറ്റങ്ങളെല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്നു. ഒരു ലൈന്‍ കോഡില്‍ ഒരായിരം ബഗുകള്‍ തീര്‍ക്കുന്ന ഈ തെണ്ടി, സ്വന്തമായി ഒരു കമ്പ്യുട്ടര്‍ പ്രോഗ്രാം പോലും ഇതു വരെ 'കമ്പയില്‍' ചെയ്ത്‌ ഓടിച്ചിട്ടില്ല!. വിവാഹം ചെയ്യുന്ന ആ പാവം പെണ്ണിനെ ഇയാള്‍ അന്യന്റെ 'കോഡ്‌' കാണിച്ച്‌ വീഴ്ത്തി, ഇല്ലാത്ത 'സ്പെക്‌' കാണിച്ച്‌ വശീകരിച്ചു എന്നാണു ഞങ്ങള്‍ക്ക്‌ അറിയാന്‍ കഴിഞ്ഞതു. അയതിനാല്‍ ഈ വിവാഹം ഞങ്ങള്‍ ബംഗളൂര്‍കാരെ സംബന്ധിച്ചിടത്തോളം നടുക്കം ഉളവാക്കുന്നതും മനസാക്ഷിയെ ഞെട്ടിക്കുന്നതും അണെന്നും അറിയിച്ചു കൊള്ളുന്നു. ഇതു തടയാന്‍ ആവുന്നതെല്ലം അങ്ങ്‌ ചെയ്യണം.

എന്ന്,
സസ്നേഹം ഒരു കൂട്ട്ടം സര്‍വ്വംസഹരായ സൊഫ്റ്റ്‌ വെയര്‍ എഞ്ജിനിയര്‍മാര്‍.
"

അങ്ങേ തലക്കല്‍ ശബ്ദ്ധം നിലച്ചു.

തോമാച്ചന്‍ ആകെ തളര്‍ന്നു പോയി. പതിയെ കസേരയിലേക്ക്‌ ചാഞ്ഞു. മുന്നിലുള്ള ലാപ്‌ ടോപ്പ്‌ ഒരു പെരുമ്പാമ്പായി മാറി തന്നെ വിഴുങ്ങുന്നതായി തോന്നി. പതിയെ ചുറ്റിനും നോക്കി. സഹ പ്രവര്‍ത്തകര്‍ സൊഫ്റ്റ്‌ വെയറില്‍ തകര്‍ത്ത്‌ പണിയുന്നു.

'എന്നോട്‌ ഈ പണി വേണമോ? ഞാനും നിങ്ങളെപ്പൊലെ ഒരാള്‍ ആയിരുന്നില്ലേ? സാഹചര്യങ്ങള്‍ എന്നെ ഇങ്ങനെ ആക്കിയതല്ലെ കൂട്ടുകാരേ? (മനേജര്‍ കേള്‍ക്കണ്ട!), വന്ന വഴി മറക്കാത്തവനല്ല ഈ തോമാച്ചന്‍!' എന്നാലും ഒരു പ്രോഗ്രാം പോലും ഞാന്‍ എഴുതിയില്ല എന്നൊക്കെ പറയുമ്പൊള്‍....' തോമാച്ചന്റെ കണ്ണുനീരില്‍ ടിഷ്യു പേപ്പറുകള്‍ അലിഞ്ഞ്‌ ഇല്ലാതായി.

ഇതെ സമയം, മറ്റൊരു മള്‍ട്ടി നാഷണലില്‍ ഗീതാകുമാരി തന്റെ സഹ ഐടിക്കാര്‍ക്കു ഒരു ഈ മെയില്‍ അയച്ചു.
"

എന്റെ സ്വന്തം അച്ചായനും ഞാനും തമ്മില്‍ എന്റെ വാവയുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും വിവാഹിതരായ കാര്യം സസന്തോഷം അറിയിച്ചു കൊള്ളുന്നു. അയതിനാല്‍ കുറച്ചു കേരളാ ചിപ്സും സ്വീറ്റ്‌ സും എന്റെ ഡെസ്ക്കില്‍ ഉണ്ട്‌! ആദ്യം വരുന്നവര്‍ക്ക്‌ ആദ്യം എടുക്കാം...

താങ്ക്സ്‌ ആന്റ്‌ റികാര്‍ഡ്സ്‌,
ഗീതാകുമാരി

"
ആക്രാന്തം മൂത്ത കുരങ്ങന്മാര്‍ ചിതറിയ തേങ്ങാപ്പൂളുകള്‍ക്കായി ഓടിയടുത്തു...

Friday, May 21, 2010

ലൈല്ല വന്നു, കുളിരു പകര്‍ന്നു!

ലൈല്ല വന്നു, കുളിരു പകര്‍ന്നു! പെണ്ണുങ്ങള്‍ അപകടകാരികളാവില്ലാ എന്ന ആ ശുഭാപ്ത്തിവിശ്വാസമാവാം ഈ പേരിനുപിന്നില്‍...പക്ഷെ നാശനഷ്ട്ം കണ്ടിട്ട്‌ കേമി തന്നെ.. ഭാഗ്യം ലൈല്ലയുടെ കെട്ടിയൊന്‍ വരാത്തത്‌!!

Friday, May 7, 2010

ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...

അങ്ങനെ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം ആ നാട്ടില്‍ ഞാന്‍ വീണ്ടും എത്തി. തോളത്തുള്ള ബാഗിനേക്കളും ഭാരം മനസ്സിലാണു. ഒരുപാടു ഓര്‍മ്മകളുടെ ആ ഭാരം, പക്ഷെ മധുരമുള്ളതാണിത്‌. ചുമക്കാന്‍ ഒരു മടിയുമില്ലാത്തതും. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു വീട്ടിലേക്കുള്ള ആ വഴി ഇപ്പോള്‍ ടാര്‍ ചെയ്തിരിക്കുന്നു. പണ്ട്‌ ഈ വഴി എന്റെ മുന്നില്‍ ഒരു തലവേദനയായിരുന്നു. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും ഒരു വീട്ടിലേക്ക്‌ ഇത്രയും ദൂരമോ? നടക്കാന്‍ വയ്യ, ഒരു ചക്ര ഷൂ കിട്ടിയിരുന്നെങ്കില്‍ എന്നു ആശിച്ചിരുന്നു! ഏതായാലും കുട്ടിക്കാലത്ത്‌ തോന്നിയ ആ ദൂരം ഇപ്പോള്‍ തൊന്നുന്നില്ല. വളര്‍ന്നപ്പോള്‍ മറ്റുള്ളവ ചെറുതായി? ഈ വഴി അവസാനിക്കുന്നത്‌ അമ്പലത്തിന്റെ പിന്‍ വാതിലിലേക്കാണു. പടര്‍ന്നു നിന്നിരുന്ന ആലിനെ ഇപ്പോള്‍ ഒരു തറയിലേക്ക്‌ ഇരുത്തിയിട്ടുണ്ട്‌. പണ്ട്‌ അമ്പലത്തിനു ഈ ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. ബാഗും തൂക്കി നേരെ അകത്തേക്കു ഇറങ്ങി ചെല്ലാം. എന്റെ ഓര്‍മ്മകളെല്ലാം തങ്ങി നില്‍ക്കുന്നത്‌ ഈ അമ്പലത്തിന്റെ നാലുചുറ്റും ആണു. ഈശ്വരനെ ഒന്നു തൊഴുത്‌ വീട്ടിലേക്ക്‌ പോകാം എന്നു കരുതി ഞാന്‍ വലത്തോട്ടുള്ള വഴി എടുത്തു.


ഈ ചുറ്റുപാടില്‍ വേറെ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല. മുന്‍പ്‌ (കുട്ടികാലത്ത്‌) കൃഷ്ണനായിരുന്നു ഇവിടെ പ്രതിഷ്ഠ. പിന്നെ നൊക്കിയപ്പോളോ?, സാക്ഷാല്‍ വിഷ്ണു! ഭഗവാന്‍ തന്നെ പറഞ്ഞിട്ടില്ലേ - എല്ല്ലാം അങ്ങേരുടെ ഓരോ അവതാരങ്ങള്‍..എല്ലാ വഴികളും ഒരു ലക്ഷ്യത്തിലേക്ക്‌! ഒരു കറക്കം കറങ്ങി ഞാന്‍ അമ്പലത്തിന്റെ മുന്നില്‍ എത്തി. പടികള്‍ക്കു കീഴെ നിന്നു പ്രാര്‍ത്ഥിച്ചു. വെയിലില്‍ തിളങ്ങി നില്‍ക്കുന്ന ചെമ്പ്‌ പൂശിയ കൊടിമരം. അങ്ങേ തലക്കല്‍ കൊടി പാറുന്നു. അങ്ങനെ ഈ വര്‍ഷത്തെ ഉത്സവത്തിനു കൊടിയേറി. പണ്ട്‌ കവുങ്ങാണു കൊടിമരമാവാറു. അമ്പലത്തിന്റെ നെരെ മുന്നില്‍ ഒരു ഇലഞ്ഞി, ഒരു മുത്തശ്ശന്‍. പക്ഷെ ഇലഞ്ഞിത്തറ ഇവിടെ ഇല്ല. പിന്നെ മുന്നിലുള്ളത്‌ ഓര്‍മ്മകളുടെ പടവുകള്‍. അതിറങ്ങി ചെല്ലുന്നത്‌ ഒരു ഇടവഴിയിലേക്ക്‌. നട്ടുച്ചക്കുപോലും ഒരു ഇരുട്ട്‌ സൂക്ഷിക്കപ്പെടുന്ന ഇടവഴി. ആ വഴിയുടെ ഇടതു വശത്താണു എന്റെ അമ്മയുടെ ആ വീട്‌. പക്ഷെ നേരെ ആ വീട്ട്ടിലേക്ക്‌ പോകാന്‍ തൊന്നിയില്ല. നേരെ നടന്നു ആ ഇടവഴിയിലൂടെ...വീണ്ടും ചെന്നെത്തുന്നത്‌ ഒരു കൂട്ടം പടവുകളിലേക്ക്‌. അതിനു കീഴെ ശാന്തമായി കല്ലടയാര്‍!. ബസ്സിറങ്ങി നടക്കുന്നത്‌ അവസാനിക്കുന്നത്‌ ഇവിടെ. മുന്നോട്ട്‌ നടക്കാനാവതെ ഭൂമിയുടെ ഒരറ്റത്ത്‌!!
ഈ പരിസരത്ത്‌ കണ്ടതില്‍ വച്ച്‌ ഏറ്റവും മനോഹരമായ കടവാണിത്‌. പച്ച പുതപ്പ്‌ വിരിച്ചതുപോലെ തോന്നും. ധാരാളം പാറക്കൂട്ടങ്ങള്‍ ഉള്ള ഒരു കടവ്‌. ഒരു ആകാശ വീക്ഷണം നടത്തിയാലോ? ഒരു പച്ചപ്പു നിറഞ്ഞ പുഴയോരത്ത്‌ വെള്ളം കുടിക്കാന്‍ ഇറങ്ങിയ ആനകൂട്ടങ്ങള്‍ പോലെ തോന്നും. ഈ പാറകൂട്ടങ്ങളില്‍ ഒന്നിന്റെ പേരും 'ആനപ്പ്പാറ' എന്നാണു! ഒരാനയുടെ ശരീരവും അതിന്റെ മസ്തകവും പോലെ തോന്നും ഈ പാറയെ കണ്ടാല്‍. പണ്ട്‌ ഇതിന്റെ പുറത്ത്‌ കേറാന്‍ ഞങ്ങള്‍ മത്സരിക്കുമായിരുന്നു. ഈ പാറയോട്‌ ചേര്‍ന്ന് ഒരു തകര്‍ന്ന ശില്‍പ്പവും കാണാം. തല വേര്‍പ്പെട്ട ഒരു ദേവന്‍!. ശില്‍പ്പിയുടെ കൈയബദ്ധമാവാം. അതോ ഈ മനോഹര തീരമാണോ അമ്പലത്തേക്കാളും ഇരിക്കാന്‍ നല്ലത്‌ എന്നു പുള്ളിക്ക്‌ തോന്നിയതാണോ?
ആ കല്‍പ്പടവുകളില്‍ നില്‍ക്കുമ്പൊള്‍ ചുറ്റുപാടും ഒരു നൂറു മുഖങ്ങള്‍ തെളിഞ്ഞു വന്നു. ഈ ഇടവഴിയും പടവുകളും ഈ നാടിന്റെ തന്നെ ഒരു പ്രതിഫലനമാണു. ഒരു പക്ഷെ ഈ ഇടവഴിയായിരിക്കാം ഒരായിരം പരിഭവങ്ങളും കുശുമ്പു പറച്ചിലും പൊട്ടിച്ചിരികളും ഓര്‍ത്തു വെച്ചിരിക്കുന്നത്‌. വീട്ടിന്റെ മുന്നില്‍ ഇരിക്കുമ്പൊള്‍ കാണാം, ഒരു വലിയ തുണിക്കെട്ടുമായി കടവിലേക്കു പോകുന്ന പെണ്ണുങ്ങളെ. പിന്നെ കുറച്ചു കഴിഞ്ഞു 'ശടേ' എന്നു പറഞ്ഞു ഈറനുടുത്ത്‌ തിരിച്ച്‌ പാഞ്ഞു പോകുന്നതും കാണാം. വീട്ടിലെ പെണ്ണുങ്ങള്‍ പുറത്ത്‌ നില്‍പ്പുണ്ടെങ്കില്‍ ആ പോക്കില്‍ തന്നെ അവര്‍ ഒരു കുശലാന്വേഷണം നടത്തുകയും ചെയ്യും. അപ്പോള്‍ വായ്‌ നോട്ടമായിരുന്നു പണ്ട്‌ പണി എന്നു ഒരു തോന്നല്‍ വന്നേക്കാം?. പക്ഷെ ആ കാലത്ത്‌ അതിനുള്ള അവഗാഹം ഒന്നും ഇല്ലാത്തതിനാല്‍ ആ ഗണത്തില്‍ കൂട്ടേണ്ട. പക്ഷെ പടവുകളില്‍ അന്ന് കണ്ട ചില മുഖങ്ങള്‍ മനസ്സില്‍ ഇപ്പോളും പതിഞ്ഞു കിടപ്പുണ്ട്‌! (ഭാര്യ അറിയണ്ട!) ആ മുഖങ്ങള്‍ ഇപ്പോള്‍ ഒരുപാട്‌ മാറിയിരിക്കാം, പക്ഷെ മനസ്സിലുള്ളത്‌ അങ്ങനെയിരിക്കട്ടെ.
ഇതിലെല്ലാം ഉപരിയായി ഈ വീട്ടിലെത്തുമ്പോഴുള്ള ഒരു സൗഭാഗ്യം ഈ അമ്പലത്തിന്റെ സാമീപ്യമാണു. രാവിലെയും വൈകുന്നേരവും ഉള്ള ഹരിനാമ കീര്‍ത്തനം, ദീപരാധന, വിശേഷദിവസങ്ങളിലെ വായന അങ്ങനെ... പണ്ട്‌ അവധിക്കാലങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച്‌ ഇവിടെ വരുമ്പൊള്‍ ബഹുരസമാണു. വളരെ വലിയ ഒരു പുരുഷാരം ഒന്നും ഇല്ലെങ്കിലും (ഇന്നുമില്ല!) ഉള്ളത്‌ കൊണ്ടു ഓണം എന്നപോലെയായിരിക്കും ഈ ആഘോഷങ്ങള്‍. പത്തു ദിവസത്തെ ഈ ഉത്സവത്തിനു ബാലേ, നാടകം, ഗാനമേള, കഥാപ്രസംഗം അങ്ങനെ പലതും ഉണ്ടാവും. ആദ്യമായി ഒരു ഉത്സവപ്പറമ്പിന്റെ അനുഭൂതിയും, മേല്‍പ്പറഞ്ഞ കലാരൂപങ്ങളെ അടുത്തറിയുന്നതും ഇവിടെ വെച്ചാണു.

ഈ ആറില്‍ ഓരോ തവണ മുങ്ങിപൊങ്ങുമ്പൊള്‍ ഉണരുന്നത്‌ മനസ്സും ശരീരവും മാത്രമല്ല, ഒരു നൂറു ഓര്‍മ്മകളും കൂടിയാണു. ക്ലാവു പിടിക്കാത്ത നല്ല ഒരു പാട്‌ ഓര്‍മ്മകള്‍. കടവില്‍ നിന്നു വീട്ടിലേക്ക്‌ തിരിച്ച്‌ നടന്നു കേറുമ്പൊള്‍ മനസ്സില്‍ ഓര്‍ത്തു, തിരിച്ചു ബംഗലൂരുവിലേക്കു വണ്ടി കയറുന്നതിനു മുന്‍പ്‌ ഈ ആറില്‍ ധാരാളം മുങ്ങലുകള്‍ നടത്തണം. അങ്ങനെ മനസ്സു നിറക്കണം. ഇനി അടുത്ത ഒരു വരവു വരെ സൂക്ഷിക്കാന്‍. ഇനി ഈ നാട്‌ ഏതണെന്നല്ല്ലേ, കൊട്ടാരക്കരയില്‍ നിന്നു പത്ത്‌ കിലോമീറ്റര്‍ മാറി ശാസ്താം കോട്ടക്കുള്ള വഴിയില്‍, പുത്തുര്‍-പാങ്ങോട്‌ താഴം എന്നാണു ഈ നാടിന്റെ പേരു.

എന്നെ ആശ്ചര്യപ്പെടുത്തിയത്‌: പണ്ട്‌ വള്ളി നിക്കറുമിട്ട്‌ എന്നോടൊപ്പം ഓടി ചാടി കളിച്ചവര്‍, ഇന്നിതാ അമ്പലത്തിലെ സ്റ്റേജില്‍ ഇരുന്ന് ഭാഗവതം വായിക്കുന്നു. നല്ല ഗാംഭീര്യമുള്ള ശബ്ദ്ധം അങ്ങനെ ആ നാട്ടില്‍ കാതുകള്‍ക്കു പുണ്യമായി ഒഴുകുന്നു. അമ്പടാ, എനിക്കണെങ്കില്‍ നെരെ ചൊവ്വേ ഒരു വരി കവിത പോലും തെറ്റില്ലാതെ വായിക്കാന്‍ കഴിയില്ല. ഭയ ഭക്തിയോടെ ഞാന്‍ സ്റ്റേജിന്റെ ഒരു മൂലക്ക്‌ അവരെയും നൊക്കി അങ്ങനെയിരുന്നു.

വാല്‍കഷണം: ഏതൊരു അമ്പലത്തിന്റേയും അവിഭാജ്യ ഘടകം ഇവിടേയും ഞാന്‍ കണ്ടു...


Wednesday, April 14, 2010

വിഷ്‌ യു എ വിഷു

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നിറവില്‍ മറ്റൊരു വിഷു കൂടി കടന്നുപോകുന്നു...സമൃദ്ധി ജീവിതത്തിലേക്ക്‌ പല രീതിയില്‍ കടന്നു വരാം. പക്ഷെ അത്‌ നിറയേണ്ടത്‌ മനസ്സിലാണു. അങ്ങനെ അത്‌ വന്നു നിറയട്ടെ, എന്നിലും നിന്നിലും.

വിഷു ആശംസകള്‍...


പിന്നെ ഇപ്രാവശ്യം കണി കാണാന്‍ രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു...വീരനും (വീരരാഘവനും) കൂട്ടുകാരിയും!

(അമ്പമ്പോ!)

Tuesday, March 16, 2010

ബംഗലൂരു നാട്‌: സ്വന്തം വീരരാഘവന്‍

മീന്‍ (അലങ്കാര മത്സ്യങ്ങള്‍, അല്ലാതെ അയലയോ മത്തിയോ അല്ല കേട്ടോ!) വാങ്ങണമെന്ന മോഹവുമായി എത്തിചേര്‍ന്നത്‌ ഒരു വലിയ ഷോപ്പിംഗ്‌ മാളിനു മുന്നില്‍. (പണ്ട്‌ പാലക്കാടന്‍ വയല്‍ പാടങ്ങളിലെ വെള്ള ചാലുകളില്‍ ഉടുമുണ്ടുകൊണ്ട്‌ പരല്‍ മീനുകളെ പിടിച്ചു നടന്ന കാലം മുതല്‍ക്കേ ഉള്ള ഒരു ആഗ്രഹം!) നേരെ മീന്‍ കച്ചവടക്കരന്റെ കടയിലേക്ക്‌. നിറഞ്ഞ ചിരിയോടെ അയാള്‍ എന്നെ സ്വീകരിച്ചു. ഒപ്പം കച്ചവടക്കാരിയുമുണ്ട്‌. ചില്ലു കൂട്ടില്‍ പൊളപ്പന്‍ മീനുകള്‍!. ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ, നീല, പച്ച എന്നിങ്ങനെ വിവിധ ദേശക്കാര്‍, ഭാഷക്കാര്‍. മെലിഞ്ഞുണങ്ങിയ സുന്ദരന്മാരും സുന്ദരികളും. തടിച്ചുകൊഴുത്ത്‌ വീര്‍ത്ത്‌ വയറെല്ലാം ചാടിയ തടിമാടന്മാര്‍. അമ്മമാരുടെ കൈ പിടിച്ച്‌ നടക്കുന്ന കുഞ്ഞു കുറുമ്പന്മാര്‍. പ്രണയ പരവേശത്താല്‍ കാമുകിമാരെ തഴുകി നടക്കുന്ന റോമിയൊമാര്‍. കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന അപ്പൂപ്പന്‍സ്‌ അമ്മൂമ്മാസ്‌. അങ്ങനെ ഒരു ചെറിയ ലോകം തന്നെ. ആവൂ..ഏതിനെ ദത്തെടുക്കണം? ഞാന്‍ ആലോചിച്ചു. നല്ല ശക്തനായ ഒരുവനാവണം. എതു കഠിന ജീവിത സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ കഴിയുന്നവനാവണം. മനസ്സ്‌ അചഞ്ചലമായിരിക്കണം. നെഞ്ചില്‍ തീ ആളിപടരുമ്പൊഴും പുറമേ ഒരു നിറ പുഞ്ചിരി തൂകുന്നവന്‍. (ഇത്രയും വേണോ?? വേണം, കാരണം സമയാസമയങ്ങളില്‍ ഭക്ഷണം കിട്ടിയെന്നുവരില്ല!) കൂടാതെ സുമുഖന്‍, സുന്ദരന്‍. ഒടുവില്‍ ഞാന്‍ കണ്ടെത്തി. ഒന്നല്ല..രണ്ടുപേര്‍. ഒരേ ദേശക്കാര്‍. നല്ല മനസ്സിന്റെ ഉടമകള്‍. പട്ടിണിയും പരിവേഷവും നിറഞ്ഞ ബാല്യമായിരുന്നു അവരുടെതെന്ന് കച്ചവടക്കാരന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ നമ്മുക്ക്‌ ഇവരെ നമ്മുടെ ജീവിതത്തിലേക്ക്‌ വിളിക്കാം. ഞാന്‍ ഭാര്യയോട്‌ ചോദിച്ചു. "എനിക്കറിഞ്ഞുകൂട.., പക്ഷെ ഇതിന്റെ അപ്പിയും, മൂത്രവും ഞാന്‍ കോരിക്കളയില്ല. ചേട്ടനായിക്കോള്ളു" അവളുടെ ക്രൂരമായ മറുപടി. ഏതായാലും ഞാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയില്‍ നമ്മുടെ പയ്യന്മാര്‍ ചില്ലു കൂട്ടില്‍ നിന്ന് എന്നെ നൊക്കി എന്തോ തെറി വിളിച്ചോ? "ഒരു തടിമാടന്‍ വന്നിട്ടുണ്ട്‌, ഇയാള്‍ക്ക്‌ വല്ല ആടിനേയോ പശുവിനേയോ വളര്‍ത്തിക്കൂടെ? പാലെങ്കിലും കിട്ടും. ഇനി കൊന്നു തിന്നാനാണോ? ആ ഒപ്പമുള്ള പെണ്ണിന്റെ വായില്‍ ഇപ്പോഴെ വെള്ളം നിറഞ്ഞിരിക്കുന്നു" എന്നിങ്ങനെ ഒരുവന്‍ മറ്റവന്റെ ചെവിയില്‍ മുറുമുറുത്തു. അവരുടെ സംശയം മാറ്റാനായി ഞാന്‍ അവരോട്‌ മൊഴിഞ്ഞു. "ഞാന്‍ നിങ്ങളെ പൊന്നു പോലെ നൊക്കാം കെട്ടോ. വീട്ടില്‍ കാറുണ്ട്‌, ടിവി, ഫ്രിഡ്ജ്‌, വാഷിംഗ്‌ മഷീന്‍ എല്ലാമുണ്ട്‌. എന്റെ ഒപ്പം വരില്ലേ?" ഒടുവില്‍ ഒരു കവറില്‍ രണ്ടിനേയും പാക്ക്‌ ചെയ്തു. ഒപ്പം സോപ്പ്‌, ചീപ്പ്‌, കണ്ണടി. പിന്നെ വയറിളക്കം, ആസ്മ, ചൊറി, ചെരങ്ങ്‌, മൂത്രത്തില്‍ കല്ല് ഇവക്ക്‌ മരുന്നും. ഈ അസുഖമെല്ലാം ഞങ്ങള്‍ക്കും വരുന്നതാണെന്നും, വീട്ടില്‍ മരുന്നുണ്ടെന്നും പറഞ്ഞിട്ടും കച്ചവടക്കാരന്‍ സമ്മതിച്ചില്ല!. ഒടുവില്‍ കടയില്‍ നിന്ന് ഇറങ്ങുമ്പൊള്‍ അവരുടെ കൂട്ടുകാര്‍, കാമുകിമാര്‍ ഇവര്‍ ചേര്‍ന്ന് ഒരു 'സെന്റ്‌ ഓഫ്‌' ഉം നല്‍കി. കണ്ണുനീര്‍ ചില്ലു കൂടുകളെ തകര്‍ത്ത്‌ ഒരു പ്രളയമായി ഷൊപ്പിംഗ്‌ മാളിനെ ഗ്രസിച്ചു!(ഹമ്മോ)


തിരിച്ച്‌ ഫ്ലാറ്റിലേക്ക്‌ പൊവുമ്പൊള്‍ ഞാന്‍ ഓര്‍ത്തു...എന്ത്‌ പേരിടും ഇവര്‍ക്ക്‌? ഒടുവില്‍ തീരുമാനിച്ചു, കൂട്ടത്തില്‍ കുറുമ്പനായവനു വീരരാഘവന്‍ എന്നും മറ്റേവനു ദിനേശന്‍ എന്നും. (കാരണം? ഒരോ തോന്നല്‍). അങ്ങനെ ഞങ്ങളുടെ കൊച്ചു കുടുംബത്തില്‍ അവരും അംഗങ്ങളായി. പിന്നെ അങ്ങോട്ട്‌ അവരുടെ കളിയും ചിരിയും താമാശകളും (?) ഞങ്ങളുടെ ജീവിത്തിന്റെ ഭാഗമായി. എകദേശം 8 അടി നീളവും 3 അടി വീതിയും ഉള്ള വലിയ ഒരു മേശയില്‍ ഒരു ചെറിയ ഗ്ലാസ്‌ കൂട്ടിലാണു ഞാന്‍ ഇവയെ ഇട്ടത്‌. സാരമില്ല, ബംഗളൂരു അല്ലെ, ഒരോ അടിക്കും പൊന്നിന്റെ വിലയാ. അവന്മാര്‍ക്ക്‌ മനസ്സിലാവും. അവരുടെ ഒരോ കാര്യത്തിലും ഞാന്‍ ശ്രദ്ധാലുവായിരുന്നു. 2 ദിവസം കൂടൂമ്പൊള്‍ മൂത്രം എടുത്തുകളയണം..പിന്നെ നാലാം ദിവസം അപ്പിയും. വയറിളക്ക സീസണില്‍ നല്ലപൊലെ ഉണ്ടാവും എടുത്തുകളയാന്‍!. പറഞ്ഞിട്ടുകാര്യമില്ല, ആക്രാന്ത പഥികര്‍ അണിവര്‍ എന്നു മനസ്സില്ലായി. 24 മണിക്കൂറും വായും പൊളിച്ച്‌ നീന്തി നടക്കും. ഒരു ഐ ടി എഞ്ചിനീയര്‍ ബംഗളൂരുവില്‍ കേരളാ മെസ്സില്‍ കയറിയതുപോലെയാണു ഇവര്‍ ആഹാരം കണ്ടാല്‍. ഭാര്യയുടെ നിസ്സഹകരണം കാരണം ഞാന്‍ എപ്പോഴും മലവും മൂത്രവും പേറി!.

വീരരാഘവനും ദിനേശനും തമ്മിലുള്ള ഒരു 'കെമിസ്ട്രി' വളരെ നല്ല്ലതായിരുന്നു. പക്ഷെ കൈയ്യൂക്കുള്ളവന്‍ കാര്യകാരന്‍ എന്നു പറയാറുള്ളതു പോലെ പലപ്പോഴും വീരന്‍ ദിനേശന്റെ നേരെ കുതിരകേറിയിരുന്നു. ഭക്ഷണം കൊടുക്കുമ്പൊള്‍ പ്രത്യേകിച്ച്‌. എന്നാലും മിക്കപ്പ്പ്പൊഴും അവര്‍ തമ്മില്‍ നല്ല സൗഹൃദത്തില്‍ തന്നെ ആയിരുന്നു. ചിലപ്പൊള്‍ തോളില്‍ കൈയിട്ട്‌...മറ്റു ചിലപ്പ്പ്പോള്‍ വെള്ളത്തിന്റെ അഗാധതയിലേക്ക്‌ ഊളിയിട്ട്‌...ഒരുമിച്ചങ്ങനെ. പക്ഷെ അധികകാലം ദിനേശനു ആയുസ്സിലായിരുന്നു. നൂറു ദിവസത്തെ ആ ആവാസം ഒരു പ്രഭാതതില്‍ പെട്ടെന്ന് അവസാനിച്ചു. (കാരണം ഇപ്പോഴും ദുരൂഹം). ജീവന്‍ വിട്ടകലുന്ന ദിനേശനെ തട്ടി ഉണര്‍ത്താന്‍ വീരന്‍ ശ്രമിച്ചത്‌ ഒരു നൊമ്പരമായി മാറി. ഒടുവില്‍ സ്പന്ദനങ്ങള്‍ വിട്ടകന്ന ആ ശരീരം പതുക്കെ ചില്ലു കൂട്ടില്‍ നിശ്ചലമായപ്പൊള്‍ അവന്‍ ഒരു മൂലയിലേക്ക്‌ ഒതുങ്ങി.

വീരരാഘവനും ദിനേശനും - ഒരു ഫയല്‍ ഫോട്ടോ.


പിന്നെ അങ്ങോട്ട്‌ വീരന്‍ കുറച്ചുകാലത്തേക്ക്‌ ഒറ്റക്കായിരുന്നു. ഏകനായതിന്റെ ദുഖം അവനു താങ്ങാനാവുന്നതിലും അധികമായപ്പൊള്‍ ഞാന്‍ അവനു ഒരു കൂട്ട്‌ തേടി പഴയ മീന്‍ കച്ചവടക്കാരനെത്തേടിയിറങ്ങി. ഒരു കൂട്ടുകാരിയായാലോ? യൗവനയുക്താനായ അവന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതും അതാകും. 'രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും വിക്സ്‌' എന്നൊക്കെ പറയുന്നതുപോലെ! പക്ഷെ കച്ചവടക്കാരനു ഒരു ഉറപ്പും ഇല്ലത്രെ! യുവതിയായ ഒരുവളെ നിങ്ങള്‍ തന്നെ കണ്ടുപിടിച്ചു കൊള്ളാന്‍ അയാള്‍ അവശ്യപ്പെട്ടു. കണ്ണാടികൂട്ടിലേക്ക്‌ ഞാന്‍ ഒരു വായ്‌ നൊക്കിയെപ്പൊലെ ഞാന്‍ തുറിച്ചുനോക്കി. സുന്ദരിയെ എങ്ങനെ കണ്ടെത്തും? മുകളില്‍ സൂചിപ്പിച്ചതുപോലെ റോമിയോമാരോടൊപ്പ്പം കാണുന്നവരെ സെലെക്റ്റ്‌ ചെയ്താലോ? പക്ഷെ ഈ കാലത്ത്‌ ഒന്നും വിശ്വസിക്കാന്‍ പറ്റില്ല. ദില്ലി കോടതി പറഞ്ഞു കഴിഞ്ഞു. പുരുഷനു പുരുഷനെ തന്നെ സെലെക്റ്റ്‌ ചെയ്യാം. ഇനി വീരനെങ്ങാനും?? ഇല്ല,അതു ഞാന്‍ അനിവദിക്കില്ല! പ്രകൃതിനിയമങ്ങളേ എന്റെ വീട്ടില്‍ അനുവദിക്കു! ഏതായാലും ഒടുവില്‍ ഞാന്‍ ഒരുവളെ (വനെ?) കണ്ടെത്തി. പേരോ? പെണ്ണാണെന്നു തെളിഞ്ഞാല്‍ വല്ല ത്രിപുര സുന്ദരി എന്നോ മറ്റോ...

അങ്ങനെ വീരനു ഒരു കൂട്ട്‌. ഇനി ഒരു കുഞ്ഞിക്കാലു കാണാന്‍? ഒരോ മോഹങ്ങളെ..! പക്ഷെ ഞാന്‍ ചിലപ്പോഴൊക്കെ ഒന്നു ചില്ലുകൂട്ടില്‍ നൊക്കാറുണ്ട്‌...ഒരു കുഞ്ഞു വീരന്‍ അങ്ങനെ നീന്തിത്തുടിച്ച്‌ പൊങ്ങിവരുന്നത്‌ കാണുന്നുണ്ടോ?

പിന്‍ കുറിപ്പ്‌: ഈ ബ്ലോഗിന്റെ താഴെ ഞാന്‍ ഒരു ഗാഡ്ജറ്റ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. എന്റെ വീട്ടില്‍ വീരനും അവന്റെ കൂട്ടും താമസിക്കുന്ന ചില്ലു കൂട്ടിന്റെ ഒരു പ്രതിഫലനം!. നിങ്ങള്‍ക്കും ആ മീനുകള്‍ക്ക്‌ ഭക്ഷണം കൊടുക്കാം. ആക്രാന്തത്തോടെ അവ പാഞ്ഞു വരുന്നതുകണ്ടോ?

Friday, February 26, 2010

2 മിനിറ്റില്‍ ചിരിക്കാം, കരയാം, പിന്നെ ഒന്ന് ചിന്തിക്കാം!

മനോരമ ഓണ്‍ലൈന്‍ നടത്തിയ 2 മിനിറ്റ്‌ മൊബൈ ല്‍ മൂവി മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ വീഡിയോകള്‍ കാണാന്‍ ഇതുവഴി പോവുക.

പിന്നെ, ഞാനും ഇതില്‍ ഒരു കൈ നോക്കി. പക്ഷെ അവസാന റൗണ്ടില്‍ എലിമിനേറ്റ്‌ ആയി...പാവം ഞാന്‍! ഏതായാലും നിങ്ങള്‍ക്ക്‌ കാണണമെന്നുണ്ടെങ്കില്‍ ഇങ്ങോട്ടു പോവുക. (ഡയറക്ടര്‍: ഉല്ലാസ്‌ എ എന്‍ - അമ്പട ഞാനേ!!)

Friday, February 12, 2010

ബംഗളുരു നാട്‌: റോസാമുത്തശ്ശി


"വിവേക്‌, ദേ നൊക്കിയേ..റോസില്‍ മൊട്ടുകള്‍ തളിര്‍ത്തിരിക്കുന്നു!" ഒരു നൂറു റൊസാപുഷ്പ്പങ്ങള്‍ വിടര്‍ന്നു കഴിഞ്ഞിരുന്ന അനിതയുടെ ആ മുഖം വിവേകിന്റെ ചെവിയോട്‌ ചേര്‍ന്ന് നിലവിളിച്ചു. ഉറക്കത്തിന്റെ അവസാന അദ്ധ്യായത്തില്‍ നിന്ന് വിവേക്‌ അപ്പോള്‍ പുറത്തു വരുന്നതേയുള്ളു. വിടര്‍ന്നു തുടുത്ത അനിതയുടെ മുഖം പതിയെ കണ്‍പൊളകളെ വകഞ്ഞു മാറ്റി കടന്നു വന്നു. "എന്താ രാവിലേ തന്നെ..ഉറങ്ങട്ടെ". വിവേക്‌ നഷ്ടപ്പെട്ട ഉറക്കത്തിന്റെ ആവരണം വീണ്ടും അണിയാന്‍ ശ്രമിച്ചു. പക്ഷെ അനിത വല്ലാതെ സന്തോഷവതിയായിരുന്നു. വീണ്ടും വിവേകിനെ കുലുക്കി ഉണര്‍ത്തി. "റൊസയില്‍ മൊട്ടുകള്‍ വന്നു, ഇനി അത്‌ വിടര്‍ന്ന്...നല്ല ഭംഗിയായിരിക്കും". അവള്‍ ബെഡ്ഡ്‌ റൂമില്‍ നിന്ന് വീണ്ടും ബാല്‍ക്കണിയിലേക്ക്‌ ഓടി. ഉറക്കം നഷ്ടപ്പെട്ട വിവേകിനു അവളോട്‌ നല്ല ദേഷ്യം തോന്നി. "ഈ പെണ്ണ്‍ രാവിലേ തന്നെ തുടങ്ങിയോ?" എതായാലും ഇനി ഉറക്കം കിട്ടില്ല. അവന്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞ്‌ ചുമ്മ തലയണയും കെട്ടി പിടിച്ച്‌ കിടന്നു.


പതിയെ അവന്റെ മനസ്സിലേക്ക്‌ റൊസും പുഷ്പങ്ങളും ഒക്കെ കടന്നുവരാന്‍ തുടങ്ങി. ശരിയാണു, അനിത ഇത്ര 'എക്സൈറ്റഡ്‌' ആവാന്‍ കരണമുണ്ട്‌. ഇത്‌ വെറുമൊരു സംഭവമല്ല. അവളെ സംബന്ധിച്ചിടത്തോളം ഇത്‌ അങ്ങേയറ്റം സന്തോഷത്തിന്റെ കര്യമാണു. ഈ തണുത്ത പ്രഭാതത്തില്‍ അവളുടെ ആ മുഖത്തെ തിളങ്ങുന്ന ആ റോസ്‌ പുഷ്പങ്ങള്‍ക്ക്‌ ഒരു പാട്‌ പരിഭവങ്ങള്‍ പറയണമെന്നുണ്ട്‌. സ്വന്തമായ ഒരു വീട്ടില്‍, കുറച്ചു ചെടിച്ചട്ടികളും അതില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളും അവള്‍ എന്നും മനസ്സില്‍ കൊണ്ടു നടന്നു. നാട്ടിലേ പോലെ വീടും ചുറ്റും തളിര്‍ത്തു നില്‍ക്കുന്ന പൂച്ചെടികളും ഈ നഗരത്തില്‍ സ്വപ്നം കാണാന്‍ പറ്റില്ല. തിരക്കേറിയ നഗര വഴികളിലൂടെ യാത്ര ചെയ്യുമ്പൊള്‍ അവളുടെ കണ്ണുകള്‍ എന്നും ഫ്ലാറ്റുകളുടെ ബാല്‍ക്കണിയില്‍ ഒരു കൂട്ട്ടിലടച്ചപൊലെ വളര്‍ത്തപ്പ്പ്പെട്ടു നില്‍ക്കുന്ന ചെടികളില്‍ ഉടക്കാറുണ്ട്‌."ദെ നൊക്കിയേ, അവിടെ ജമന്തി...ദാ കണ്ടോ ചട്ടി തൂക്കിയിട്ടിരിക്കുന്നു...നമുക്കും അങ്ങനെ വേണം". അനിതയുടെ മുഖത്ത്‌ അപ്പോള്‍ ഒരു മൊട്ടില്‍ നിന്ന് പുറത്തു വന്ന പൂവിന്റെ പ്രസരിപ്പു കാണാം.

എതായാലും ഈ ഫ്ലാറ്റ്‌ വാങ്ങി, താമസം മാറിയപ്പ്പൊള്‍ വിവേക്‌ അവള്‍ക്ക്‌ ഒരു തടസ്സവും നിന്നില്ല.ബാല്‍ക്കണി നിറയുമാറു ചട്ടികളും അതില്‍ ചെടികളും...പക്ഷെ ചതിരശ്ര അടിയുടെ പേരില്‍ എണ്ണികൊടുത്ത പണം ഓര്‍ക്കുമ്പൊള്‍ അവനു ദ്വേഷ്യം വരാറുണ്ടായിരുന്നു. "എന്തിനാ ഇത്രയും ചട്ടിക്കള്‍. ഇവിടെ ഇപ്പൊള്‍ നില്‍ക്കാന്‍ പൊലും സ്ഥലമില്ല". പക്ഷെ അനിത അതൊരു "ഓ പിന്നെ,സാരമില്ല" എന്ന മട്ടില്‍ അംഗീകരിച്ചിരുന്നില്ല. പക്ഷെ അവള്‍ ഒഴിച്ചു കൊടുത്ത വെള്ളത്തിന്റെ സ്വാദ്‌ നുകര്‍ന്നതല്ലാതെ ആ ചെടികള്‍ ഒന്നും പൂ ചൂടിയില്ല. വെള്ളം കൂടാതെ വളവും പ്രയോഗിച്ചു. ചട്ടിക്ക്‌ ചുറ്റും ഇരുന്ന് മണ്ണ്‍ ഇളക്കിക്കൊടുത്തു. പക്ഷെ അവളോട്‌ ആ ചെടികള്‍ ഒരു കരുണയും കാട്ടിയില്ല. മൊട്ടുകള്‍ അങ്ങിങ്ങു വന്നു...പക്ഷെ അവയെല്ലാം പൊഴിഞ്ഞ്‌ വേരുകളില്‍ ലയിച്ചു. ഇലകള്‍ പൊഴിഞ്ഞു, തളിരിലകള്‍ വന്നു. പക്ഷെ പുഷ്പ്പിക്കുന്ന ഒരു ലക്ഷണവും കണ്ടില്ല. എന്നും അവള്‍ അവയെ നൊക്കും. പൂക്കള്‍ വിരിയിച്ച്‌ കാറ്റിനോപ്പം ആടുന്ന റോസും, ചെമ്പരത്തിയും തിങ്ങിനിറഞ്ഞ ആ ബാല്യത്തിലേക്ക്‌ അവളുടെ മനസ്സ്‌ അപ്പോള്‍ തെന്നിപൊകും.

വിവേകിനു ഇതിനോടെല്ലാം ഒരു വെറുപ്പ്‌ തുടങ്ങിയിരുന്നു. ചുമ്മാ സ്ഥലം കളയാന്‍ ഒരോ ഏര്‍പ്പാട്‌. ഇതിന്റെ പേരില്‍ അനിതയോട്‌ ഇപ്പൊള്‍ വഴക്കിടാറുമുണ്ട്‌. പക്ഷെ ഇന്നു രാവിലെ ഇപ്പൊള്‍ അവള്‍ മുറിയില്‍ വന്നു പറഞ്ഞു പൊയ കാര്യം ഒരു നൊമ്പരമായി മനസ്സില്‍ നില്‍ക്കുന്നു. "ഇത്‌ ഒരു കിളവി റോസാണു, കുഴിയിലേക്ക്‌ കാലും നീട്ടിയങ്ങനെ!, പൂവിനി കണികാണേണ്ട". അനിതയോട്‌ കഴിഞ്ഞയാഴ്ച്ച ഇത്‌ പറയുമ്പൊള്‍, അവന്റെ ആ കളിയാക്കിച്ചിരിക്കിടയില്‍ അവള്‍ തന്റെ ദ്വേഷ്യം മറച്ചു. അത്‌ വിവേക്‌ മനസ്സിലാക്കുകയും ചെയ്തു.

അവന്‍ കിടക്കയില്‍ നിന്ന് നേരെ ബാല്‍ക്കണിയിലേക്ക്‌ നടന്നു. അനിത ചെടികള്‍ക്ക്‌ വെള്ളം ഒഴിച്ചുകഴിഞ്ഞു അടുക്കളയില്‍ പണിയിലാണു. നനവുള്ള മണ്ണില്‍, വെള്ളത്തുള്ളികള്‍ പറ്റിപ്പിടിച്ച ഇലകളുമായി ചെടികള്‍ വിവേകിനെ അവജ്നയോടെ നൊക്കി. അവന്റെ കണ്ണുകള്‍ ആ റോസാമുത്തശ്ശിയെ തേടി. നേര്‍ത്ത ഉടലുമായി കാറ്റിന്റെ ചെറിയ ഒഴുക്കില്‍ അവളങ്ങനെ ആടി നിന്നു. അവനു തോന്നി, ഇത്‌ ഒരു മുത്തശ്ശിയ്യല്ല. പുഷ്പ്പിക്കാന്‍ പൊണ ഒരു പെണ്ണിന്റെ നാണവും മണവും ഇവള്‍ക്കുണ്ട്‌. തീച്ചയായും ഇവള്‍ ഒരു യുവതി തന്നെ. മനോഹരമായ ഒരു റോസ്‌ മൊട്ട്‌, കൂമ്പിയ കണ്‍ പൊളകള്‍ പൊലെ...

അന്ന് രാത്രിയില്‍ ഡിന്നറിനു ഒരു മെഴുകുതിരിയുടെ വെളിച്ചത്തില്‍, ഒരു റോസ്‌ പൂവിന്റെ നിര്‍മലതയില്‍ അനിതക്ക്‌ ഒരു പൂക്കുല സമ്മാനിക്കുമ്പൊള്‍ അവള്‍ ചോദിച്ചു. "നാളെ നമ്മുടെ റോസ്‌ വിരിയുമ്പൊള്‍ അത്‌ എടുത്ത്‌ എനിക്കു തരുമോ? ഒര്‍മയുണ്ടല്ല്ലോ, നാളേയാണു പ്രണയിക്കുന്നവരുടെ ദിനം, ഈ പൂക്കള്‍ക്കൊപ്പം അതിനേയും ചേര്‍ക്കാം" വിവേക്‌ ഒന്ന് ചിരിച്ചു, "ഇല്ല, അത്‌ പറിക്കാന്‍ പാടില്ല. അത്‌ വിടര്‍ന്നങ്ങനെ നില്‍ക്കണം. ഈ പ്രണയ ദിനം കഴിഞ്ഞ്‌ അടുത്തത്‌ വരും, പിന്നെ അതിനടുത്തത്‌...അങ്ങനെ അങ്ങനെ...അപ്പൊളെല്ലാം അത്‌ വിടര്‍ന്നങ്ങനെ നില്‍ക്കണം", അനിതയുടെ മുഖത്ത്‌ ഒരു ആശ്ചര്യം പടര്‍ന്നു. മെഴുകുതിരി വെട്ടത്തില്‍ പിന്നെ അത്‌ ഒരു നാണമായി പരിണമിച്ചു.

Monday, January 25, 2010

ബംഗലുരു നാട്‌ : അമളികള്‍ പലവിധം ഉലകില്‍ സുലഭം!

അമളികള്‍ പലവിധം ഉലകില്‍ സുലഭമല്ലേ? എന്റെ ഭാര്യയുടെ ഒരു സുഹൃത്തിനു പറ്റിയ അമളി ഓര്‍ത്തപ്പോള്‍ അങ്ങനെ തൊന്നിപ്പോയി. ആര്‍ക്കും ഏപ്പൊഴും എവിടെയും സംഭവിക്കാം. അത്‌ വരുന്ന വഴി പല വിധത്തിലായിരിക്കും, പല രൂപത്തിലും. ഈ സുഹൃത്തിനു സംഭവിച്ചത്‌ സ്വന്തം വസ്ത്രത്തിലൂടെയായിരുന്നു. ഇതോര്‍ത്തപ്പൊള്‍ ഇതുപൊലുള്ള ചില അമളികളും അത്‌ മറയ്ക്കാനുള്ള ആളുകളുടെ തത്രപ്പടും മനസ്സില്‍ കടന്നു വന്നു.


ഭാര്യയുടെ സുഹൃത്തിന്റെ കാര്യത്തില്‍ സംഭവിച്ചതിതാണു. രാവിലെ ഓഫീസിലേക്കിറങ്ങിയപ്പൊള്‍ പുള്ളിക്കാരനു ഒരു സംശയം, പാന്‍റ് കുറച്ചു 'ടൈറ്റ്‌' ആണോ എന്ന്. കുറേ കാലമായി അലമാരിയില്‍ ഇരിക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ വാങ്ങിയതാണു. ആകെ ഒരു ഫ്രൈഡേ മാത്രമേ ഗള കൗപീനം അഴിച്ചു വച്ച്‌ മനസിനിണങ്ങുന്ന വസ്ത്രം ധരിക്കാന്‍ ഓഫിസില്‍ അനുവാദമുള്ളു. അന്നു ഐ ടി ചുള്ളന്മാര്‍ തമ്മില്‍ മല്‍സരമാണു. പാശ്ചാത്യ പൗരസ്ത്യ വേഷങ്ങളിലെ പുതിയ ഫാഷന്‍ പരീക്ഷിക്കാന്‍ പറ്റിയ അവസരം. കൂടാതെ 'ടൈറ്റ്‌' ആയ വസ്ത്രങ്ങള്‍ ധരിച്ചാല്‍ സോഫ്റ്റ്‌ 'വയര്‍' എന്നുള്ള കളിയാക്കലുക്കള്‍ മാറ്റാന്‍ മസിലുകള്‍ കാണിക്കുക്കയുമാകാം. ഏതായാലും സുഹൃത്ത്‌ ആ പാന്‍റ് തന്നെ ധരിച്ച്‌ ഓഫീസില്‍ പൊയി. പക്ഷെ വരാനുള്ളത്‌ ഐ ടി ക്കാരനായാലും തടയാന്‍ പറ്റില്ലല്ലോ! ക്യുബിക്കിളില്‍ ഒരു റ്റീം ഡിസ്ക്കഷന്‍ നടക്കവേ നിലത്തു വീണ മാര്‍ക്കര്‍ എടുക്കാന്‍ കുനിഞ്ഞപ്പോള്‍ 'കിഴക്കു വെള്ള കീറി' എന്നു പറഞ്ഞു മിമിക്രിക്കാര്‍ അനുകരിക്കുന്ന ശബ്ട്ത്തില്‍ ഒരു കീറല്‍!!. ഫ്ലോറിന്റെ അങ്ങേ തലക്കലുള്ള ക്യുബിക്കളില്‍ നിന്നു വരെ സഹ ഐ ടി ക്കാര്‍ എത്തിനൊക്കി. എന്തോരു നാണകേട്‌! പാന്‍റ് കീറിയതു മാത്രമാണു എന്നു വിശദീകരണം കൊടുത്തു. അല്ലെങ്കില്‍ വല്ല ഗ്യാസും വയറില്‍ നിറഞ്ഞു പുറത്തു വമിച്ചു എന്നായാലോ? ഏതായാലും സുഹൃത്തിനു വീട്ടില്‍ പൊയി വസ്ത്രം മാറാനുള്ള സാവകാശം കമ്പനി അനുവദിച്ചു.

മറ്റൊരു സംഭവം എന്റെ തന്നെ ഒരു സുഹൃത്തിനു പറ്റിയതാണു. ഞാന്‍ ഓഫീസില്ലെത്തി അധിക സമയമായില്ല. എന്റെ റ്റീമിലെ ഈ സുഹൃത്ത്‌ റസ്റ്റ്‌ റൂമിലേക്ക്‌ എന്നു പറഞ്ഞു പൊയതായിരുന്നു. കുറച്ചു കഴിഞ്ഞ്‌ ഞാന്‍ റസ്റ്റ്‌ റൂമിലേക്ക്‌ ചെന്നപ്പൊള്‍ പുള്ളിക്കാരന്‍ അതാ ഓഫീസിന്റെ കൊറിഡോറില്‍ നില്‍ക്കുന്നു!. നമ്മുടെ മനസ്സില്‍ പതിഞ്ഞ സ്വാമി വിവേകനന്ദന്റെ ഒരു രൂപമില്ലേ? കൈ കെട്ടി അഭിമാനത്തോടെ കുറച്ചു ചെരിഞ്ഞുള്ള ആ നില്‍പ്പ്‌?. അങ്ങനെയാണു പുള്ളിക്കരന്റെ നില്‍പ്പ്‌, അതും ഭിത്തിയോട്‌ ചേര്‍ന്ന്. "എന്തു പറ്റി, സുഹ്രുത്തേ?" ഞാന്‍ ചോദിച്ചു. ഒരു പരന്ന ചിരിയാണു മറുപടി. ഞാന്‍ റസ്റ്റ്‌ റൂമില്‍ നിന്നു തിരിച്ചു വന്നപ്പൊഴും അദ്ദേഹം അവിടെയുണ്ട്‌. പുള്ളി എന്നെ ഇത്തവണ അടുത്തേക്ക്‌ വിളിപ്പിച്ചു. "അതേ, ഒരു പ്രശ്നമുണ്ട്‌, ഷര്‍ട്ട്‌ പിന്നില്‍ കീറിപോയി". ഞാന്‍ അങ്ങൊട്ട്‌ ഒന്നു നൊക്കി. ഭരതപ്പുഴയില്‍ വേനല്‍ക്കാലത്ത്‌ കാണുന്ന വെള്ള ചാലുകളെ അനുസ്മരിപ്പിക്കും വിധം ആ ഷര്‍ട്ട്‌ കീറി പൊയിരിക്കുന്നു! സുഹൃത്ത്‌ റസ്റ്റ്‌ റൂമില്‍ വച്ച്‌ ഒന്നു 'ബോഡി സ്റ്റ്രച്ച്‌' ചെയ്താതണെത്രെ. "ഒരു ഓവര്‍കോട്ട്‌ സംഘടിപ്പിക്കണം" പുള്ളി അവശ്യപ്പെട്ടു. ഞാന്‍ ഒന്നു സംഘടിപ്പിച്ചു. പിന്നെ അദ്ദേഹം ആ ദിവസം മുഴുവന്‍ ആ ജാക്കെറ്റില്‍ നിന്നു പുറത്തുവന്നില്ല. പക്ഷെ ഞങ്ങള്‍ മറ്റു സുഹ്രുത്തുക്കള്‍ വെരുതേ ഇരുന്നില്ല. ഒരു പുതിയ ലെതര്‍ ജാക്കെറ്റ്‌ വാങ്ങിയതിന്റെ ജാടയാണു ഇവനു എന്നു പരഞ്ഞു പരത്തി. ചില പെണ്‍ സുഹ്രുത്തിക്കള്‍ വന്നു പുള്ളിയെ കളിയാക്കി. "എന്തൊരു ജാടയാ മനുഷ്യാ? ഞങ്ങള്‍ എല്ലാവരും കണ്ടു. ഇനി ഒന്ന് ഊരിവെക്കാമോ?" പാവം, വീണ്ടും ഒരു പരന്ന ചിരിയുമായി ആ ദിവസം തള്ളിനീക്കി.

ഇതേ ഒരു അനുഭവം എനിക്ക്‌ ഉണ്ടായിട്ടുണ്ട്‌. പണ്ട്‌ സ്കൂളില്‍, വൈകുന്നേരം ജനഗണമന സമയത്ത്‌ ഞാന്‍ അറ്റെന്‍ഷനാവാന്‍ എണീറ്റപ്പോള്‍. നിവര്‍ന്ന് നിന്ന് ഷര്‍ട്ട്‌ താഴോട്ടാക്കി എണീറ്റപ്പോള്‍ താഴെ ഷര്‍ട്ടിന്റെ കുറച്ചു ഭാഗം കയ്യില്‍ വന്നു. പിന്നെ സ്കൂള്‍ ബാഗ്‌ ചേര്‍ത്തു വച്ചു മറച്ചാണു വീട്ടിലേക്ക്‌ പൊയത്‌. (നെഞ്ചോട്‌ ചേര്‍ത്ത്‌.. എന്നൊക്കെ പരയാറില്ലേ? അതു പോലെ). ഓഫീസില്‍ വച്ച്‌ ഒരിക്കല്‍ ഒരു പറ്റ്‌ പറ്റി. ഞാന്‍ തന്നെയാണു നായകന്‍. ഓഫീസ്‌ സമയം കഴിഞ്ഞു, പുറത്ത്‌ കമ്പനി ഷട്ടില്‍ കാത്ത്‌ നില്‍ക്കുന്നു. റസ്റ്റ്‌ റൂമില്‍ നിന്നു നേരെ ലിഫ്റ്റിലേക്ക്‌ ഒരു ഓട്ടം. ധാരാളം പേര്‍ ഉണ്ട്‌ അതിനകത്ത്‌. കേറി ചെന്നു ഗമയില്‍ നിന്നു, ഒരു സത്യന്‍ നില്‍പ്പ്‌, കൈ അരക്കെട്ടില്‍ ചെര്‍ത്തു വെച്ച്‌ അങ്ങനെ...(സുന്ദരിമാരും ചുറ്റുമുണ്ട്‌). താഴെ നിലയില്‍ എത്തി സ്വൈപ്പിംഗ്‌ വാതില്‍ കടന്നപ്പോള്‍ ഒരു ഞെട്ടിക്കുന്ന സത്യം മനസ്സിലായി. പാന്‍റ് സിബ്ബ്‌ തുറന്നു കിടക്കുന്നു. ഡോര്‍ അടഞ്ഞിട്ടില്ല. ദൈവമേ..നാണം പൊയോ? ലിഫ്റ്റ്‌,സുന്ദരിമാര്‍. അയ്യേ. പക്ഷെ അവര്‍ പരസ്പരം ഒന്നും പരഞ്ഞു ചിരിച്ചില്ല. അപ്പൊള്‍ പിന്നെ ശ്രദ്ധിച്ചില്ലായിരിക്കാം. പക്ഷെ കന്നഡയില്‍ ഒരു പെണ്ണ്‍ എന്തൊ അസുഖകരമായി സംസരിച്ചിരുന്നോ? സിബ്ബിന്റെ കൊളുത്ത്‌ മാത്രം നീങ്ങുകയും പക്ഷെ സിബ്ബ്‌ തുറന്നു കിടക്കുകയും ചെയ്യുന്ന ഒരു പ്രശ്നം പല പാന്റിനും ഉണ്ടായിട്ടും അത്‌ ഗൗരവമായി എടുക്കാത്തതിന്റെ ഫലം. പണ്ടത്തെ പൊലെ, സ്കൂള്‍ ബഗിനു പകരം ലാപ്‌ ടോപ്‌ ശരീരത്തോട്‌ ചേര്‍ത്തു വെച്ചാണു പിന്നെ വീട്ടിലെത്തിയത്‌!. (പാന്റുകളുടെ എല്ലാ സിബ്ബും കഴിഞ്ഞ ദിവസം മാറ്റി വച്ചു. ഇനി ധൈര്യസമേതം ഞെളിഞ്ഞു നില്‍ക്കാം.)

ഈ അമളികളെ മൈന്റ്‌ ചെയ്യാത്ത ആളുകളും ഉണ്ട്‌. നമ്മുടെ മറ്റൊരു കൂട്ടുകാരന്‍ ഇങ്ങനെയായിരുന്നു. ബാഡ്മിന്‍ണ്‍ കളിക്കിടെ പുള്ളിയുടെ പാന്‍റ് സമ്മര്‍ദ്ദം (ശാരീരികം) താങ്ങാനാവതെ കീറിപോയി. ഒരു സ്മാഷ്‌ അടിച്ചു ഭൂമിയില്‍ കാലുകള്‍ കുത്തിയപ്പൊള്‍ രണ്ടും രണ്ട്‌ ദിശയിലേക്കു നീങ്ങിപ്പേയി. ഒരു വെള്ള മുണ്ടു കീറിപൊകുന്ന ലാഘവത്തില്‍ പാന്‍റും പ്രതികരിച്ചു. പക്ഷെ പുള്ളി ഇത്‌ വകവച്ചില്ല. പിറ്റേന്ന് ഓഫീസിലേക്കും ഇതേ പാന്‍റ് തന്നെ ധരിച്ചു പുള്ളി 'കൊണ്‍ഫിഡെന്റ്‌' കീപ്‌ ചെയ്തു!

പിന്‍ കുറിപ്പ്‌: ടിവി യില്‍ ഫാഷന്‍ ഷോയില്‍ നാം കണ്ട ഉടു വസ്ത്രം മാറലും കീറലും താരതമ്യം ചെയ്യുമ്പൊള്‍ ഇതൊന്നും ഒന്നും അല്ല! അതും ഒരു അമളിയായി തൊന്നാമെങ്കിലും അത്‌ പറ്റുന്നവരുടെ ശരിയായ ജാള്യത അവിടെ കാണില്ല. ഒരു പക്ഷെ അത്‌ ഒരു അഭിനയം മാത്രമായതിനാലാവണം.