പോസ്റ്റുകള്‍

ഓഗസ്റ്റ്, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബംഗളുരു നാട്‌ : സാമ്പത്തിക മാന്ദ്യം - ഒരു റിയാലിറ്റി ഷോ

താഴെ പറയുന്ന കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ ആത്മഹത്യ ചെയ്തവരോ ആയ സോഫ്റ്റ്‌ വയര്‍ മാനേജേര്‍സ്‌ അല്ലെങ്ങില്‍ ഡെവലപ്പേര്‍സുമായി സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത്‌ തികച്ചും യാദ്രുശ്ചികം മാത്രം. സംഭവം നടക്കുന്നത്‌ ഈ നഗരത്തെ ഒരു മള്‍ട്ടി നാഷനല്‍ സോഫ്റ്റ്‌ വയര്‍ കമ്പനിയില്‍. ഒരു പ്രോജക്ട്‌ ടീം. അതില്‍ ഒരു മാനേജര്‍ (35 വയസ്സ്‌- വീട്ടില്‍ ഭാര്യ, കുഞ്ഞ്‌, മറ്റു പ്രാരാബ്ദങള്‍). മറ്റുള്ളവര്‍ ഒരു ടീം നായകനും പിന്നെ ഡെവലപ്പേര്‍സും. ഒരുത്തന്‍ വലിയ 'കിടു', 'ടെക്നോ ഫണ്ടു'. മരുപച്ചയായി ഒരു പെണ്‍കുട്ടിയുണ്ട്‌ ഈ ടീമില്‍. ഈ പെണ്‍ ഡെവലപ്പര്‍ വളരെ സാമര്‍ഥ്യക്കാരി. സോപ്പ്‌ ശരീരത്തില്‍ മാത്രമല്ല, ചിന്തകളിലും, പ്രവൃത്തിയിലും. മറ്റോരുത്തനോ? വെറും ടൈം പാസ്‌, യോ യോ, മൂസിക് മസ്തി. മനേജറിന്റെ കണ്ണിലേ കരട്‌ ആണു ഈ പയ്യന്‍. പയ്യനൊഴികെ ഇവിടെ ഈ കഥയില്‍ മറ്റാര്‍ക്കും ഒരു പ്രസക്തിയുമില്ല. അങ്ങനെയിരിക്കെ നഗരത്തില്‍ സാമ്പത്തിക മാന്ദ്യം വന്നു. ഡെവലപ്പേര്‍സ്‌ റൗണ്ട്‌ ------------------------- കമ്പനിയിലെ എച്ച്‌ ആര്‍ സുന്ദരി വന്ന് മനേജറോട്‌ പറഞ്ഞു, ടീമില്‍ നിന്ന് ഒരാളെ കമ്പനിക്കുവേണ്ടി ബലി ക