പോസ്റ്റുകള്‍

ഒരു 'ഇൻസ്റ്റ' കഥ

5K ഫോളോവേഴ്സ് ==================== "ചേട്ടായിയെ, ഒരു ഹെല്പ് വേണം!..." അടുക്കളയിൽ നിന്നുള്ള ആ നിലവിളിയിൽ ജോൺ ഞെട്ടി എഴുന്നേറ്റു. മൂക്കിന് മുകളിലേക്ക് വലിച്ചിട്ടിരുന്ന കമ്പിളി മാറ്റി അവൻ സമയം ഒന്ന് നോക്കി, 6 മണി കഴിഞ്ഞതേ ഉള്ളു...  ഇവൾക്കെന്താണിപ്പോൾ വേണ്ടേ? ഒരു ശനിയാഴചയായിട്ടു ഈ രാവിലെ തന്നെ നിലവിളി ആണല്ലോ? "ചേട്ടായിയെ...ഒന്ന് വരുവോ?" വീണ്ടും നിമ്മിയുടെ ആ വിളി! ജോൺ തൻ്റെ പാതി അടഞ്ഞ ആ കണ്ണുകളുമായി അടുക്കളയിലേക്കു നടന്നു. അവനെ മൂടിയിരുന്ന ആ കമ്പിളിപുതപ്പു ബെഡ്റൂമിൻ്റെ വാതിൽ വരെ അവനെ പിന്തുടർന്നു, പിന്നെ നിലം പതിച്ചു. "ചേട്ടായിയെ, ദേ നോക്കിയേ, ഒരു ഹെല്പ്, എനിക്ക് കടുകും കറിവേപ്പിലയും ഒന്നിച്ചു എണ്ണയിൽ വീഴുന്ന ക്ലോസപ്പ് വേണം! ഒരു കൈ കൊണ്ട് പറ്റില്ല, ഒരു ഹെല്പ് പ്ളീസ്..." നിമ്മി അവളുടെ ഫോൺ ഒരു കൈയിൽ പിടിച്ചു മറ്റേ കൈയിൽ ഒരു ചീനിച്ചട്ടിയുമായി നിൽപ്പാണ്. പുതിയ ഇൻസ്റ്റ റീല് ആണെന്ന് തോന്നുന്നു ! തൻ്റെ പകുതി തുറന്ന കണ്ണിലൂടെ ജോണിന്  കാര്യങ്ങൾ മനസിലായി തുടങ്ങുതെ ഉണ്ടായിരുന്നുള്ളു.  "ഈ രാവിലെ തന്നെ ഏതൊക്കെ വേണോ പെണ്ണെ" "ചേട്ടായിക്കറിഞ്ഞൂടെ, രാവിലെ അല്ലെ എൻ

നാടകാന്ത്യം...

നാടകാന്ത്യം... മേൽച്ചുണ്ടിന്റെ പുറമേക്കൂടി നീണ്ടു നിൽക്കുന്ന മീശ നോക്കി പ്രവീൺ റസ്റ്റ് റൂമിൽ നിന്നു.  "ഈ മീശ കുറച്ചു കൂടിപ്പോയോ?" അവൻ ഒന്ന് ആലോചിച്ചു. "പക്ഷെ ഒരു പക്കാ പൊലീസിന് ചേരുന്നത് തന്നെ, അപ്പോൾ കുഴപ്പമില്ല!" ഒരു പോലീസായാണ് അവന്റെ ആ നിൽപ്പ്, എസ് ഐ യൂണിഫോമിൽ ! അപ്പുറത്തു ഓണം പരിപാടികൾ അരങ്ങു തകർക്കുകയാണ്. അടുത്തതാണ് അവന്റെ നേതൃത്വത്തിലുള്ള ഒരു നാടകം. ക്യാരക്ടർ ഒരു പോലീസാണ്,  പ്രവീൺ  തന്നെ എഴുതി സംവിധാനം ചെയ്ത ഒരു നാടകം. ഒരു മുഴുനീള റോൾ ആണ് അവനുള്ളത്‌. ആദ്യമായിട്ടല്ല സ്റ്റേജിൽ, പക്ഷെ ഇപ്രാവശ്യം ഒരു ടെൻഷൻ ഉണ്ട്. "ഡാ പ്രവീൺ, അടുത്തത് നമ്മളാ" റസ്റ്റ് റൂം വാതിൽ പാതി തുറന്ന് അജീഷ് ആണ്. അവനും ഒരു പൊലീസാണ്, പക്ഷെ വെറും കോൺസ്റ്റബിൾ!!  "ആ വരുന്നു. എല്ലാം ഓക്കേ അല്ലേ?" പ്രവീൺ ചോദിച്ചു. "ഓക്കേ", അതും പറഞ്ഞു അജീഷ് നടന്നു പോയി. റസ്റ്റ് റൂമിൽ നിന്ന് പുറത്തിറങ്ങി അവൻ സ്റ്റേജിന്റെ അടുത്തേക്ക് ആ കോറിഡോറിലൂടെ നടന്നു.നാടകത്തിലെ എല്ലാ പയ്യൻസും അവിടെ ഒരുങ്ങി നിൽപ്പുണ്ട്. തൊട്ടു മുൻപ് മാർഗം കളി കഴിഞ്ഞിറങ്ങിയ പെൺകുട്ടികൾ സെൽഫികളിൽ വ്യ

ഒരു വാട്സ് ആപ്പ് കൊലപാതകത്തിന്റെ കഥ !!

ഒരു വാട്സ് ആപ്പ് കൊലപാതകത്തിന്റെ കഥ !! മുഖത്തൂടെ പരന്നൊഴുകിയ ആ തണുത്ത വെള്ളത്തിനുപൊലും തുറക്കാനാവാത്ത തന്റെ ഭാരിച്ച കണ്‍പൊളകളുമായി നിതിന്‍ വാഷ് ബേസിനു മുന്നില്‍ നിന്നു. രാത്രി വളരെ വൈകിയാണു ഉറങ്ങിയത്,  ഉറങ്ങാൻ   കഴിഞ്ഞത്  എന്നതാണൂ സത്യം! രണ്ടാഴ്ച മുൻപാണ് തന്റെ ഒരു സുഹൃത്ത് ഒരു വാട്സ് ആപ് ഗ്രൂപ്പിലേക്ക് തന്നെയും ആഡ് ചെയ്തത്. ഒരു പൊളിറ്റിക്കൽ ഡിസ്കഷൻ നടക്കുന്ന ഗ്രൂപ്പ് ആണ്. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരുടെ ഒരു 'ഹെൽത്തി' ഡിസ്കഷൻ ഗ്രൂപ്പ് എന്നാണ് പറയുന്നതെങ്കിലും പലപ്പോഴും ഒരു അടിപിടി ചീത്തവിളി ഗ്രൂപ്പ് ആയാണ് നിതിന് തോന്നിയത്. എക്സിറ്റ് ചെയ്യണമെന്ന് പലപ്പോഴും തോന്നിയതാണ്, പക്ഷെ താൻ ആരാധിക്കുന്ന ഒരു നേതാവിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു പോസ്റ്റിൽ നിതിന്റെ മനസ്സ് കുരുങ്ങി. ഒരു വിജയ് ആണ് ആ പോസ്റ്റിട്ടത്. പിന്നീട് വീറും  വാശിയും നിറഞ്ഞ സന്ദേശപ്രവാഹമായിരുന്നു!  ഉരുളക്കുപ്പേരി പോലെ മറുപടികൾ, പലപ്പോഴും ഭീഷണിയുടെ സ്വരം അതിൽ കടന്നു വന്നു! രാത്രി മണിക്കൂറുകളോളം നീണ്ട ചാറ്റിങ്... ഇന്നലേയും അത് തുടർന്നു. "നീ എപ്പോഴാ ഇന്നലെ ഉറങ്ങിയത്?"  ആവി പാറുന്ന ഒരു കട്ടൻ കാപ്പി നി

ഒരു പട്ടം പറത്തിയ കഥ!

ഓണ ചിത്രങ്ങളിൽ എന്നും വേണുവിന്റെ മനസ്സിൽ പതിഞ്ഞു നില്ക്കുന്നത് ഗ്രാമത്തിന്റെ പച്ചപ്പും നന്മയും നിറഞ്ഞ ചിത്രങ്ങൾ ആയിരുന്നു . ഒരു പക്ഷെ ടിവി , സിനിമ എന്നിവയുടെ സ്വാധീനമാവം . പക്ഷെ അവൻ   അനുഭവിച്ചറിഞ്ഞ ഓണം എന്നും നാഗരികതയിൽ നിന്നുണ്ടായതാണ് ! വളർന്നതും കളിച്ചു നടന്നതും ഒരു ഗവെർന്മെന്റ് കോളനിയിൽ , ചുറ്റുപാടും നൂറിലേറെ വീടുകൾ ! പച്ചപ്പ് ‌ അങ്ങിങ്ങായി മാത്രം . പക്ഷെ വേണുവും അവന്റെ കൂട്ടുകാരും ആ തിരക്കിനു നടുവിൽ നിന്നാണ് ഓണം ആഘോഷിച്ചിരുന്നത് . എന്നിട്ടും എന്തേ ഓണം വരുമ്പോൾ ആ ഗ്രാമ കാഴ്ചകൾ വീണ്ടും മനസ്സിൽ ? ഓഫീസിൽ നിന്ന് തന്റെ ഫ്ലാറ്റിലെക്കുള്ള യാത്രയിൽ വേണുവിന്റെ ആലോചന മുഴുവൻ ഇതായിരുന്നു . ഒരോണം കൂടി വരവായി .    മകൾ സ്കൂളിൽ പോവാൻ തുടങ്ങിയതിനു ശേഷം ഓണാഘോഷം ഈ സിറ്റിയിലെ ഫ്ലാറ്റിൽ ഒതുങ്ങി . കുറച്ചു മലയാളികൾ സുഹൃത്തുകളായി ഉള്ളതിനാൽ ആഘോഷങ്ങൾക്ക് കുറവൊന്നുമില്ല ! ഉള്ളതുകൊണ്ട് ഓണം പോലെ ! പിന്നെ എണ്ണിയാൽ തീരാത്ത മലയാളി അസോസിയേഷനുകൾ മൽസരിച് ഉത്സാഹികുമ്പോൾ ഇനി മഹാബലി കേരളത്തിലേക്ക് പോകാതിരുന്നാലെ അത്ഭുതം ഉള്ളു ! പ