പോസ്റ്റുകള്‍

ജൂലൈ, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബംഗളൂരു നാട്‌: ഓലകളുടെ പറുദീസ!

ഇതേതു പറുദീസയാണെന്നു സംശയം തോന്നുന്നുണ്ടോ? ഇത്‌ മലേഷ്യയിലേയോ, ഗള്‍ഫ്‌ രാജ്യത്തിലേയോ എണ്ണപനകളിലെ ഓലകളെക്കുറിച്ചല്ല, നമ്മുടെ സ്വന്തം കേരളത്തിലെ പാലക്കാടന്‍ കള്ളു ചുരത്തുന്ന പനകളിലെ ഓലകളെക്കുറിച്ചല്ല.. പിന്നെ വേറെ ഏതാ ഈ പറുദീസ? അതും ഒരു പറുദീസയാവാന്‍ മാത്രം ഓലകളുള്ള വേറെ ഏതാ സ്ഥലം? ഉണ്ട്‌, അത്‌ ഈ മഹാനഗരം തന്നെ. ഈ മഹാനഗരത്തിലെ ഓരോ ഐ ടി കമ്പനികളും ആണു ഓലകളുടെ പറുദീസ. (ഇനി ഐ ടി എന്നു കേള്‍ക്കുമ്പൊള്‍ ദേഷ്യം തോന്നുന്നവര്‍ക്ക്‌ തുടര്‍ന്നുള്ള വായന നിര്‍ത്താം). ഒാല എന്നാല്‍ എന്തെന്ന് ഇപ്പോള്‍ ഐ ടി കാര്‍ക്ക്‌ മനസിലായിട്ട്ടുണ്ടാവും. സ്വന്തം ജോലിയില്‍ നിന്നു രാജി വെച്ചുകൊണ്ടുള്ള ആ രാജി കത്ത്‌. (ജോലി ഉള്ളവര്‍ക്ക്‌ അതിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാവും). അക്കരപ്പച്ച കണ്ട്‌, അവിടുത്തെ മനോഹാരിത കണ്ട്‌ സ്വന്തം കരയിലെ പനയില്‍ കയറി ഓലയിടുക! എന്നിട്ട്‌ അതില്‍ കുറച്ചു പുഛവും വെറുപ്പും നാലു തെറിയും (സ്വന്തം ബോസിനെക്കുറിച്ച്‌) നിറച്ച്‌ മടക്കി വൃത്തിയായി, ഇത്രയും കാലം പനക്കു വെള്ളവും വളവും ഇട്ട മാനവശേഷിക്കാരനു അയച്ചു കൊടുക്കുക. ഇതാണു ഓല ഇടുക എന്ന ആ പരിപാടി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സംബന്