വീണ്ടും ഒരു പ്രവർത്തി ദിനം. കമ്പനി ബുസ് പതിവു പോലെ ആ സ്റ്റോപ്പിലേക്ക് എത്തിച്ചേർന്നു. ദിനേശന്റെ തല ബസ്സിലെ വിൻഡോ ഗ്ലാസ്സിനിടയിലൂടെ പുറത്തേക്ക് നീണ്ടു. കുറേ ഏറെ സഹപ്രവർത്തകർ ഈ സ്റ്റോപ്പിൽ നിന്നു കയറാനുണ്ട്. പക്ഷെ അവന്റെ ഈ നോട്ടം ഒരാളെ മാത്രം ലക്ഷ്യമിട്ടാണു. ഒരു കിളിയെ... [കിളിയേക്കുറിച്ച്] ...ഒരു പെൺകിളിയെ...കുറച്ചു ദിവസങ്ങളായി ഈ കിളി കമ്പനിയിൽ ജോയിൻ ചെയ്തിട്ടെന്ന് തോന്നുന്നു. ഒരു കന്നഡക്കാരിയാണു (കാണുമ്പോൾ). ബംഗളൂരുവിലെ മെട്രോ സംസ്ക്കാരത്തിന്റെ ഒരു ജാഢയും ആ മുഖത്തില്ല. അങ്ങനെയെങ്കിൽ നമ്മുടെ ഭാഷയിൽ ഒരു നാട്ടിൻ പുറത്തുകാരി. കർണ്ണാടകത്തിലെ ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിടങ്ങളിൽ നിന്നു വരുന്ന ഒരു വള്ളുവനാടൻ കാരി. കുറച്ചു നാണത്തിൽ പൊതിഞ്ഞ ആ മുഖം അങ്ങനെ ബസ്സിലേക്ക് കയറുമ്പോൾ പലരും അങ്ങനെ നോക്കിയിരുന്നു പോകും. ചില ദിവസങ്ങളിൽ തനി നാടൻ വേഷം, ചിലപ്പോഴോ...തനി ‘മോസ്റ്റ് മോഡേൺ’. പക്ഷെ ആ കിളിയുടെ ബസ്സിലേക്ക് കയറുമ്പോഴുള്ള ആ ചിറകടിയുടെ താളത്തിൽ മയങ്ങാത്തവർ ആരുമില്ല!. ഇംഗ്ലീഷ് പത്രങ്ങളിലെ വർണ്ണം തുളുമ്പുന്ന സിനിമാസുന്ദരിമാരുടെ ചിത്രങ്ങളിൽ നിന്നും അപ്പോൾ ദിനേശന്റെ ചില സഹപ്രവർത്തകർ കണ്ണെടുക്കു