ചുമയും പനിയുമായി അവന് ഡോക്ടറിണ്റ്റെ മുറിയിലേക്ക് കേറി ചെന്നു. ഡോക്ടര്‍ വിശദമായി തന്നെ അവനെ പരിശോധിച്ചു. "സാരമില്ല, ഈ കാലാവസ്ഥ മൂലമുള്ളതാണു, കുറച്ചു കൂടി ആരോഗ്യമൊക്കെ ശ്രദ്ധിക്കുക" "എന്താ പണി?" "കല്‍പണിയാണു" അവണ്റ്റെ സ്വരം ദൈന്യമായി. പിന്നെ അദ്ദേഹം ഒരു എ ഫോര്‍ സൈസ് പേപ്പറില്‍ ഒന്നു മുതല്‍ പത്തു വരെ അക്കമിട്ട് മരുന്നുകള്‍ കുറിച്ചു തന്നു. നന്ദി പറഞ്ഞ് അവന് ഒരു അമ്പതിണ്റ്റെ നോട്ടും പിന്നെ ഒരു പഴയ ഓട്ടോഗ്രാഫ് പേജും ഡോക്ടറിണ്റ്റെ മുന്നിലേക്ക് നീട്ടി. ആ ഓട്ടോഗ്രാഫ് പേജില്‍ ഇങ്ങനെ എഴുതിയിരുന്നു... "പഠിച്ച് പഠിച്ച് ഡോക്ടറാകുമ്പോള്‍, ചുമച്ച് ചുമച്ച് ഞാന്‍ വരുമ്പോള്‍, ഹു ആര് യു എന്നു ചോദിക്കരുത് എന്നു..," അതിനു താഴെ ഡോക്ടറിണ്റ്റെ പേരും! ഡോക്ടര്‍ അവനു പണ്ട് എഴുതി കൊടുത്ത ആ വിരഹം പതിഞ്ഞ വാക്കുകള്‍. ഒന്നു പുഞ്ചിരിച്ച് ഡോക്ടര്‍ അവനു രൂപയും ആ പേജും തിരിച്ചു കൊടുത്തു. പിന്നെ ഒരു തിരിച്ചറിവിണ്റ്റെ ആശ്വാസം വിടര്‍ന്ന അവണ്റ്റെ മുഖത്തു നോക്കി പറഞ്ഞു. "എണ്റ്റെ നേഴ്സ് പറഞ്ഞു തരും എത്രയായി എന്നു, അവിടെ ഈ ചീട്ട് കാണി
അഭിപ്രായങ്ങള്‍
വന്നിട്ട് തിരിച്ച് പോയോ ആവോ.
:)