ബംഗളുരു നാട്‌ : ലഡ്ക്കി

നിഷ്കളങ്കന്മാരായ ഭര്‍ത്താക്കന്മാരെ സംശയത്തോടെ മാത്രം വീക്ഷിക്കുന്ന ഈ ലോകത്തിന്റെ അവസ്ഥയൊര്‍ത്ത്‌...

കഴിഞ്ഞ ഞായറാഴ്ച്ച. ഉച്ചയൂണും കഴിഞ്ഞ്‌ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വീട്ടിനകത്ത്‌ ഐ പി എല്ലും പുറത്ത്‌ തകര്‍ത്ത്‌ മഴയും പെയ്യുന്നു. പൊതുവെ ഒരു തണുത്ത കാലാവസ്ഥ. ഒരു കമ്പിളി പുത്തപ്പിനകത്ത്‌ ചുരുണ്ടുകൂടി മയങ്ങാന്‍ പറ്റുന്ന സമയം. ഞാന്‍ ടിവി കണ്ടുകൊണ്ടിരിക്കുന്നു; ഭാര്യ തൊട്ടടുത്ത്‌ കമ്പ്യൂട്ടറില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുന്നു. ഒരു ഫോണ്‍ കാള്‍; ഫ്ലാറ്റിന്റെ താഴേ നിന്ന് സെക്യുരിറ്റി ചേട്ടന്‍ ആണു. ഭാര്യയ്ക്കു ഹിന്ദി കേട്ടാല്‍ മനസ്സിലാകില്ല. (കൂടാതെ എഴുതാനും വായിക്കാനും അറിയില്ല - പറയുമ്പൊള്‍ സത്യം മുഴുവന്‍ പറയണമല്ലോ!). പുള്ളിക്കാരി ഫോണ്‍ എനിക്കു തന്നു. പിന്നീടുള്ള സംഭാഷണം ഇങ്ങനെ:



സെക്യുരിറ്റി: സാര്‍, ലഡ്ക്കി ചാഹിയേ?
ഞാന്‍: ??
സെക്യുരിറ്റി: സാര്‍, ലഡ്ക്കി ചാഹിയെ ക്യാ? യഹാം പെ ആയി ഹെ.
ഞാന്‍: ??
സെക്യുരിറ്റി: സാര്‍, കുകിംഗ്‌ കെ ലിയേ ലഡ്ക്കി ചാഹിയെ?
ഞാന്‍: (പിടികിട്ടി) നഹി, കുകിംഗ്‌ കെ ലിയേ ലഡ്ക്കി നഹി ചാഹിയെ.
സെക്യുരിറ്റി: ഭര്‍ത്തന്‍ സാഫ്‌ കര്‍ നെ കെ ലിയെ ലഡ്ക്കി ചാഹിയെ?
ഞാന്‍: നഹി, ഭര്‍ത്തന്‍ സാഫ്‌ കര്‍ നെ കെ ലിയെ ലഡ്ക്കി നഹി ചാഹിയെ.
സെക്യുരിറ്റി: ക്ലീനിംഗ്‌ സാഫ്‌ സഫായി കെ ലിയെ ചാഹിയെ?
ഞാന്‍: നഹി, അബി നഹി ചാഹിയെ, മെരി വൈഫ്‌ മാനേജ്‌ കര്‍തി ഹെ വൊ.
സെക്യുരിറ്റി: അച്ചി ഹെ യെ, ദൂസരെ ഫ്ലാറ്റ്‌ മെ ഭി കര്‍തി ഹെ,കുകിംഗ്‌.
ഞാന്‍: നഹി നഹി, കുകിംഗ്‌ കെ ലിയേ നഹി ചാഹിയെ.
സെക്യുരിറ്റി: ടീക്‌ ഹെ.
ഞാന്‍: അബി നഹി ചാഹിയെ, ബാദ്‌ മെ ദേകേങ്കെ.
സെക്യുരിറ്റി: ടീക്‌ ഹെ.



അങ്ങനെ ആ ഫോണ്‍ സംഭാഷണം നിന്നു. ഫോണ്‍ സ്റ്റാന്‍ഡില്‍ വയ്ക്കാന്‍ തിരിഞ്ഞപ്പൊള്‍, ഭാര്യ ചോദിച്ചു, (മുറി ഹിന്ദിയില്‍) '...തൊ കിസ്ക്കെ ലിയെ ലഡ്ക്കി ചാഹിയേ??'

വെറും ഒരു തമാശയായി ആ ചോദ്യത്തെ കാണേണ്ടായെന്നു ഭാര്യയുടെ മുഖഭാവം കണ്ടപ്പൊള്‍ മനസിലായി. ഇതാണു ലോകം.

അഭിപ്രായങ്ങള്‍

Calvin H പറഞ്ഞു…
ഇതൊരു തുടക്കം മാത്രം... :)
ശ്രീ പറഞ്ഞു…
അല്ല, ചോദിച്ചതില്‍ കാര്യമില്ലേ? ;)
ഹ ഹ,
സ്വാഭാവികമായ സംശയം.
:)
ചാത്തനേറ്:ഇങ്ങനെയൊക്കെ സംസാരിക്കുമ്പോള്‍ നഹി നഹി എന്നു മാത്രം പറഞ്ഞാല്‍ പോരെ?


ഓടോ:മൊത്തം വായിച്ചു “കരിമ്പിന്‍ കാട്ടിലേക്ക് കാറോടിച്ചു കയറണമോ” പഴേ പോസ്റ്റില്‍ നിന്നാ കലക്കി. ഇനി ഇടക്കിടെ വരാം.
Rare Rose പറഞ്ഞു…
ഹി..ഹി..സംശയം ന്യായം..;)
കുറേ നേരമായില്ലേ ലഡ്ക്കി, ലഡ്ക്കി എന്നു പറയുന്നു. ചോദിച്ചതില്‍ തെറ്റില്ല.
ഉല്ലാസ് പറഞ്ഞു…
ഇപ്പോള്‍ നഹി നഹി എന്നു മാത്രം പറഞ്ഞു ശീലിക്കുന്നു..അഭിപ്രായങ്ങള്‍ക്കു നന്ദി.
ഭാര്യയുടെ സംശയം തികച്ചും ന്യായമല്ലേ !1 കുറെ നേരമായി ലഡ്ക്കി ലഡ്ക്കി എന്നു കേട്ടാൽ ആരായാലും ചോദിച്ചു പോകും .അല്ല പിന്നെ !!
ലഡ്കി ചാഹിയെ...? :)
കൂടെക്കിടക്കുന്നവര്‍ക്കെല്ലെ രാപനി അറിയൂ-
ഹഹ ... എല്ലാം മനസ്സിലായി.. കള്ള ചങ്കരാ :)
Unknown പറഞ്ഞു…
ninney ariyavunna aval athalley chodichuloo , nite bhagyam

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!