ബംഗളുരു നാട് : ലഡ്ക്കി
നിഷ്കളങ്കന്മാരായ ഭര്‍ത്താക്കന്മാരെ സംശയത്തോടെ മാത്രം വീക്ഷിക്കുന്ന ഈ ലോകത്തിന്റെ അവസ്ഥയൊര്‍ത്ത്...
കഴിഞ്ഞ ഞായറാഴ്ച്ച. ഉച്ചയൂണും കഴിഞ്ഞ് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വീട്ടിനകത്ത് ഐ പി എല്ലും പുറത്ത് തകര്‍ത്ത് മഴയും പെയ്യുന്നു. പൊതുവെ ഒരു തണുത്ത കാലാവസ്ഥ. ഒരു കമ്പിളി പുത്തപ്പിനകത്ത് ചുരുണ്ടുകൂടി മയങ്ങാന്‍ പറ്റുന്ന സമയം. ഞാന്‍ ടിവി കണ്ടുകൊണ്ടിരിക്കുന്നു; ഭാര്യ തൊട്ടടുത്ത് കമ്പ്യൂട്ടറില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുന്നു. ഒരു ഫോണ്‍ കാള്‍; ഫ്ലാറ്റിന്റെ താഴേ നിന്ന് സെക്യുരിറ്റി ചേട്ടന്‍ ആണു. ഭാര്യയ്ക്കു ഹിന്ദി കേട്ടാല്‍ മനസ്സിലാകില്ല. (കൂടാതെ എഴുതാനും വായിക്കാനും അറിയില്ല - പറയുമ്പൊള്‍ സത്യം മുഴുവന്‍ പറയണമല്ലോ!). പുള്ളിക്കാരി ഫോണ്‍ എനിക്കു തന്നു. പിന്നീടുള്ള സംഭാഷണം ഇങ്ങനെ:
സെക്യുരിറ്റി: സാര്‍, ലഡ്ക്കി ചാഹിയേ?
ഞാന്‍: ??
സെക്യുരിറ്റി: സാര്‍, ലഡ്ക്കി ചാഹിയെ ക്യാ? യഹാം പെ ആയി ഹെ.
ഞാന്‍: ??
സെക്യുരിറ്റി: സാര്‍, കുകിംഗ് കെ ലിയേ ലഡ്ക്കി ചാഹിയെ?
ഞാന്‍: (പിടികിട്ടി) നഹി, കുകിംഗ് കെ ലിയേ ലഡ്ക്കി നഹി ചാഹിയെ.
സെക്യുരിറ്റി: ഭര്‍ത്തന്‍ സാഫ് കര്‍ നെ കെ ലിയെ ലഡ്ക്കി ചാഹിയെ?
ഞാന്‍: നഹി, ഭര്‍ത്തന്‍ സാഫ് കര്‍ നെ കെ ലിയെ ലഡ്ക്കി നഹി ചാഹിയെ.
സെക്യുരിറ്റി: ക്ലീനിംഗ് സാഫ് സഫായി കെ ലിയെ ചാഹിയെ?
ഞാന്‍: നഹി, അബി നഹി ചാഹിയെ, മെരി വൈഫ് മാനേജ് കര്‍തി ഹെ വൊ.
സെക്യുരിറ്റി: അച്ചി ഹെ യെ, ദൂസരെ ഫ്ലാറ്റ് മെ ഭി കര്‍തി ഹെ,കുകിംഗ്.
ഞാന്‍: നഹി നഹി, കുകിംഗ് കെ ലിയേ നഹി ചാഹിയെ.
സെക്യുരിറ്റി: ടീക് ഹെ.
ഞാന്‍: അബി നഹി ചാഹിയെ, ബാദ് മെ ദേകേങ്കെ.
സെക്യുരിറ്റി: ടീക് ഹെ.
അങ്ങനെ ആ ഫോണ്‍ സംഭാഷണം നിന്നു. ഫോണ്‍ സ്റ്റാന്‍ഡില്‍ വയ്ക്കാന്‍ തിരിഞ്ഞപ്പൊള്‍, ഭാര്യ ചോദിച്ചു, (മുറി ഹിന്ദിയില്‍) '...തൊ കിസ്ക്കെ ലിയെ ലഡ്ക്കി ചാഹിയേ??'
വെറും ഒരു തമാശയായി ആ ചോദ്യത്തെ കാണേണ്ടായെന്നു ഭാര്യയുടെ മുഖഭാവം കണ്ടപ്പൊള്‍ മനസിലായി. ഇതാണു ലോകം.

അഭിപ്രായങ്ങള്‍
സ്വാഭാവികമായ സംശയം.
:)
ഓടോ:മൊത്തം വായിച്ചു “കരിമ്പിന്‍ കാട്ടിലേക്ക് കാറോടിച്ചു കയറണമോ” പഴേ പോസ്റ്റില്‍ നിന്നാ കലക്കി. ഇനി ഇടക്കിടെ വരാം.