ഒരു വാട്സ് ആപ്പ് കൊലപാതകത്തിന്റെ കഥ !!

ഒരു വാട്സ് ആപ്പ് കൊലപാതകത്തിന്റെ കഥ !!

മുഖത്തൂടെ പരന്നൊഴുകിയ ആ തണുത്ത വെള്ളത്തിനുപൊലും തുറക്കാനാവാത്ത തന്റെ ഭാരിച്ച കണ്‍പൊളകളുമായി നിതിന്‍ വാഷ് ബേസിനു മുന്നില്‍ നിന്നു. രാത്രി വളരെ വൈകിയാണു ഉറങ്ങിയത്,  ഉറങ്ങാൻ   കഴിഞ്ഞത്  എന്നതാണൂ സത്യം! രണ്ടാഴ്ച മുൻപാണ് തന്റെ ഒരു സുഹൃത്ത് ഒരു വാട്സ് ആപ് ഗ്രൂപ്പിലേക്ക് തന്നെയും ആഡ് ചെയ്തത്. ഒരു പൊളിറ്റിക്കൽ ഡിസ്കഷൻ നടക്കുന്ന ഗ്രൂപ്പ് ആണ്. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരുടെ ഒരു 'ഹെൽത്തി' ഡിസ്കഷൻ ഗ്രൂപ്പ് എന്നാണ് പറയുന്നതെങ്കിലും പലപ്പോഴും ഒരു അടിപിടി ചീത്തവിളി ഗ്രൂപ്പ് ആയാണ് നിതിന് തോന്നിയത്. എക്സിറ്റ് ചെയ്യണമെന്ന് പലപ്പോഴും തോന്നിയതാണ്, പക്ഷെ താൻ ആരാധിക്കുന്ന ഒരു നേതാവിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു പോസ്റ്റിൽ നിതിന്റെ മനസ്സ് കുരുങ്ങി. ഒരു വിജയ് ആണ് ആ പോസ്റ്റിട്ടത്. പിന്നീട് വീറും  വാശിയും നിറഞ്ഞ സന്ദേശപ്രവാഹമായിരുന്നു!  ഉരുളക്കുപ്പേരി പോലെ മറുപടികൾ, പലപ്പോഴും ഭീഷണിയുടെ സ്വരം അതിൽ കടന്നു വന്നു! രാത്രി മണിക്കൂറുകളോളം നീണ്ട ചാറ്റിങ്... ഇന്നലേയും അത് തുടർന്നു.

"നീ എപ്പോഴാ ഇന്നലെ ഉറങ്ങിയത്?"  ആവി പാറുന്ന ഒരു കട്ടൻ കാപ്പി നിതിന്റെ മുന്നിൽ വച്ച് അവന്റെ അമ്മ ചോദിച്ചു.

"ഇപ്പൊ ഫുൾ ടൈം മൊബൈലും കുത്തിക്കൊണ്ടിരിപ്പാ", ദേഷ്യം ഉണ്ടെന്ന് തോന്നിപ്പിക്കുന്ന മുഖവുമായി അമ്മ അവന്റെ മുന്നിൽ നിന്നു.

അമ്മയുടെ മുഖത്ത്  മനപ്പൂർവം  നോക്കാതെ നിതിൻ ആ കാപ്പി കൈയിലെടുത്തു. പതിവുപോലെ ഒരു മറുപടി കിട്ടുമെന്ന് പ്രതീക്ഷയില്ലാത്തതിനാൽ അവർ അടുക്കളയിലേക്ക് തിരിച്ചു പോയി.

പെട്ടെന്നാണ് നിതിന്റെ മൊബൈൽ അടിച്ചതു, തന്നെ ഗ്രൂപ്പിൽ ആഡ് ചെയ്ത ആ സുഹൃത്താണ്. 

"എടാ, ഇന്നലെ എന്തായിരുന്നു? നീ പാതിരായ്ക്കും ആ തെണ്ടിയുമായി ചീത്തവിളിയായിരുന്നല്ലോ?" 

"അവൻ എന്നെ കൊല്ലുമെന്നാ ഭീഷണി!, വരട്ടെ പണി കൊടുക്കുന്നുണ്ട്" നിതിന്റെ ശബ്ദം ഒന്നുയർന്നു. പെട്ടന്ന് ഒരു സ്ഥലകാല ബോധത്തോടെ അവൻ അടുക്കളയിലോട്ടു നോക്കി, ശബ്ദം താഴ്ത്തി.

" അവൻ ചുമ്മാ ഓരോ ഇഷ്യൂ ഉണ്ടാക്കുകയാ" നിതിൻ പറഞ്ഞു.

"എടാ , ചുമ്മാ പൊല്ലാപ്പാവരുത്, വിട്ടേക്ക്, വെറും ഞെരമ്പ്  കേസ് ആണ് " സുഹൃത്ത്  അവനെ ആശ്വസിപ്പിച്ചു.

നിതിൻ തന്റെ  വാട്സ് ആപ്പ്  ഗ്രൂപ്പ് ചാറ്റ് എടുത്തുനോക്കി. തലേന്ന് ആ പാതിരാവിൽ അസംഖ്യം ഫോർവേഡ് ട്രോളുകൾ, ചീത്തവിളികൾ, ഒടുവിൽ ഭീഷണിയും! തനിക്കു പേഴ്സണൽ ആയും വിജയിന്റെ ഒരു മെസ്സേജ് - "നീ തീർന്നെടാ"

അന്നാദ്യമായി ആ മെസ്സേജുകളിൽ അവൻ ഒരപകടം മണത്തു. പക്ഷെ ഈ സിറ്റിയിൽ എങ്ങനെ അവൻ എന്നെ കണ്ടെത്തും? തന്റെ പ്രൊഫൈൽ ഫോട്ടോ? നിതിൻ പെട്ടെന്ന് അവന്റെ പ്രൊഫൈൽ നോക്കി. ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിയല്ലാതെ വേറൊരു ഫോട്ടോയും ഇല്ല! പക്ഷെ എവിടാണെന്നു വെച്ചാ അവൻ എന്നെ കണ്ടെത്തുന്നത്? നിതിൻ ആലോചിച്ചു.

---

"നീ ഇന്ന് ഓഫീസിൽ പോണില്ലേ?" പതിവിലും വൈകി മൊബൈലിൽ  നോക്കി നിൽക്കുന്ന നിതിനോടു്  അമ്മ ചോദിച്ചു. 

"ഇന്ന് ഷെയർ ടാക്സിയിൽ പോകാമെന്നു വച്ചു, ലേറ്റ് ആയി" മൊബൈലിൽ നിന്ന് കണ്ണെടുക്കാത്ത നിതിൻ പറഞ്ഞു. ഒരു ഷെയർ ടാക്സി അഞ്ചു മനുറ്റിൽ വരുമെന്ന് അവനു മെസ്സേജ് വന്നു. ആ ടാക്സി ഡ്രൈവറോട് ഹിന്ദിയിൽ അഡ്രസ് പറഞ്ഞു കൊണ്ട് അവൻ ഫ്ലാറ്റിൽ നിന്നു പുറത്തേക്കിറങ്ങി.

തിരക്കേറിയ സിറ്റി വഴികളിലൂടെ ടാക്സി നിതിനുമായി അടുത്ത  പാസ്സഞ്ചറിനെ തേടി പോയിഒരു പത്തു മിനിറ്റിനകം രണ്ടു പേർ കൂടി ടാക്സിയില്യാത്രക്കായി കയറി. നിതിന്റെ സമീപം എകദേശം അതേ പ്രായത്തിൽ ഒരുത്തനും മുൻ സീറ്റിൽ ഒരു പെണ്ണും. നിതിന്രണ്ടു പേരെയും ഒന്നു ശ്രദ്ധിച്ചു. സമീപമുള്ളയാൾ ഒരു ഗൗരവക്കാരൻ‍, കേറിയശേഷം ഉടനേ തന്നെ മൊബൈലിൽ നൊക്കിയിരിപ്പാണു. പെണ്ണാകട്ടെ കേറിയപ്പൊൾ ഒരു ചിരി ഒക്കെ പാസ്സക്കിയെങ്കിലും പിന്നെ ചെവിയില്ഒരു ഹെഡ് സെറ്റ് പിടിപ്പിച്ച് കണ്ണടച്ചിരിപ്പാണ്. നിതിൻ ടാക്സിയുടെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. തിരക്കേറിയ  വഴിയിൽ ടാക്സി പയ്യെ പയ്യെ ഉരുണ്ടു നീങ്ങി.

ഒരു ചെറിയ മയക്കത്തില്നിന്നു ഒരു മെസ്സേജ്‌ നിതിനെ തട്ടിയുണര്ത്തി. നൊക്കിയപ്പൊൾ  വിജയുടേതാണ്.

" നീ എവിടെയാ പട്ടി"

അവൻ വിടാൻ ഭാവമില്ല!! 

കലി കയറിയനിതിൻ ഒട്ടും അമന്തിക്കാതെ മറുപടി കൊടുത്തു.

"നീ പോയി പണിനോക്കെടാ"

"നിന്നെ തീർക്കുമെന്ന് ഞാന്പറഞ്ഞിട്ടില്ലെടാ..."  വിജയ് ഭീഷണി ആവർത്തിച്ചു.

"എന്നാ വാ, ഒന്നുകാണട്ടെ...." നിതിനു അരിശം കയറി.

നിതിന്റെ ചാറ്റ് വിൻഡോയിൽ പിന്നെ ഒരു അനക്കവുമുണ്ടായില്ലനിമിഷങ്ങൾക്കകം  ഒരു കാൾ  മൊബൈലിൽ എത്തി.  ആകംക്ഷയൊടെ നിതിൻ അതെടുത്തു.

"ഹല്ലോ"

മറുതലക്കൽ ഒരു അനക്കവുമില്ല!

"ഹലൊ"നിതിൻ ശബ്‌ദം ഒന്നുയർത്തി.

"ഹലൊ നിതിൻ", മറുപടി പക്ഷെ മൊബൈലിലൂടെ വന്നതായി നിതിനു തൊന്നിയില്ല, വളരെ അടുത്ത് വായുവിലൂടെ ഒഴുകിയെതിയ ഒരു മറുപടി?

ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അറിഞ്ഞു  കൊണ്ട് തന്നെ നിതിൻ അടുത്തിരുന്ന  പാസ്സഞ്ചറിനെ നൊക്കി. ഒരു ചെറു പുഞ്ചിരിയുമായി അയാൾ നിതിനെ ഇൻട്രൊഡ്യൂസ് ചെയ്തു.

" ആം വിജയ്"

വിശ്വാസം വരാത്ത അവസ്ഥയിൽ ഇരുന്ന നിതിനോട് വിജയ് പറഞ്ഞു,

"ഇത്ര പെട്ടെന്ന് കാണുമെന്നു വിചാരിച്ചില്ല, ഷെയർ ടാക്സിയിൽ ആദ്യ പാസ്സന്ജറിനെ പേര് കണ്ടപ്പോൾ ഒരു സംശയം തോന്നി. ഒന്നുറപ്പിക്കാൻ ആദ്യം മെസ്സേജ് അയച്ചു, പിന്നെ കാളും ചെയ്തു. ഇത്ര പെട്ടന്ന് നീ പിടി തരും എന്ന് വിചാരിച്ചില്ല!!"

ഒരു നിഘൂഢമായ ചിരിയുടെ അവസാനം വിജയ് നിതിന്റെ കഴുത്തിലേക്ക് കൈ വീശി. തുറന്നു വിട്ട പൈപ്പിൽ നിന്നോണം രക്തം ആ കഴുത്തിൽ നിന്ന് പുറത്തേക്കു ചീറ്റി!! നിമിഷങ്ങൾക്കകം വിജയ് കാറിൽ നിന്ന് പുറത്തിറങ്ങി, ചുറ്റും വട്ടമിട്ടു നിന്നിരുന്ന ട്രാഫികിലെ മറ്റു കാറുകൾക്കിടയിലേക്കു നടന്നു നീങ്ങി.  സീറ്റിലേക്ക് ചരിഞ്ഞ നിതിന്റെ മുഖവും പടർന്ന രക്തവും കാറിന്റെ മിററിലൂടെ കണ്ട ടാക്സിഡ്രൈവർ വായ തുറന്നു നിലവിളിച്ചു. പക്ഷെ മുൻ സീറ്റിൽ ഇരുന്ന പെണ്ണിന്റെ ഹെഡ്സെറ്റിലൂടെ പുറത്തേക്കൊഴുകിയ സംഗീതത്തെ ഭേദിക്കാൻ മാത്രം ആ നിലവിളിക്കു ശക്തി പോരായിരുന്നു!














അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!