പത്തു വര്‍ഷങ്ങള്‍ ...
അങ്ങനെ തുടങ്ങി ആ പത്തു വര്‍ഷങ്ങള്‍ ...ആദ്യമായി കണ്ട ആ പ്രൊഫഷണല്‍ കൂട്ടുകാരെ ഒന്നും കൂടി ഓര്‍ത്തെടുക്കുമ്പോള്‍............, ഭയഭക്തി ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന ആ ബഹുനിലകെട്ടിടങ്ങളും അതില്‍ മേഞ്ഞിരുന്ന യുവ തുര്‍ക്കി (യങ്ങ് റ്റെക്കീസ്) കളേയും കടന്ന് പാര്‍ക്ക് സെൻറ്ററി ൽ ആവശ്യപ്പെട്ട സമയത്തു തന്നെ എത്തി.കമ്പനിയില്‍ ഇന്നാണു ജോയിന്‍ ചെയ്യേണ്ടത്..., ആകെപ്പാടെ ഒരു റ്റെന്‍ഷനാണു മനസ്സില്‍. അപരിചിതമായ മുഖങ്ങള്‍ ആണു ചുറ്റും. ശീതീകരിച്ച ആ വിശാലമായ മുറിയിലെ ഒരു സോഫയില്‍ പതിയെ ഇരിപ്പുറക്കാതെ ഇരുന്നു. നിമിഷങ്ങള്‍ക്കകം ഒരു പരിചിത മുഖം മുന്‍പിലെത്തി. മുന്‍പ് എഴുത്തു പരീക്ഷക്കു വന്നപ്പോഴും അഭിമുഖത്തിനു വന്നപ്പോഴും കണ്ടുമുട്ടിയുരുന്ന ഒരു പെണ്‍കുട്ടി. ആദ്യത്തെ തവണ എന്നില്‍ നിന്നുണ്ടായ വായ്നോട്ടം സഹിക്കാനവാതെ അടുത്ത തവണ ബോയ്ഫ്രണ്ടുമായി മുന്നില്‍ വന്നു എന്നെ പാഠം പഠിപ്പിച്ച പെണ്‍കുട്ടി!! ഇന്നുവരും നാളെവരും ഒരു അപ്പൊയിന്റ്മെന്റ്റ് ലെറ്റര്‍ എന്നു കരുതി, കണ്ണിമചിമ്മാതെ കാത്തിരുന്ന നീണ്ട രണ്ട് മൂന്ന് മാസങ്ങളില്‍ അവളുമായി പലപ്പോഴും കത്തിടപാടുകള്‍ നടത്തിയിരുന്നു. ഒരു പാവക്കു കീ കൊടുത്ത്