പോസ്റ്റുകള്‍

സെപ്റ്റംബർ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചില ഹര്‍ത്താല്‍ ദിന ചിന്തകള്‍!

ഇമേജ്
അപ്രതീക്ഷിതമായി കടന്നു വരുന്ന ഹര്ത്താലുകളെ നേരിടാന്‍ നമ്മുടെ നാട്ടിലെ കുടുംബമായി താമസിക്കുന്ന ആളുകള്‍ക്ക്‌ നല്ല പരിചയമായിരിക്കുന്നു. തലേന്ന്‌ ജോലി കഴിഞ്ഞു വരുന്ന വഴി ബിവറേജസില്‍ കയറിയിറങ്ങി ഒരു കുപ്പി സംഘടിപ്പിച്ചാല്‍ ഹര്‍ത്താല്‍ ദിനം കുശാലായി. ഇനി വീട്ടുകാരെ മുഷിപ്പിക്കാതിരിക്കാന്‍ രാവിലെ ഇറങ്ങി കുറച്ച്‌ ഇറച്ചി അല്ലെങ്കില്‍ മീന്‍, വീട്ടുകാരും ഹാപ്പി, മദ്യത്തോടോപ്പം അത്‌ വയറ്റില്‍ എത്തുമ്പോള്‍ കുടുംബ നാഥനും ഹാപ്പി! അങ്ങനെയെങ്കില്‍ ഹര്‍ത്താല്‍ ദിനത്തെ ആര്‍ക്കാണു പേടി? കുടുംബത്തോടെയല്ലാതെ സ്വന്തമായി കുടിയും വെപ്പുമില്ലാതെ ജീവിക്കുന്നവര്‍ക്കോ? പക്ഷെ അവിടെയും ഒരു 'റോള്‍ മോഡല്‍' ആയി ന്യു ജെനറേഷന്‍ ഐ ടി ബാച്ചിലേര്‍സിനെ കാണാനാവും! എങ്ങനെ? ഇവരുടെ ഒരു പൊതു സ്വഭാവം എങ്ങനെ: 1. ഹര്‍ത്താല്‍ ദിനം ഒരു ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ എന്നു കരുതി തലേന്ന്‌ ഉറങ്ങാന്‍ കിടക്കുക; തീര്‍ച്ചയായും ഞെട്ടിപ്പിക്കുന്ന ഒരു സ്വപ്നം ഒരു മാനേജറിണ്റ്റെ രൂപത്തില്‍ വന്നില്ലെങ്കില്‍ മിക്കവാറും ഹര്‍ത്താല്‍ ദിനം പത്തു മണിയോടെയെ ഇവര്‍ കിടക്കിയില്‍ നിന്നെണീക്കു. നഴ്സുമാര്‍ ആവശ്യപ്പെടുന്നതു പോലെ ഡ്യുട്ടി സമ