ഒരു ഓട്ടോഗ്രാഫ് മിനി കഥ
ചുമയും പനിയുമായി അവന് ഡോക്ടറിണ്റ്റെ മുറിയിലേക്ക് കേറി ചെന്നു. ഡോക്ടര്‍ വിശദമായി തന്നെ അവനെ പരിശോധിച്ചു.
"സാരമില്ല, ഈ കാലാവസ്ഥ മൂലമുള്ളതാണു, കുറച്ചു കൂടി ആരോഗ്യമൊക്കെ ശ്രദ്ധിക്കുക"
"എന്താ പണി?"
"കല്‍പണിയാണു" അവണ്റ്റെ സ്വരം ദൈന്യമായി.
പിന്നെ അദ്ദേഹം ഒരു എ ഫോര്‍ സൈസ് പേപ്പറില്‍ ഒന്നു മുതല്‍ പത്തു വരെ അക്കമിട്ട് മരുന്നുകള്‍ കുറിച്ചു തന്നു. നന്ദി പറഞ്ഞ് അവന് ഒരു അമ്പതിണ്റ്റെ നോട്ടും പിന്നെ ഒരു പഴയ ഓട്ടോഗ്രാഫ് പേജും ഡോക്ടറിണ്റ്റെ മുന്നിലേക്ക് നീട്ടി. ആ ഓട്ടോഗ്രാഫ് പേജില്‍ ഇങ്ങനെ എഴുതിയിരുന്നു...
"പഠിച്ച് പഠിച്ച് ഡോക്ടറാകുമ്പോള്‍,
ചുമച്ച് ചുമച്ച് ഞാന്‍ വരുമ്പോള്‍,
ഹു ആര് യു എന്നു ചോദിക്കരുത്
എന്നു..,"
അതിനു താഴെ ഡോക്ടറിണ്റ്റെ പേരും!
ഡോക്ടര്‍ അവനു പണ്ട് എഴുതി കൊടുത്ത ആ വിരഹം പതിഞ്ഞ വാക്കുകള്‍. ഒന്നു പുഞ്ചിരിച്ച് ഡോക്ടര്‍ അവനു രൂപയും ആ പേജും തിരിച്ചു കൊടുത്തു. പിന്നെ ഒരു തിരിച്ചറിവിണ്റ്റെ ആശ്വാസം വിടര്‍ന്ന അവണ്റ്റെ മുഖത്തു നോക്കി പറഞ്ഞു.
"എണ്റ്റെ നേഴ്സ് പറഞ്ഞു തരും എത്രയായി എന്നു, അവിടെ ഈ ചീട്ട് കാണിച്ചാല്‍ മതി"
വിളറിയ മുഖവുമായി വാതില്‍ തുറന്ന അവനെ നോക്കി ഡോക്ടര്‍ ഇതുകൂടി പറഞ്ഞു നിര്‍ത്തി.
"ഇനിയും വരണം".
അഭിപ്രായങ്ങള്‍
തകർപ്പൻ!
ഇതാണ് ലോകം!
ശരിയ്ക്കും ഇടിവെട്ട്.....
തകർപ്പൻ മിനിക്കഥ.
നന്ദി വടക്കനച്ചായന്‍, എഴുത്തുകാരി ചേച്ചി, കല്യാണിക്കുട്ടി,കൊച്ചനിയന്!
നല്ല പഞ്ചുള്ള കഥ.ഇഷ്ട്ടായി .
കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇനിയും നന്നാക്കാമായിരുന്നല്ലോ..!
തുടരുക
ആശംസകളോടെ...പുലരി