ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!

ചപ്പാത്തി പരത്തണമെന്ന ആഗ്രഹവുമായി ഞാന്‍ നേരെ അടുക്കളയിലേക്ക്‌ നടന്നു..ആഗ്രഹം അറിയിച്ചപ്പോള്‍ ഭാര്യ ദക്ഷിണ വെക്കാന്‍ പറഞ്ഞില്ല, പകരം ഇങ്ങനെ പറഞ്ഞു...

 "മേലാല്‍ ഈ പരിസരത്തു കാണരുത്‌. നല്ല ഒരു പുതിയ ചൂല്‍ ഇന്നലെ വാങ്ങിയത്‌ ഒര്‍മ്മയുണ്ടല്ലോ?" ഹമ്മോ, ഭാര്യക്ക്‌ ഒരു ഭദ്രകാളി ലുക്ക്‌!

ഞാന്‍ പതുക്കെ പിന്‍ വാങ്ങി. അവളെ പറഞ്ഞിട്ടു കാര്യമില്ല. മുന്‍ കാല അനുഭവങ്ങള്‍ അങ്ങനെയാണു. ഉപ്പ്‌ ഇടേണ്ടയിടത്ത്‌ ഇടാന്‍ മറക്കും, അവശ്യമില്ലാത്തിടത്ത്‌ മറക്കുകയുമില്ല!! അവസാനമായി ചായയില്‍ പഞ്ചസാരക്കു പകരം ഉപ്പ്‌ രുചിച്ചപ്പോള്‍ അവള്‍ക്ക്‌ മനസ്സിലായി. ഇനി ഭര്‍ത്താവിനെ അടുപ്പിച്ചാല്‍ ആരോഗ്യനില അപകടത്തിലാവും. ഉപ്പും പഞ്ചസാരയും അടുത്തടുത്തിരിക്കുന്ന ഒരു അടുക്കളയില്‍ ഇത്‌ സ്വാഭാവികമെന്നു ഞാന്‍ പറഞ്ഞു നോക്കി. അവള്‍ ആ വാദം അംഗീകരിച്ചില്ല. അങ്ങനെ അടുക്കളയില്‍ നിന്ന്‌ ഞാന്‍ ഔട്ട്‌! അല്ലെങ്കിലും പെണ്ണുങ്ങള്‍ ഞങ്ങളുടെ കുത്തകയാണെന്നു മേനി പറയുന്ന അടുക്കള കാര്യത്തില്‍ ആണുങ്ങള്‍ 'ഷൈന്‍' ചെയ്യുന്നത്‌ ഏതു പെണ്ണിനാണു സഹിക്കുക? എണ്റ്റെ ഭാര്യയുടേയും കാര്യം അതു തന്നെ. ഞാന്‍ കഷ്ടപ്പെട്ടു പഠിച്ചെടുത്ത വിഭവങ്ങളൊന്നും അവള്‍ അംഗീകരിച്ചിരുന്നില്ല. ഉദാഹരണത്തിനു, മാഗിയുടെ നൂഡിന്‍സ്‌, മുട്ട പുഴുങ്ങുന്നത്‌, പപ്പടം ചുടുന്നത്‌, മുട്ട ഓംളൈറ്റ്‌- ഫുള്‍ അല്ലെങ്കില്‍ ഹാഫ്‌ ബൊയില്‍ഡ്‌ അങ്ങനെ... ഇതിലൊന്നും ഒരു കാര്യവുമില്ലെന്നാണു അവള്‍ പറയുന്നത്‌!

എതായാലും ചപ്പാത്തി പരത്തണമെന്ന മോഹം മനസ്സില്‍ നിന്ന്‌ മാറുന്നില്ല. അടുക്കളയുടെ പരിസരത്ത്‌ അങ്ങനെ ചുറ്റിപ്പറ്റി നിന്നു. ആഗ്രഹം കലശലായപ്പോള്‍ ഭാര്യക്ക്‌ മനം മാറ്റം.

"ശരി, എനിക്ക്‌ നാളേ ഒഫ്ഫിസിലേക്ക്‌ കുറച്ച്‌ കറിക്കരിയാനുണ്ട്‌, ഞാന്‍ അതു ചെയ്യുമ്പോഴേക്കും പരത്തി വേച്ചേക്ക്‌"

"വളരെ നന്ദി, ഞാന്‍ പണ്ട്‌ ചെറുപ്പത്തില്‍ അമ്മയെ ഒരുപാടു പരത്താന്‍ സഹായിച്ചിട്ടുണ്ട്‌" ഞാന്‍ എന്നെ ഒന്നു പുകഴ്ത്തി.

"ഇതു ചപ്പാത്തിയാണു, അമ്മയല്ല... അതു കൊണ്ടു സൂക്ഷിച്ച്‌ പരത്തുക!"

"ഉവ്വ്‌" ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല. ചില സമയത്ത്‌ ഇങ്ങനെയാണു, സ്വന്തം ഭാര്യവരെ ഗോള്‍ അടിക്കും!

പരത്തി കാണിച്ചു കൊടുക്കാം എന്നു മനസ്സില്‍ ഒര്‍ത്ത്‌ ഞാന്‍ ചപ്പാത്തി കുഴച്ചത്‌ കൈയിലെടുത്തു. ഒരു വലിയ ഗോളം. ഒരു ഷൊട്ട്പുട്ട്‌ ബാള്‍ പോലെ. വായുവിലേക്ക്‌ ഒന്നു പൊക്കിയെറിഞ്ഞു ഞാന്‍ അവളോട്‌ പറഞ്ഞു.

"ഇതു കുഴച്ചതു ശരിയായില്ല, ഒരു മയം വന്നിട്ടില്ല" അവള്‍ എന്നെ ഒന്നു നോക്കി...എന്നിട്ട്‌ കറിക്കരിയാനുള്ളതുമായി ഡൈനിംഗ്‌ ടേബിളില്‍ ചെന്നിരുന്നു.

ഞാന്‍ പതിയെ ഒരോ ചെറിയ ചപ്പാത്തി ഗോളങ്ങള്‍ ഉരുട്ടാന്‍ തുടങ്ങി. വിച്ചാരിച്ച പോലെ എളുപ്പമല്ല! ഒന്നും ഒരു പൂര്‍ണ്ണ ഗോളം ആകുന്നില്ല! സാരമില്ല, പരത്തുമ്പോള്‍ നോക്കാം. പരത്താന്‍ നോക്കിയപ്പോഴാണു മനസ്സിലായത്‌, ഇതു കല്ലില്‍ ഉരുട്ടി പരത്തണ്ടതാണു. പണ്ട്‌ ചുമ്മ ചപ്പാത്തി വച്ച്‌ 'പ്രസ്സ്‌' ചെയ്താല്‍ മതിയായിരുന്നു! (അങ്ങനെ ഒരു മഷീന്‍ ഉണ്ടായിരുന്നു??)

"ഈശ്വരാ പോല്ലാപ്പാവുമോ? " മനസ്സില്‍ ഒര്‍ത്തു.

ഉരുട്ടും തോറും ചപ്പാത്തിയുടെ 'ഷേപ്പ്‌' ആകെ താറുമാറാവുകയാണു. ചപ്പാത്തി ഗോളങ്ങള്‍ തിരിച്ചു മറിച്ചും വച്ച്‌ ഒരുട്ടി നോക്കി. ഒരു രക്ഷയുമില്ല!. ചിലത്‌ അമേരിക്കയുടെ ഭൂപടം പോലെ, ചിലത്‌ ആസ്ട്രേലിയ പോലെ. ഒടുവില്‍ ഭാരതത്തിണ്റ്റേയും തെളിഞ്ഞു വന്നപ്പോള്‍ ഞാന്‍ ഭാര്യയെ അറിയിച്ചു...

"പരത്തുന്ന ഈ കല്ല്‌ ശരിയല്ല"

"ഇന്നലെ വരെ കുഴപ്പമില്ലായിരുന്നു", ഭാര്യ.

"എന്നാല്‍ മാവിനു എന്തോ പ്രശ്നമുണ്ട്‌, ഇതില്‍ മൈദ ഉണ്ടെന്നു തോന്നുന്നു" , ഞാന്‍ വിട്ടില്ല.

"ഇന്നലെ വരെ കുഴപ്പമില്ലായിരുന്നു", വീണ്ടും ഭാര്യ.

"പക്ഷെ എന്തോ 'സംതിംഗ്‌ റോങ്ങ്‌' ",  ഞാന്‍ ശബ്ദം താഴ്ത്തി.

"അവിടെ വെച്ചേക്ക്‌, ഞാന്‍ ചെയ്തേക്കാം" ഭാര്യക്ക്‌ ഒരു പുഛം.

"ഇല്ല, ദാ കഴിഞ്ഞു" അങ്ങനെ ഞാന്‍ വിജയകരമായി പരത്തല്‍ അവസാനിപ്പിച്ചു.

ഭാര്യയുടെ മനസ്സില്‍ ഒരേ സമയം ഭയാശങ്കകളും ആകാംക്ഷയും നിറച്ച ആ ചപ്പാത്തികള്‍...





സര്‍വ്വം സഹയായ അവള്‍ അതു ചുട്ടെടുത്തപ്പോള്‍...





ഒടുവില്‍ കടലക്കറിയില്‍ മുക്കി ഒരോന്ന്‌ അകത്താക്കവേ ഞാന്‍ പറഞ്ഞു... "ഇതു പാവപ്പെട്ട ഒരു ദരിദ്രണ്റ്റെ ചപ്പാത്തിയാണു, കീറിയും മുറിഞ്ഞും ഇരിക്കുന്നത്‌ അതാണു. അവനെ മനസ്സിലക്കുന്നവനേ ഇങ്ങനെ ചപ്പാത്തി പരത്താന്‍ കഴിയ്യൂ..." ഭാര്യ എന്നെ രൂക്ഷ്മായി നോക്കി... പിന്നെ പുത്തന്‍ അനുഭവമായ ആ ചപ്പാത്തികളെ ഒരു ദയയുമില്ലാതെ ചവച്ചരച്ചു!!

അഭിപ്രായങ്ങള്‍

ഉല്ലാസ് പറഞ്ഞു…
ഇനി നല്ലപോലെ പരത്താന്‍ പഠിക്കണം!!
jayanEvoor പറഞ്ഞു…
"ഇനി നല്ലപോലെ പരത്താന്‍ പഠിക്കണം!!"

ആരെയാ!?

ഹി! ഹി!
സത്യസന്ധമായ പോസ്റ്റ്; തെളിവുകൾ സഹിതം.
അഭിനന്ദനങ്ങൾ!
അനൂപ്‌ പറഞ്ഞു…
അല്ല ഈ ചപ്പാത്തിക്ക് എന്താ ഒരു കുഴപ്പം ( ഞാന്‍ എല്ലാ ദിവസവും ഇത് തന്നെയാ കഴിക്കുന്നെ )ചിലപ്പോ ദരിദ്രനെ നല്ലതായി മനസിലാക്കുന്ന്ടവും

അഭിനന്ദനങ്ങൾ!
mini//മിനി പറഞ്ഞു…
ചക്കിക്കും ചങ്കരനും ചപ്പാത്തിക്കും ആശംസകൾ,
ഇനിയും ചപ്പാത്തികളെ പരത്തുക, അമ്മായി അമ്മയെ പരത്തരുത്,,
ഒരു രഹസ്യം,,
എനിക്ക് ഇതുവരെ ചപ്പാത്തി പരത്താൻ അറിയില്ല; അതുകൊണ്ട് എന്റെ വീട്ടിൽ ചപ്പാത്തി ഉണ്ടാക്കിയിട്ടില്ല.
Naushu പറഞ്ഞു…
കൊള്ളാം... പുതിയ മോഡല്‍ ചപ്പാത്തി നന്നായിട്ടുണ്ട്...
അല്ല, എന്താ ഇപ്പോ ചപ്പാത്തി പരത്താൻ ഒരു മോഹം?
ബിനോയ്//HariNav പറഞ്ഞു…
ഹ ഹ ഷേപ്പിലൊന്നും കാര്യമില്ല ചങ്കരാ. വയറ്റിലോട്ടു ചെന്നാപ്പിന്നെ എല്ലാം ഒന്നല്ലേ. ആശംസകള്‍ :)
Yasmin NK പറഞ്ഞു…
ഇങ്ങനെയൊക്കെ തന്നെയാ ചപ്പാത്തി പരത്താന്‍ പഠിക്കുക.ആഫ്രിക്കയാണു ആസ്ത്രേലിയയാണു എന്നൊക്കെ പറയാന്‍ അവിടെയിപ്പോ അമ്മായിയമ്മയൊന്നുമില്ലല്ലോ..so cool relax...എന്നിട്ട് പരത്തൂ..എല്ലാ ആശംസകളും. ചപ്പാത്തിക്കാ..
Unknown പറഞ്ഞു…
അഹങ്കാരം പറയുവല്ല .... ഞാനൊരു അഹങ്കാരി ആണെങ്കിലും ..... എനിക്ക് നല്ലതുപോലെ ചപ്പാത്തി ഉണ്ടാക്കാന്‍ അറിയാം ... 3 -4 കൊല്ലം സി എ പഠിക്കാന്‍ പോയതിന്റെ ഗുണം... ചപ്പാത്തി ഉണ്ടാക്കാന്‍ പഠിച്ചു....
അജ്ഞാതന്‍ പറഞ്ഞു…
കൊള്ളാം .. ആശംസകള്‍ ..
Unknown പറഞ്ഞു…
ഹെ ഹെ ഹേ...
ചക്കിക്കൊത്ത ചങ്കരന്‍ തന്നെ :))
രസകരമായി പോസ്റ്റ്, കൂട്ടത്തില്‍ ഭാര്യാ-ഭര്‍തൃ സ്നേഹബന്ധവും തുളുമ്പുന്നതും കാണാം. ജീവിതം സുന്ദരമായ് ഒഴുകട്ടെ! ആശംസകള്‍.
ഉല്ലാസ് പറഞ്ഞു…
കമ്മെന്റുകൾക്കു നന്ദി,

ജയൻ, നൂലൻ, മിനി, നൗഷു, എഴുത്തുകാരി, ബിനോയ്, മുല്ല, സുരേഷ്, പാവം ഞാൻ, ചിതൽ മനുഷ്യൻ, നിശാസുരഭി
vahab പറഞ്ഞു…
ഞാന്‍ ഒരിക്കല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ ശ്രമിച്ചു. മാവ് കുഴച്ചതിനു ശേഷം പ്രസ്സില്‍ വെച്ചു പരത്താന്‍ ശ്രമിച്ചപ്പോള്‍ പ്രസ്സിന്റെ രണ്ടു വശത്തുമായി മാവ് ഒട്ടിപ്പിടിക്കുന്നു. എവിടെയാണ് പ്രശ്‌നം?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!