ഹൃദയ ശൂന്യത!
ഇന്നു ലോക ഹൃദയദിനം. ശരീരത്തില്‍ ഹൃദയം ഉള്ളവര്‍ക്ക് ആശങ്കപ്പെടാന്‍ ഒരു ദിനം! രാവിലെ പത്രം തുറന്നപ്പ്പോള്‍ പേജ് മുഴുവന്‍ നമ്മുടെ ഹൃദയത്തിനേക്കുറിച്ചാണു വാര്‍ത്ത. ഭയങ്കരാണത്രേ പുള്ളി. ഇരുപത്തിനാലു മണിക്കൂറും നമ്മള്‍ക്കു വേണ്ടി പണി ചെയ്യുന്നു. പക്ഷെ കാണേണ്ടതുപോലെ കണ്ടില്ലെങ്കില്‍ അദ്ദേഹം പിണങ്ങും. പിന്നെ നമ്മള്‍ അനുഭവിക്കും. എങ്ങനെയെല്ലാം അവനെ സന്തോഷിപ്പിക്കാമെന്നു പത്രത്തില്‍ ഉണ്ടു. എന്തു ഭക്ഷിക്കണം, അതിനു ശേഷം എങ്ങനെ വ്യായാമം ചെയ്യണം..അങ്ങനെ ഹൃദയത്തെ സുഖിപ്പിച്ചു നിര്‍ത്താനുള്ള വഴികള്‍ എല്ലാം. ഞാന്‍ കസേരയിലേക്ക് ചാഞ്ഞു. പതുക്കെ നെഞ്ചിനോട് കൈ ചേര്‍ത്തു. ആ കൈ പക്ഷെ ഒരു ശൂന്യതയിലേക്ക് നീണ്ടപോലെ തോന്നി. ഒരു ഹൃദയ ശൂന്യതയിലേക്ക്! ഹൃദയം ഉള്ളവനല്ലേ ഈ പേപ്പറില്‍ എഴുതിയതു വായിക്കേണ്ടു? അതില്ലാത്തവനോ? ഒരു പ്രണയിനി ഇല്ലാത്തവനു പ്രണയദിനം എങ്ങനെയിരിക്കും? ഒരു പക്ഷെ അവന്‍ ആ ദിവസം പുറത്തിറങ്ങി ഒരുവളെ കണ്ടെത്തിയേക്കാം. അല്ലെങ്കില്‍ അടുത്ത ദിനം വരുമ്പോഴേക്കും ഒരുവളെ കിട്ടിയേക്കാം. പക്ഷെ ഇതങ്ങനെയാണോ? ഹൃദയം വാങ്ങാന്‍ കിട്ടുമോ? ഇല്ലാത്തത് ഇല്ലാത്തതു തന്നെയല്ലെ? പണ്ട് നാലാം തരത്തില്‍ പഠ