ആമുഖം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കില്‍, അത് വായിക്കുന്നവരുടെ വെറും തോന്നലുകള്‍ ആണു. എഴുതിയ ഞാന്‍ ഉത്തരവാദി അല്ല! ------------------------------- സ്ഥലം: ബംഗളുരു. കഥാപാത്രങ്ങള്‍: രണ്ട് സോഫ്റ്റ് വെയര്‍ എഞ്ജിനീയേര്‍സ്. പ്രഭാതത്തിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുന്നതേയുള്ളു. തോമസ് കുട്ടി കടുവാപ്പറമ്പില്‍ എന്ന തോമാച്ചന് ഇപ്പോഴും നിദ്രയിലാണു. മള്‍ട്ടി നാഷണല്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ടീം ലീഡ് അണു പുള്ളി. ടീമിലുള്ളവര്‍ക്ക് നല്ല 'പണി' ഇന്നലെത്തന്നെ കൊടുത്തു. അയതിനാല്‍ പതുക്കെ ഓഫീസില്‍ പൊയാല്‍ മതി. നാളെ ഞാന്‍ മാനേജറയാല്‍ ഏതു കാറെടുക്കും എന്നിങ്ങനെ സ്വപ്നം കണ്ടുകൊണ്ട് ആ ഉറക്കം അങ്ങനെ നീണ്ടു. അപ്പൊഴാണു മൊബൈല്‍ സംഗീതം കേള്‍പ്പിച്ചത്. ഉറക്കച്ചടവോടെ അദ്ദേഹം അത് കാതോടടുപ്പിച്ചു. "തോമസല്ലേ?" അങ്ങേ തലക്കല്‍ സ്വന്തം അപ്പച്ചന്. "അതേ, ഞാനാ..എന്താ അപ്പച്ചാ ഈ രാവിലേത്തന്നെ വിളിക്കണേ. ഇന്നു പരീക്ഷ ഒന്നും ഇല്ലല്ലോ!" ഉറക്കപ്പിച്ച് മാറിയിട്ടില്ല! പണ്ട് ഈ അപ്പച്ചനെ ഇങ്ങനെ പ്രാകികൊണ്ട് എത്ര പ്രഭാതങ്ങള
ചുമയും പനിയുമായി അവന് ഡോക്ടറിണ്റ്റെ മുറിയിലേക്ക് കേറി ചെന്നു. ഡോക്ടര്‍ വിശദമായി തന്നെ അവനെ പരിശോധിച്ചു. "സാരമില്ല, ഈ കാലാവസ്ഥ മൂലമുള്ളതാണു, കുറച്ചു കൂടി ആരോഗ്യമൊക്കെ ശ്രദ്ധിക്കുക" "എന്താ പണി?" "കല്‍പണിയാണു" അവണ്റ്റെ സ്വരം ദൈന്യമായി. പിന്നെ അദ്ദേഹം ഒരു എ ഫോര്‍ സൈസ് പേപ്പറില്‍ ഒന്നു മുതല്‍ പത്തു വരെ അക്കമിട്ട് മരുന്നുകള്‍ കുറിച്ചു തന്നു. നന്ദി പറഞ്ഞ് അവന് ഒരു അമ്പതിണ്റ്റെ നോട്ടും പിന്നെ ഒരു പഴയ ഓട്ടോഗ്രാഫ് പേജും ഡോക്ടറിണ്റ്റെ മുന്നിലേക്ക് നീട്ടി. ആ ഓട്ടോഗ്രാഫ് പേജില്‍ ഇങ്ങനെ എഴുതിയിരുന്നു... "പഠിച്ച് പഠിച്ച് ഡോക്ടറാകുമ്പോള്‍, ചുമച്ച് ചുമച്ച് ഞാന്‍ വരുമ്പോള്‍, ഹു ആര് യു എന്നു ചോദിക്കരുത് എന്നു..," അതിനു താഴെ ഡോക്ടറിണ്റ്റെ പേരും! ഡോക്ടര്‍ അവനു പണ്ട് എഴുതി കൊടുത്ത ആ വിരഹം പതിഞ്ഞ വാക്കുകള്‍. ഒന്നു പുഞ്ചിരിച്ച് ഡോക്ടര്‍ അവനു രൂപയും ആ പേജും തിരിച്ചു കൊടുത്തു. പിന്നെ ഒരു തിരിച്ചറിവിണ്റ്റെ ആശ്വാസം വിടര്‍ന്ന അവണ്റ്റെ മുഖത്തു നോക്കി പറഞ്ഞു. "എണ്റ്റെ നേഴ്സ് പറഞ്ഞു തരും എത്രയായി എന്നു, അവിടെ ഈ ചീട്ട് കാണി
അങ്ങനെ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം ആ നാട്ടില്‍ ഞാന്‍ വീണ്ടും എത്തി. തോളത്തുള്ള ബാഗിനേക്കളും ഭാരം മനസ്സിലാണു. ഒരുപാടു ഓര്‍മ്മകളുടെ ആ ഭാരം, പക്ഷെ മധുരമുള്ളതാണിത്. ചുമക്കാന്‍ ഒരു മടിയുമില്ലാത്തതും. ബസ്സ് സ്റ്റോപ്പില്‍ നിന്നു വീട്ടിലേക്കുള്ള ആ വഴി ഇപ്പോള്‍ ടാര്‍ ചെയ്തിരിക്കുന്നു. പണ്ട് ഈ വഴി എന്റെ മുന്നില്‍ ഒരു തലവേദനയായിരുന്നു. ബസ്സ് സ്റ്റോപ്പില്‍ നിന്നും ഒരു വീട്ടിലേക്ക് ഇത്രയും ദൂരമോ? നടക്കാന്‍ വയ്യ, ഒരു ചക്ര ഷൂ കിട്ടിയിരുന്നെങ്കില്‍ എന്നു ആശിച്ചിരുന്നു! ഏതായാലും കുട്ടിക്കാലത്ത് തോന്നിയ ആ ദൂരം ഇപ്പോള്‍ തൊന്നുന്നില്ല. വളര്‍ന്നപ്പോള്‍ മറ്റുള്ളവ ചെറുതായി? ഈ വഴി അവസാനിക്കുന്നത് അമ്പലത്തിന്റെ പിന് വാതിലിലേക്കാണു. പടര്‍ന്നു നിന്നിരുന്ന ആലിനെ ഇപ്പോള്‍ ഒരു തറയിലേക്ക് ഇരുത്തിയിട്ടുണ്ട്. പണ്ട് അമ്പലത്തിനു ഈ ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. ബാഗും തൂക്കി നേരെ അകത്തേക്കു ഇറങ്ങി ചെല്ലാം. എന്റെ ഓര്‍മ്മകളെല്ലാം തങ്ങി നില്‍ക്കുന്നത് ഈ അമ്പലത്തിന്റെ നാലുചുറ്റും ആണു. ഈശ്വരനെ ഒന്നു തൊഴുത് വീട്ടിലേക്ക് പോകാം എന്നു കരുതി ഞാന്‍ വലത്തോട്ടുള്ള വഴി എടുത്തു. ഈ ചുറ്റുപാടില്‍ വേറെ കാര്യമായ മാറ്റങ്ങള
അഭിപ്രായങ്ങള്‍
thirichum onashamsakal...