പോസ്റ്റുകള്‍

മേയ്, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലൈല്ല വന്നു, കുളിരു പകര്‍ന്നു!

ലൈല്ല വന്നു, കുളിരു പകര്‍ന്നു! പെണ്ണുങ്ങള്‍ അപകടകാരികളാവില്ലാ എന്ന ആ ശുഭാപ്ത്തിവിശ്വാസമാവാം ഈ പേരിനുപിന്നില്‍...പക്ഷെ നാശനഷ്ട്ം കണ്ടിട്ട്‌ കേമി തന്നെ.. ഭാഗ്യം ലൈല്ലയുടെ കെട്ടിയൊന്‍ വരാത്തത്‌!!

ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...

ഇമേജ്
അങ്ങനെ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം ആ നാട്ടില്‍ ഞാന്‍ വീണ്ടും എത്തി. തോളത്തുള്ള ബാഗിനേക്കളും ഭാരം മനസ്സിലാണു. ഒരുപാടു ഓര്‍മ്മകളുടെ ആ ഭാരം, പക്ഷെ മധുരമുള്ളതാണിത്‌. ചുമക്കാന്‍ ഒരു മടിയുമില്ലാത്തതും. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു വീട്ടിലേക്കുള്ള ആ വഴി ഇപ്പോള്‍ ടാര്‍ ചെയ്തിരിക്കുന്നു. പണ്ട്‌ ഈ വഴി എന്റെ മുന്നില്‍ ഒരു തലവേദനയായിരുന്നു. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും ഒരു വീട്ടിലേക്ക്‌ ഇത്രയും ദൂരമോ? നടക്കാന്‍ വയ്യ, ഒരു ചക്ര ഷൂ കിട്ടിയിരുന്നെങ്കില്‍ എന്നു ആശിച്ചിരുന്നു! ഏതായാലും കുട്ടിക്കാലത്ത്‌ തോന്നിയ ആ ദൂരം ഇപ്പോള്‍ തൊന്നുന്നില്ല. വളര്‍ന്നപ്പോള്‍ മറ്റുള്ളവ ചെറുതായി? ഈ വഴി അവസാനിക്കുന്നത്‌ അമ്പലത്തിന്റെ പിന്‍ വാതിലിലേക്കാണു. പടര്‍ന്നു നിന്നിരുന്ന ആലിനെ ഇപ്പോള്‍ ഒരു തറയിലേക്ക്‌ ഇരുത്തിയിട്ടുണ്ട്‌. പണ്ട്‌ അമ്പലത്തിനു ഈ ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. ബാഗും തൂക്കി നേരെ അകത്തേക്കു ഇറങ്ങി ചെല്ലാം. എന്റെ ഓര്‍മ്മകളെല്ലാം തങ്ങി നില്‍ക്കുന്നത്‌ ഈ അമ്പലത്തിന്റെ നാലുചുറ്റും ആണു. ഈശ്വരനെ ഒന്നു തൊഴുത്‌ വീട്ടിലേക്ക്‌ പോകാം എന്നു കരുതി ഞാന്‍ വലത്തോട്ടുള്ള വഴി എടുത്തു. ഈ ചുറ്റുപാടില്‍ വേറെ കാര്യമായ മാറ്റങ്ങള