"വിവേക്, ദേ നൊക്കിയേ..റോസില്‍ മൊട്ടുകള്‍ തളിര്‍ത്തിരിക്കുന്നു!" ഒരു നൂറു റൊസാപുഷ്പ്പങ്ങള്‍ വിടര്‍ന്നു കഴിഞ്ഞിരുന്ന അനിതയുടെ ആ മുഖം വിവേകിന്റെ ചെവിയോട് ചേര്‍ന്ന് നിലവിളിച്ചു. ഉറക്കത്തിന്റെ അവസാന അദ്ധ്യായത്തില്‍ നിന്ന് വിവേക് അപ്പോള്‍ പുറത്തു വരുന്നതേയുള്ളു. വിടര്‍ന്നു തുടുത്ത അനിതയുടെ മുഖം പതിയെ കണ്‍പൊളകളെ വകഞ്ഞു മാറ്റി കടന്നു വന്നു. "എന്താ രാവിലേ തന്നെ..ഉറങ്ങട്ടെ". വിവേക് നഷ്ടപ്പെട്ട ഉറക്കത്തിന്റെ ആവരണം വീണ്ടും അണിയാന്‍ ശ്രമിച്ചു. പക്ഷെ അനിത വല്ലാതെ സന്തോഷവതിയായിരുന്നു. വീണ്ടും വിവേകിനെ കുലുക്കി ഉണര്‍ത്തി. "റൊസയില്‍ മൊട്ടുകള്‍ വന്നു, ഇനി അത് വിടര്‍ന്ന്...നല്ല ഭംഗിയായിരിക്കും". അവള്‍ ബെഡ്ഡ് റൂമില്‍ നിന്ന് വീണ്ടും ബാല്‍ക്കണിയിലേക്ക് ഓടി. ഉറക്കം നഷ്ടപ്പെട്ട വിവേകിനു അവളോട് നല്ല ദേഷ്യം തോന്നി. "ഈ പെണ്ണ്‍ രാവിലേ തന്നെ തുടങ്ങിയോ?" എതായാലും ഇനി ഉറക്കം കിട്ടില്ല. അവന്‍ ഒരു വശത്തേക്ക് ചരിഞ്ഞ് ചുമ്മ തലയണയും കെട്ടി പിടിച്ച് കിടന്നു. പതിയെ അവന്റെ മനസ്സിലേക്ക് റൊസും പുഷ്പങ്ങളും ഒക്കെ കടന്നുവരാന്‍ തുടങ്ങി. ശരിയാണു, അനിത ഇത്ര 'എക്സൈറ്റഡ്