പോസ്റ്റുകള്‍

സെപ്റ്റംബർ, 2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബംഗളുരു നാട്‌ : പരോപകാരികള്‍

നമുക്കു ചുറ്റുമുള്ള ദാസന്മാരേയും വിജയന്മാരേയും ഓര്‍ത്തുകൊണ്ട്‌... മനുഷ്യന്‍ കടുത്ത പ്രതിസന്ധികളില്‍ പെട്ടു തളരുമ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ കാട്ടുന്ന ആ നല്ല മനസ്സ്‌ എല്ല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. പക്ഷേ എനിക്കു അങ്ങനെയുള്ള കുറച്ചു സ്നേഹിതന്മാരുണ്ട്‌. അതൊരു ഭാഗ്യം തന്നെയാണു. ഞാന്‍ ഈയിടക്കാണു ഒരു പുതിയ വാടക വീട്ടിലേക്കു താമസം മാറിയത്‌. ഒരു വലിയ ലേ ഔട്ട്‌ ആണു ഇത്‌. തലങ്ങും വിലങ്ങും വഴികളായി ആക്കെ ഒരു കണ്‍ഫ്യൂഷന്‍ ആണു. ബാലരമയില്‍ കാണുന്ന 'വഴി കണ്ടെത്തൂ' പോലെയാണു ഈ ലേ ഔട്ടില്‍ കയറിയാല്‍. '205 ക്രോസ്സ്‌' '1302 മെയിന്‍' എന്നൊക്കെ സൈന്‍ കാണാം. ഒരു മെയിന്‍ ബോര്‍ഡില്‍ ഫുള്‍ ലേ ഔട്ടിന്റെ പടം കാണാം. പക്ഷേ ഒരു മോഡേണ്‍ ആര്‍ട്‌ കാണുന്ന പോലെയണു എനിക്കു അതു തോന്നിയിട്ടുള്ളത്‌. സ്നേഹിതര്‍ ഈയിടെ എന്നെ കാണാനായി വന്നു. ആദ്യമയാണു വരവ്‌. ഞാന്‍ തന്നെ എന്റെ വീട്ടില്‍ എത്തിച്ചേരുന്നത്‌ കഷ്ടപ്പെട്ടാണു. 'ക്രോസ്സും' 'മേയിനും' താണ്ടി എത്താന്‍ വിയര്‍പ്പൊഴുക്കണം. ആകെ ഒരു ലാന്റ്‌ മാര്‍ക്കാണു അറിയുന്നത്‌. എല്ലാവരൊടും ഞാന്‍ അതാണു പറഞ്ഞു കൊടുക്കാറു. സ്നേഹിതര്‍ അവിടെ എത്