ബംഗലുരു നാട് : റിലേ ഓട്ടം
റിലേ ഓട്ടങ്ങളിലെ ബാറ്റണ്‍ കൈമാറുന്ന ആ പ്രോസ്സ്സ് നെ മനസ്സില്‍ ഓര്‍ത്ത്‌കൊണ്ടു... ബിജിംഗ് ഒളിമ്പിക്സിലെ റിലേ ഓട്ടം കണ്ടപ്പോളാണ് ഇതേ അനുഭവം ജീവിതത്തിലുമുണ്ടാവുമല്ലോ എന്ന് ഓര്‍ത്തത്. ഉണ്ടായി എന്നതാണു സത്യം. കഴിഞ്ഞ വീകെന്‍ഡ് ആയിരുന്നു അത്. പതിവ് പോലെ ശനിയാഴ്ച രാവിലെ... ആലസ്യത്തിന്‍്ടെ പുതപ്പില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ നേരം എട്ടു മണി. വീട്ടിനുള്ളില്‍ കുത്തിയിരിക്കാന്‍ പറ്റില്ല എന്ന് ഭാര്യ. ശരി, ഒന്നു കറങ്ങിയേക്കാം എന്ന് ഒരു തോന്നല്‍. കൂട്ടത്തില്‍ ക്യാമറ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കണം. പിന്നെ ചെറിയ ഒരു ഷോപ്പിങ്ങ് (ഭാര്യയ്കല്ലാ). നമ്മുടെ അയല്‍ വാസിയായ കൂട്ടുകാരനെ ഒന്നു വിളിച്ചു നോക്കി. അവനു സമ്മതം. "നമുക്കു നാഗാറ്ജജു്നയീല്‍ നിന്നും കഴിക്കാം. ഇതു മാത്രമാണ് അവന് ഒരു കണ്ടിഷന്. ആഹാരത്തിന്ടെ കാര്യത്തില്‍ അവന് ആകെ ഒരു ടെന്‍ഷന്‍ ആണ്. അവന്ടെ ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കികൊടുക്കുന്നതയാണ് കേട്ടറിവ്. എന്നാലും കൂട്ടില്‍ നിന്നും ഇറക്കി വിടുന്ന സിംഹത്തെ പോലെയാണ് (അതിന് എത്ര നല്ല ഭക്ഷണം കൂട്ടിനകത്ത് കൊടുത്താലും) ചില സമയങ്ങളില്‍ അവന്‍. ഓടി നടന്നു കാണുന്നതെല്ലാം അകത്താക്കുന്ന ഒരു സ്വഭാവം. ഒരു ചെ