പോസ്റ്റുകള്‍

2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ഓട്ടോഗ്രാഫ്‌ മിനി കഥ

ഇമേജ്
ചുമയും പനിയുമായി അവന്‍ ഡോക്ടറിണ്റ്റെ മുറിയിലേക്ക്‌ കേറി ചെന്നു. ഡോക്ടര്‍ വിശദമായി തന്നെ അവനെ പരിശോധിച്ചു. "സാരമില്ല, ഈ കാലാവസ്ഥ മൂലമുള്ളതാണു, കുറച്ചു കൂടി ആരോഗ്യമൊക്കെ ശ്രദ്ധിക്കുക" "എന്താ പണി?" "കല്‍പണിയാണു" അവണ്റ്റെ സ്വരം ദൈന്യമായി. പിന്നെ അദ്ദേഹം ഒരു എ ഫോര്‍ സൈസ്‌ പേപ്പറില്‍ ഒന്നു മുതല്‍ പത്തു വരെ അക്കമിട്ട്‌ മരുന്നുകള്‍ കുറിച്ചു തന്നു. നന്ദി പറഞ്ഞ്‌ അവന്‍ ഒരു അമ്പതിണ്റ്റെ നോട്ടും പിന്നെ ഒരു പഴയ ഓട്ടോഗ്രാഫ്‌ പേജും ഡോക്ടറിണ്റ്റെ മുന്നിലേക്ക്‌ നീട്ടി. ആ ഓട്ടോഗ്രാഫ്‌ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു...  "പഠിച്ച്‌ പഠിച്ച്‌ ഡോക്ടറാകുമ്പോള്‍, ചുമച്ച്‌ ചുമച്ച്‌ ഞാന്‍ വരുമ്പോള്‍,  ഹു ആര്‍ യു എന്നു ചോദിക്കരുത്‌ എന്നു..," അതിനു താഴെ ഡോക്ടറിണ്റ്റെ പേരും! ഡോക്ടര്‍ അവനു പണ്ട്‌ എഴുതി കൊടുത്ത ആ വിരഹം പതിഞ്ഞ വാക്കുകള്‍. ഒന്നു പുഞ്ചിരിച്ച്‌ ഡോക്ടര്‍ അവനു രൂപയും ആ പേജും തിരിച്ചു കൊടുത്തു. പിന്നെ ഒരു തിരിച്ചറിവിണ്റ്റെ ആശ്വാസം വിടര്‍ന്ന അവണ്റ്റെ മുഖത്തു നോക്കി പറഞ്ഞു.  "എണ്റ്റെ നേഴ്സ്‌ പറഞ്ഞു തരും എത്രയായി എന്നു, അവിടെ ഈ ചീട്ട്‌ കാണി

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ഇമേജ്
ഒാഫീസ്സില്‍ നിന്നു വന്നപാടെ ഞാന്‍ ഭാര്യയോട്‌ ചോദിച്ചു, "എന്തായി സ്ക്കോര്‍?" ഇതു ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ടെസ്റ്റ്‌ കളിയുടെ സ്ക്കോര്‍ ആണെന്നു ധരിച്ചെങ്കില്‍ തെറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആങ്ങ്‌ ദൂരെ തിരുവനന്തപുരത്ത്‌ ശ്രീ പത്മനാഭസ്വാമിയുടെ ആ മനോഹരമായ അമ്പലത്തില്‍ നിന്നു കിട്ടിക്കൊണ്ടിരിക്കുന്ന നിധിയുടെ സ്ക്കോര്‍ ആണു ഞാന്‍ ഭാര്യയോട്‌ ചോദിച്ചത്‌! അവള്‍ ഈ ഖനനം ആരംഭിച്ചതില്‍ പിന്നെ തുടര്‍ച്ചയായി കണക്കുകള്‍ സൂക്ഷിക്കുന്നുണ്ട്‌! ‌ (സ്വര്‍ണ്ണമല്ലേ? അവള്‍ ഒരു പെണ്ണുമല്ലെ?) "ദേ, ഇന്നു നൂറു രാശി നാണയങ്ങള്‍, ഇരുന്നൂറു സ്വര്‍ണ്ണ കട്ടികള്‍, ശരപ്പൊളിമാല, അമൂല്യ രത്നങ്ങള്‍, സ്വര്‍ണ്ണ കതിര്‍, പിന്നെ പത്ത്‌ കിലോ ഭാരമുള്ള മാല,..." അങ്ങനെ അങ്ങനെ... എല്ലാം ലൈവ്‌ ആയി അവള്‍ അറിയുന്നുണ്ട്‌. മിടുക്കി. എല്ലാ ചാനലുകള്‍ക്കും നന്ദി. "ഇനി നാളെ റസ്റ്റ്‌ ഡേ ആണു, മറ്റന്നാള്‍ പരിശോധന തുടരും, രണ്ട്‌ കല്ലറകള്‍ കൂടി ഉണ്ട്‌", അവള്‍ക്കു കുറച്ചു വിശ്രമം, വിശദമായി അനാലിസിസ്‌ നടത്താന്‍ ഒരു ദിനം ഒഴിവ്‌. വാലറ്റക്കാര്‍ കളിക്കുമോ? എങ്കില്‍ നല്ല സ്കോര്‍ ആകും. രാത്രി ഡിന്നറിനു

ഈ തിരഞ്ഞെടുപ്പ് ഫലം...

ഒരു t20 ക്രിക്കറ്റിന്റെ അവസാന ഓവറുകള്‍ പോലെ ആകാംക്ഷ നിര്‍ഭരമായ ഒരു തിരഞ്ഞെടുപ്പ് ഫലം അങ്ങനെ പുറത്ത് വന്നിരിക്കുന്നു. മികച്ച രീതിയില്‍ പോരാടിയിട്ടും അവസാന ഓവറില്‍ 4 റണ്‍സിനു ഒരു ടീം കീഴടങ്ങിയിരിക്കുന്നു!  പക്ഷെ ഇത് നല്ല ഒരു ലക്ഷണമാണ്. 5 വര്‍ഷം ഒരു കക്ഷി എത്ര നന്നായി ഭരിച്ചാലും ജനങ്ങള്‍  അടുത്ത തവണ പ്രതിപക്ഷത്തിനെ ഒരു വാശിക്ക് ഭരണം എല്പ്പിക്കുമെന്നുള്ള  മനോഭാവത്തിനും,  ഭരണമില്ലെങ്കില്‍ പിന്നെ ഒരു വനവാസത്തിനു ശേഷം അടുത്ത തിരഞ്ഞെടുപ്പിന് വരാമെന്നുള്ള അഹമ്മതിക്കും ഈ ഫലം ഒരു താക്കീതാണ്. എല്ലാം മനസ്സിലാക്കി ഭരിക്കാനുള്ള വിവേകം കക്ഷികള്‍ക്ക് ഉണ്ടാവട്ടെ!!

വിഷു ആശംസകള്‍

ഇമേജ്
...മനസ്സിലുണ്ടാവട്ടെ, ഗ്രാമത്തിന്‍ വെളിച്ചവും മനവും മമതയും ഇത്തിരി കൊന്നപ്പൂവും. ബൂലോക ബ്ളോഗര്‍മാര്‍ക്ക്‌ വിഷു ആശംസകള്‍.

ബംഗളൂരു നാട്‌ : ഉസാഘലസാഗു. കോം

രസകരമായി ചിന്തിച്ചാല്‍ ഭാവനാത്മകമായ പേരുകള്‍ തെളിഞ്ഞു വരും, അത്‌ ഏത്‌ വരണ്ട മനസ്സാണെങ്കിലും! "ദാസാ, ഒടുവില്‍ മോള്‍ക്ക്‌ പേരു കിട്ടി!" കൊച്ചു വെളുപ്പാന്‍ കാലത്ത്‌ തന്നെ സുഹ്രുത്ത്‌ എന്നെ വിളിച്ചിരിക്കുന്നു! "ഇതെന്താ ഈ രാവിലെ തന്നെ എവിടുന്ന്‌ കിട്ടി?" ഞാന്‍ ഉറക്കച്ചടവോടെ അവനോട്‌ ചോദിച്ചു. "രാത്രി സ്വപ്നം കണ്ടു, ഒരു മാലാഖ വന്നു ഒരു പേരു പറഞ്ഞു!" "ബെസ്റ്റ്‌!!! അതും മാലാഖ തന്നെ വന്നു പറഞ്ഞലേ? നീ ഭാഗ്യവാന്‍" ഞാന്‍ അവനോട്‌ പറഞ്ഞു. എണ്റ്റെ സുഹ്രുത്തിനു അവണ്റ്റെ ഭാര്യ അന്ത്യശാസനം കൊടുത്തിരിക്കുകയായിരുന്നു.  "എത്രയും പെട്ടെന്ന്‌ ഒരു പേര്‍ കണ്ടുപിടിച്ചില്ലെങ്കില്‍ അമ്മൂമ്മ പറഞ്ഞതില്‍ ഒന്നു ഞാന്‍ സെലെക്റ്റ്‌ ചെയ്യും, രണ്ടെണ്ണം എനിക്കു ഇഷ്ടപ്പെട്ടൂ. ഒന്നു പുരുഷോത്തമന്‍ അല്ലെങ്കില്‍ ത്രിവിക്രമന്‍ കുട്ടി" ഭാര്യയുടെ അമ്മൂമ്മ സ്നേഹം അപാരം തന്നെ! സുഹ്രുത്ത്‌ ആകെ റ്റെന്‍ഷനില്‍ ആയിരുന്നു... ഒരു 'ടെക്കി' യുടെ മോനെ ത്രിവിക്രമന്‍ കുട്ടി എന്നൊക്കെ വിളിക്കാമോ?? ഊണിലും ഉറക്കത്തിലും അവന്‍ അങ്ങനെ പേരുകള്‍ ചികഞ്ഞു നടന്നു. പുഴവെള്ളത്തില്‍

ബംഗളൂരു നാട് : ആകാശ വിസ്മയങ്ങൾ!!!

ഇമേജ്
sNdp¸¯n F\n¡v Hê ss]eäv AIWsa¶mbnê¶s{X B{Klw! At¶ Al¦mcw Xosc CÃmXnê¶Xn\m Rm\Xv \m«pImtcmsSÃmw ]dªp \S¡mdpap­mbnê¶s{X! ap¯Èn AS¡apÅhÀ¡v F¶n henb {]Xo£Ifmbnêì. Rm³ hfÀ¶v Hê ss]eäv Bbn«v thWw Fsâ hnam\¯n k©cn¡m³ F¶v AhÀ ]dbmdp­mbnêì. B{Klw Adnbn¨t¸mÄ Aì Rm³ ]dªXv "ss]eäv Bhp¶Xv hnam\w e£y Øm\¯v F¯n¡m³ AÃ, adn¨v AImi¯v h¨v hnam\w Dt]£n¨v ]mc¨}«n `qanbnte¡v NmSm³ Bé t]mepw!'. `mKyw!! Rm³ ss]eäv Bhm¯Xv, Asæn Fsâ ap¯Èn¡v kam[m\abn acn¡m³ ]änÃmbnêì, IqSmsX aäp \m«pImÀ¡qw. CXv Hê ]gb IY. ]s£ F\nç C¶qw Cu hnam\w ]dìbê¶Xpw Xmgvì h¶v \ne¯nd§p¶Xpw Hê AÛpXamé. Cu \Kc¯nse ]gb hnam\¯mhf¯në kao]¯p IqSn t]mæt¼mÄ ImWmdpÅ Hê Øncw Imgv¨bmbnêì AhnsS hnam\¯mhf¯në Npäpw hfÀ¶ncnç¶ ac§fn BfpIÄ tIdnbnê¶v hnam\§sf ho£nç¶Xv. AhÀ¡Xv Hê AÛpXamé. . . Ahkcw In«nbm Rmëw AXp sNbvtXt\! Rm³ Xmaknç¶ Cu ^vfmänë apIfneqsS Nnet¸mÄ bp²hnam\§Ä Nodn¸mªp ]dç¶Xv ImWmw. anSp¡cmb ss]eäpamêsS ssI¿n S¬ IW¡në `mcapÅ Cu hnam\§Ä Hê Ifn¸«w t]msebmé! FNv F F  t\mSv tNÀ¶mé Fsâ Xmak Øew. AhêsS ]e ]co£W¸d¡epw Fsâ

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!

ഇമേജ്
ചപ്പാത്തി പരത്തണമെന്ന ആഗ്രഹവുമായി ഞാന്‍ നേരെ അടുക്കളയിലേക്ക്‌ നടന്നു..ആഗ്രഹം അറിയിച്ചപ്പോള്‍ ഭാര്യ ദക്ഷിണ വെക്കാന്‍ പറഞ്ഞില്ല, പകരം ഇങ്ങനെ പറഞ്ഞു...  "മേലാല്‍ ഈ പരിസരത്തു കാണരുത്‌. നല്ല ഒരു പുതിയ ചൂല്‍ ഇന്നലെ വാങ്ങിയത്‌ ഒര്‍മ്മയുണ്ടല്ലോ?" ഹമ്മോ, ഭാര്യക്ക്‌ ഒരു ഭദ്രകാളി ലുക്ക്‌! ഞാന്‍ പതുക്കെ പിന്‍ വാങ്ങി. അവളെ പറഞ്ഞിട്ടു കാര്യമില്ല. മുന്‍ കാല അനുഭവങ്ങള്‍ അങ്ങനെയാണു. ഉപ്പ്‌ ഇടേണ്ടയിടത്ത്‌ ഇടാന്‍ മറക്കും, അവശ്യമില്ലാത്തിടത്ത്‌ മറക്കുകയുമില്ല!! അവസാനമായി ചായയില്‍ പഞ്ചസാരക്കു പകരം ഉപ്പ്‌ രുചിച്ചപ്പോള്‍ അവള്‍ക്ക്‌ മനസ്സിലായി. ഇനി ഭര്‍ത്താവിനെ അടുപ്പിച്ചാല്‍ ആരോഗ്യനില അപകടത്തിലാവും. ഉപ്പും പഞ്ചസാരയും അടുത്തടുത്തിരിക്കുന്ന ഒരു അടുക്കളയില്‍ ഇത്‌ സ്വാഭാവികമെന്നു ഞാന്‍ പറഞ്ഞു നോക്കി. അവള്‍ ആ വാദം അംഗീകരിച്ചില്ല. അങ്ങനെ അടുക്കളയില്‍ നിന്ന്‌ ഞാന്‍ ഔട്ട്‌! അല്ലെങ്കിലും പെണ്ണുങ്ങള്‍ ഞങ്ങളുടെ കുത്തകയാണെന്നു മേനി പറയുന്ന അടുക്കള കാര്യത്തില്‍ ആണുങ്ങള്‍ 'ഷൈന്‍' ചെയ്യുന്നത്‌ ഏതു പെണ്ണിനാണു സഹിക്കുക? എണ്റ്റെ ഭാര്യയുടേയും കാര്യം അതു തന്നെ. ഞാന്‍ കഷ്ടപ്പെട്ടു പഠിച്ചെടുത്ത വിഭവങ്ങളൊന്നു