ബംഗളൂരു നാട്: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!
ആമുഖം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കില്‍, അത് വായിക്കുന്നവരുടെ വെറും തോന്നലുകള്‍ ആണു. എഴുതിയ ഞാന്‍ ഉത്തരവാദി അല്ല! ------------------------------- സ്ഥലം: ബംഗളുരു. കഥാപാത്രങ്ങള്‍: രണ്ട് സോഫ്റ്റ് വെയര്‍ എഞ്ജിനീയേര്‍സ്. പ്രഭാതത്തിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുന്നതേയുള്ളു. തോമസ് കുട്ടി കടുവാപ്പറമ്പില്‍ എന്ന തോമാച്ചന്‍ ഇപ്പോഴും നിദ്രയിലാണു. മള്‍ട്ടി നാഷണല്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ടീം ലീഡ് അണു പുള്ളി. ടീമിലുള്ളവര്‍ക്ക് നല്ല 'പണി' ഇന്നലെത്തന്നെ കൊടുത്തു. അയതിനാല്‍ പതുക്കെ ഓഫീസില്‍ പൊയാല്‍ മതി. നാളെ ഞാന്‍ മാനേജറയാല്‍ ഏതു കാറെടുക്കും എന്നിങ്ങനെ സ്വപ്നം കണ്ടുകൊണ്ട് ആ ഉറക്കം അങ്ങനെ നീണ്ടു. അപ്പൊഴാണു മൊബൈല്‍ സംഗീതം കേള്‍പ്പിച്ചത്. ഉറക്കച്ചടവോടെ അദ്ദേഹം അത് കാതോടടുപ്പിച്ചു. "തോമസല്ലേ?" അങ്ങേ തലക്കല്‍ സ്വന്തം അപ്പച്ചന്‍. "അതേ, ഞാനാ..എന്താ അപ്പച്ചാ ഈ രാവിലേത്തന്നെ വിളിക്കണേ. ഇന്നു പരീക്ഷ ഒന്നും ഇല്ലല്ലോ!" ഉറക്കപ്പിച്ച് മാറിയിട്ടില്ല! പണ്ട് ഈ അപ്പച്ചനെ ഇങ്ങനെ പ്രാകികൊണ്ട് എത്ര പ്രഭാതങ്ങള