പോസ്റ്റുകള്‍

ഒക്‌ടോബർ, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൂരദര്‍ശനം

ഇമേജ്
ദില്ലി ദൂരദര്‍ശന്റെ 50 വര്‍ഷവും മലയാളം ദൂരദര്‍ശന്റെ 25 വര്‍ഷവും തികയുന്ന ഈ സമയത്ത്‌ പണ്ട്‌ ഈ ടെലിവിഷനും അതിലൂടെ ദൂരദര്‍ശനും ആദ്യമായി എന്റെ ജീവിതത്തില്‍ കടന്നു വന്ന നാളുകള്‍ ഓര്‍ത്തുപോകുന്നു. ഒരു വലിയ മാറ്റമായിരുന്നു അത്‌, ഇന്ന് ഇപ്പോള്‍ കുട്ടികള്‍ 'പ്ലേ സ്റ്റേഷന്‍' 'എക്സ്‌ ബോക്സ്‌' മുതലായവ കണ്ടു കൊണ്ടാണു ജനിച്ചു വീഴുന്നതു തന്നെ. പക്ഷെ തികച്ചും പരിചയമില്ല്ലാത്ത ഒരു 'ഉപകരണം' വീട്ടിലേക്കും പിന്നെ ജീവിതത്തിലേക്കും കടന്നു വന്ന ഒരു കാലഘട്ടത്തില്‍, അങ്ങനെത്തെ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുന്നത്‌ ഇന്നത്തെ കുട്ടികള്‍ക്ക്‌ പ്രാപ്യമല്ല. എനിക്കുണ്ടായ ഭാഗ്യവും അതാണു. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പടിക്കുമ്പോഴാണു വീട്ടില്‍ ടെലിവിഷന്‍ വാങ്ങുന്നത്‌. പക്ഷെ അതിനു മുന്‍പേ ഞാന്‍ പരിപാടികള്‍ കാണാറുണ്ടായിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഗവണ്‍മന്റ്‌ ക്വാട്ടേര്‍സ്സില്‍ മൂന്നു നാലു വീടുകള്‍ക്കപ്പുറത്തുള്ള ഒരു ചേട്ടന്റെ വീട്ടില്‍ ആയിരുന്നു ടിവി ഉള്ളത്‌. ഒരു പക്ഷെ ആ ക്വാട്ടേര്‍സ്സില്‍ ടിവി ഉള്ള ചുരുക്കം ചില വീടുകള്‍ ആയിരിക്കാം. കണ്ടിരുന്ന പരിപാടികള്‍ - ക്രിക്കറ്റ്‌ (ഗവാസ്കാറും, കപിലും, ശ്രീകാ