പോസ്റ്റുകള്‍

ഏപ്രിൽ, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബംഗളുരു നാട്‌ : ചില വിഷുക്കാല സ്മരണകള്‍

കഴിഞ്ഞ ദിവസം രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്‌ കുറച്ചു വിഷുക്കാല ഓര്‍മകളുമായാണു. അതിനു നന്ദി പറയേണ്ടത്‌ സ്വന്തം ഭാര്യയൊടും. വിഷു അടുക്കുമ്പൊള്‍ നാട്ടില്‍ പതിവായി കേള്‍ക്കാറുള്ള ഒരു ശബ്ദമണു ഞാന്‍ കഴിഞ്ഞ ദിവസം കേട്ടുണര്‍ന്നത്‌. ആ ശബ്ദം മറ്റൊന്നുമല്ല, പൊട്ടാസിന്റേതാണു!(പട്ടാസ്‌). കുട്ടികളുടെ എഷ്ട പടക്കമാണല്ലോ ഇത്‌. ഒരു ഗുളിക രൂപത്തിലും നീണ്ട സ്ട്രിപ്പ്‌ ആയും ഇത്‌ വാങ്ങാന്‍ കിട്ടും. ഒന്നുകില്‍ കുത്തിപൊട്ടിക്കാം അല്ലെങ്കില്‍ കളിത്തോക്കില്‍ വച്ച്‌ പൊട്ടിക്കാം. വന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു മുന്‍പ്‌ കുട്ടികള്‍ക്ക്‌ നല്ല ഒരു പ്രാക്റ്റീസ്‌ അണല്ലോ ഇത്‌. വലിയ സൈക്കിള്‍ ഓടിക്കാന്‍ പടിക്കുന്നതിനു മുന്‍പ്‌ 'അര' സൈക്കില്‍ വാടകക്കെടുത്ത്‌ ഓട്ടി പടിച്ചിട്ടിലേ? അതു പോലെ. വിഷു സ്മരണയിലേക്ക്‌ മടങ്ങി വരാം. പൊട്ടാസിന്റെ ശബ്ദം വരുന്നത്‌ മറ്റേ ബെഡ്ഡ്‌ റൂമില്‍ നിന്നാണു. ഭാര്യ പൊട്ടാസ്‌ കുത്തിപൊട്ടിക്കുന്നുവോ? അങ്ങനെ വരാന്‍ വഴിയില്ല, അച്ഛനാണു വീട്ടില്‍ പടക്കം വാങ്ങാറും പൊട്ടിക്കാറും എന്നാണു അവള്‍ പറഞ്ഞിട്ടുള്ളത്‌. പതിവു പോലെ, പെണ്ണുങ്ങള്‍ ചെയ്യാറുള്ളതുപോലെ, കമ്പിത്തിരി കത്തിച്ച്‌ വായ