പോസ്റ്റുകള്‍

പുതുവർഷാശംസകൾ!

ഇമേജ്
പുതിയ സ്വപ്നങ്ങൾ, പുതിയ പ്രതീക്ഷകൾ, പുതിയ ചിന്തകൾ... ബൂലോകത്തെ എന്റെ എല്ലാ സ്നേഹിതർക്കും പുതുവർഷാശംസകൾ!  ....പിന്നെ ഇതൊക്കെ ഒന്ന് ആഘോഷിക്കേണ്ടേ? എന്റെ ഒരു സഹപ്രവർത്തകൻ താഴെ കാണിച്ചുതന്നപോലെ...ഉന്മാദത്തിന്റെ മൂർഛയിൽ മനസ്സിൽ വിടരുന്ന ഒരോ ‘ക്രിയേറ്റിവിറ്റി’കൾ!! ‘കുരുവികൾ’ കൂടുകൂട്ടാൻ വന്നണയുമോ ഈ രാവിൽ?

ബംഗളൂരു നാട്‌ : ഒരു കിളിയും കുറച്ചു മരച്ചില്ലകളും!

ഇമേജ്
വീണ്ടും ഒരു പ്രവർത്തി ദിനം. കമ്പനി ബുസ്‌ പതിവു പോലെ ആ സ്റ്റോപ്പിലേക്ക്‌ എത്തിച്ചേർന്നു. ദിനേശന്റെ തല ബസ്സിലെ വിൻഡോ ഗ്ലാസ്സിനിടയിലൂടെ പുറത്തേക്ക്‌ നീണ്ടു. കുറേ ഏറെ സഹപ്രവർത്തകർ ഈ സ്റ്റോപ്പിൽ നിന്നു കയറാനുണ്ട്‌. പക്ഷെ അവന്റെ ഈ നോട്ടം ഒരാളെ മാത്രം ലക്ഷ്യമിട്ടാണു. ഒരു കിളിയെ... [കിളിയേക്കുറിച്ച്‌] ...ഒരു പെൺകിളിയെ...കുറച്ചു ദിവസങ്ങളായി ഈ കിളി കമ്പനിയിൽ ജോയിൻ ചെയ്തിട്ടെന്ന്‌ തോന്നുന്നു. ഒരു കന്നഡക്കാരിയാണു (കാണുമ്പോൾ). ബംഗളൂരുവിലെ മെട്രോ സംസ്ക്കാരത്തിന്റെ ഒരു ജാഢയും ആ മുഖത്തില്ല. അങ്ങനെയെങ്കിൽ നമ്മുടെ ഭാഷയിൽ ഒരു നാട്ടിൻ പുറത്തുകാരി. കർണ്ണാടകത്തിലെ ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിടങ്ങളിൽ നിന്നു വരുന്ന ഒരു വള്ളുവനാടൻ കാരി. കുറച്ചു നാണത്തിൽ പൊതിഞ്ഞ ആ മുഖം അങ്ങനെ ബസ്സിലേക്ക്‌ കയറുമ്പോൾ പലരും അങ്ങനെ നോക്കിയിരുന്നു പോകും. ചില ദിവസങ്ങളിൽ തനി നാടൻ വേഷം, ചിലപ്പോഴോ...തനി ‘മോസ്റ്റ്‌ മോഡേൺ’. പക്ഷെ ആ കിളിയുടെ ബസ്സിലേക്ക്‌ കയറുമ്പോഴുള്ള ആ ചിറകടിയുടെ താളത്തിൽ മയങ്ങാത്തവർ ആരുമില്ല!. ഇംഗ്ലീഷ്‌ പത്രങ്ങളിലെ വർണ്ണം തുളുമ്പുന്ന സിനിമാസുന്ദരിമാരുടെ ചിത്രങ്ങളിൽ നിന്നും അപ്പോൾ ദിനേശന്റെ ചില സഹപ്രവർത്തകർ കണ്ണെടുക്കു...

ഹൃദയ ശൂന്യത!

ഇന്നു ലോക ഹൃദയദിനം. ശരീരത്തില്‍ ഹൃദയം ഉള്ളവര്‍ക്ക്‌ ആശങ്കപ്പെടാന്‍ ഒരു ദിനം! രാവിലെ പത്രം തുറന്നപ്പ്പോള്‍ പേജ്‌ മുഴുവന്‍ നമ്മുടെ ഹൃദയത്തിനേക്കുറിച്ചാണു വാര്‍ത്ത. ഭയങ്കരാണത്രേ പുള്ളി. ഇരുപത്തിനാലു മണിക്കൂറും നമ്മള്‍ക്കു വേണ്ടി പണി ചെയ്യുന്നു. പക്ഷെ കാണേണ്ടതുപോലെ കണ്ടില്ലെങ്കില്‍ അദ്ദേഹം പിണങ്ങും. പിന്നെ നമ്മള്‍ അനുഭവിക്കും. എങ്ങനെയെല്ലാം അവനെ സന്തോഷിപ്പിക്കാമെന്നു പത്രത്തില്‍ ഉണ്ടു. എന്തു ഭക്ഷിക്കണം, അതിനു ശേഷം എങ്ങനെ വ്യായാമം ചെയ്യണം..അങ്ങനെ ഹൃദയത്തെ സുഖിപ്പിച്ചു നിര്‍ത്താനുള്ള വഴികള്‍ എല്ലാം. ഞാന്‍ കസേരയിലേക്ക്‌ ചാഞ്ഞു. പതുക്കെ നെഞ്ചിനോട്‌ കൈ ചേര്‍ത്തു. ആ കൈ പക്ഷെ ഒരു ശൂന്യതയിലേക്ക്‌ നീണ്ടപോലെ തോന്നി. ഒരു ഹൃദയ ശൂന്യതയിലേക്ക്‌! ഹൃദയം ഉള്ളവനല്ലേ ഈ പേപ്പറില്‍ എഴുതിയതു വായിക്കേണ്ടു? അതില്ലാത്തവനോ? ഒരു പ്രണയിനി ഇല്ലാത്തവനു പ്രണയദിനം എങ്ങനെയിരിക്കും? ഒരു പക്ഷെ അവന്‍ ആ ദിവസം പുറത്തിറങ്ങി ഒരുവളെ കണ്ടെത്തിയേക്കാം. അല്ലെങ്കില്‍ അടുത്ത ദിനം വരുമ്പോഴേക്കും ഒരുവളെ കിട്ടിയേക്കാം. പക്ഷെ ഇതങ്ങനെയാണോ? ഹൃദയം വാങ്ങാന്‍ കിട്ടുമോ? ഇല്ലാത്തത്‌ ഇല്ലാത്തതു തന്നെയല്ലെ? പണ്ട്‌ നാലാം തരത്തില്‍ പഠ...

ഒാണാശംസകള്‍

ഇമേജ്
പ്രിയ സുഹ്രുത്തുകളേ, എല്ലാവര്‍ക്കും നന്‍മയും ഐശ്വര്യവും നിറഞ്ഞ ഒരോണം ആശംസിക്കുന്നു. സദ്യയിലല്ലേ പ്രതീക്ഷ മുഴുവനും!... (നന്ദിയുണ്ട്‌ ഗൂഗിളേ)

ബംഗളൂരു നാട്‌: ഓലകളുടെ പറുദീസ!

ഇതേതു പറുദീസയാണെന്നു സംശയം തോന്നുന്നുണ്ടോ? ഇത്‌ മലേഷ്യയിലേയോ, ഗള്‍ഫ്‌ രാജ്യത്തിലേയോ എണ്ണപനകളിലെ ഓലകളെക്കുറിച്ചല്ല, നമ്മുടെ സ്വന്തം കേരളത്തിലെ പാലക്കാടന്‍ കള്ളു ചുരത്തുന്ന പനകളിലെ ഓലകളെക്കുറിച്ചല്ല.. പിന്നെ വേറെ ഏതാ ഈ പറുദീസ? അതും ഒരു പറുദീസയാവാന്‍ മാത്രം ഓലകളുള്ള വേറെ ഏതാ സ്ഥലം? ഉണ്ട്‌, അത്‌ ഈ മഹാനഗരം തന്നെ. ഈ മഹാനഗരത്തിലെ ഓരോ ഐ ടി കമ്പനികളും ആണു ഓലകളുടെ പറുദീസ. (ഇനി ഐ ടി എന്നു കേള്‍ക്കുമ്പൊള്‍ ദേഷ്യം തോന്നുന്നവര്‍ക്ക്‌ തുടര്‍ന്നുള്ള വായന നിര്‍ത്താം). ഒാല എന്നാല്‍ എന്തെന്ന് ഇപ്പോള്‍ ഐ ടി കാര്‍ക്ക്‌ മനസിലായിട്ട്ടുണ്ടാവും. സ്വന്തം ജോലിയില്‍ നിന്നു രാജി വെച്ചുകൊണ്ടുള്ള ആ രാജി കത്ത്‌. (ജോലി ഉള്ളവര്‍ക്ക്‌ അതിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാവും). അക്കരപ്പച്ച കണ്ട്‌, അവിടുത്തെ മനോഹാരിത കണ്ട്‌ സ്വന്തം കരയിലെ പനയില്‍ കയറി ഓലയിടുക! എന്നിട്ട്‌ അതില്‍ കുറച്ചു പുഛവും വെറുപ്പും നാലു തെറിയും (സ്വന്തം ബോസിനെക്കുറിച്ച്‌) നിറച്ച്‌ മടക്കി വൃത്തിയായി, ഇത്രയും കാലം പനക്കു വെള്ളവും വളവും ഇട്ട മാനവശേഷിക്കാരനു അയച്ചു കൊടുക്കുക. ഇതാണു ഓല ഇടുക എന്ന ആ പരിപാടി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സംബന്...

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ആമുഖം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കില്‍, അത്‌ വായിക്കുന്നവരുടെ വെറും തോന്നലുകള്‍ ആണു. എഴുതിയ ഞാന്‍ ഉത്തരവാദി അല്ല! ------------------------------- സ്ഥലം: ബംഗളുരു. കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌. പ്രഭാതത്തിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുന്നതേയുള്ളു. തോമസ്‌ കുട്ടി കടുവാപ്പറമ്പില്‍ എന്ന തോമാച്ചന്‍ ഇപ്പോഴും നിദ്രയിലാണു. മള്‍ട്ടി നാഷണല്‍ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ടീം ലീഡ്‌ അണു പുള്ളി. ടീമിലുള്ളവര്‍ക്ക്‌ നല്ല 'പണി' ഇന്നലെത്തന്നെ കൊടുത്തു. അയതിനാല്‍ പതുക്കെ ഓഫീസില്‍ പൊയാല്‍ മതി. നാളെ ഞാന്‍ മാനേജറയാല്‍ ഏതു കാറെടുക്കും എന്നിങ്ങനെ സ്വപ്നം കണ്ടുകൊണ്ട്‌ ആ ഉറക്കം അങ്ങനെ നീണ്ടു. അപ്പൊഴാണു മൊബൈല്‍ സംഗീതം കേള്‍പ്പിച്ചത്‌. ഉറക്കച്ചടവോടെ അദ്ദേഹം അത്‌ കാതോടടുപ്പിച്ചു. "തോമസല്ലേ?" അങ്ങേ തലക്കല്‍ സ്വന്തം അപ്പച്ചന്‍. "അതേ, ഞാനാ..എന്താ അപ്പച്ചാ ഈ രാവിലേത്തന്നെ വിളിക്കണേ. ഇന്നു പരീക്ഷ ഒന്നും ഇല്ലല്ലോ!" ഉറക്കപ്പിച്ച്‌ മാറിയിട്ടില്ല! പണ്ട്‌ ഈ അപ്പച്ചനെ ഇങ്ങനെ പ്രാകികൊണ്ട്‌ എത്ര പ്രഭാതങ്ങള...

ലൈല്ല വന്നു, കുളിരു പകര്‍ന്നു!

ലൈല്ല വന്നു, കുളിരു പകര്‍ന്നു! പെണ്ണുങ്ങള്‍ അപകടകാരികളാവില്ലാ എന്ന ആ ശുഭാപ്ത്തിവിശ്വാസമാവാം ഈ പേരിനുപിന്നില്‍...പക്ഷെ നാശനഷ്ട്ം കണ്ടിട്ട്‌ കേമി തന്നെ.. ഭാഗ്യം ലൈല്ലയുടെ കെട്ടിയൊന്‍ വരാത്തത്‌!!