പോസ്റ്റുകള്‍

നർമ്മം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു 'ഇൻസ്റ്റ' കഥ

5K ഫോളോവേഴ്സ് ==================== "ചേട്ടായിയെ, ഒരു ഹെല്പ് വേണം!..." അടുക്കളയിൽ നിന്നുള്ള ആ നിലവിളിയിൽ ജോൺ ഞെട്ടി എഴുന്നേറ്റു. മൂക്കിന് മുകളിലേക്ക് വലിച്ചിട്ടിരുന്ന കമ്പിളി മാറ്റി അവൻ സമയം ഒന്ന് നോക്കി, 6 മണി കഴിഞ്ഞതേ ഉള്ളു...  ഇവൾക്കെന്താണിപ്പോൾ വേണ്ടേ? ഒരു ശനിയാഴചയായിട്ടു ഈ രാവിലെ തന്നെ നിലവിളി ആണല്ലോ? "ചേട്ടായിയെ...ഒന്ന് വരുവോ?" വീണ്ടും നിമ്മിയുടെ ആ വിളി! ജോൺ തൻ്റെ പാതി അടഞ്ഞ ആ കണ്ണുകളുമായി അടുക്കളയിലേക്കു നടന്നു. അവനെ മൂടിയിരുന്ന ആ കമ്പിളിപുതപ്പു ബെഡ്റൂമിൻ്റെ വാതിൽ വരെ അവനെ പിന്തുടർന്നു, പിന്നെ നിലം പതിച്ചു. "ചേട്ടായിയെ, ദേ നോക്കിയേ, ഒരു ഹെല്പ്, എനിക്ക് കടുകും കറിവേപ്പിലയും ഒന്നിച്ചു എണ്ണയിൽ വീഴുന്ന ക്ലോസപ്പ് വേണം! ഒരു കൈ കൊണ്ട് പറ്റില്ല, ഒരു ഹെല്പ് പ്ളീസ്..." നിമ്മി അവളുടെ ഫോൺ ഒരു കൈയിൽ പിടിച്ചു മറ്റേ കൈയിൽ ഒരു ചീനിച്ചട്ടിയുമായി നിൽപ്പാണ്. പുതിയ ഇൻസ്റ്റ റീല് ആണെന്ന് തോന്നുന്നു ! തൻ്റെ പകുതി തുറന്ന കണ്ണിലൂടെ ജോണിന്  കാര്യങ്ങൾ മനസിലായി തുടങ്ങുതെ ഉണ്ടായിരുന്നുള്ളു.  "ഈ രാവിലെ തന്നെ ഏതൊക്കെ വേണോ പെണ്ണെ" "ചേട്ടായിക്കറിഞ്ഞൂടെ, രാവിലെ അല്ലെ എൻ...

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ഇമേജ്
ഒാഫീസ്സില്‍ നിന്നു വന്നപാടെ ഞാന്‍ ഭാര്യയോട്‌ ചോദിച്ചു, "എന്തായി സ്ക്കോര്‍?" ഇതു ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ടെസ്റ്റ്‌ കളിയുടെ സ്ക്കോര്‍ ആണെന്നു ധരിച്ചെങ്കില്‍ തെറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആങ്ങ്‌ ദൂരെ തിരുവനന്തപുരത്ത്‌ ശ്രീ പത്മനാഭസ്വാമിയുടെ ആ മനോഹരമായ അമ്പലത്തില്‍ നിന്നു കിട്ടിക്കൊണ്ടിരിക്കുന്ന നിധിയുടെ സ്ക്കോര്‍ ആണു ഞാന്‍ ഭാര്യയോട്‌ ചോദിച്ചത്‌! അവള്‍ ഈ ഖനനം ആരംഭിച്ചതില്‍ പിന്നെ തുടര്‍ച്ചയായി കണക്കുകള്‍ സൂക്ഷിക്കുന്നുണ്ട്‌! ‌ (സ്വര്‍ണ്ണമല്ലേ? അവള്‍ ഒരു പെണ്ണുമല്ലെ?) "ദേ, ഇന്നു നൂറു രാശി നാണയങ്ങള്‍, ഇരുന്നൂറു സ്വര്‍ണ്ണ കട്ടികള്‍, ശരപ്പൊളിമാല, അമൂല്യ രത്നങ്ങള്‍, സ്വര്‍ണ്ണ കതിര്‍, പിന്നെ പത്ത്‌ കിലോ ഭാരമുള്ള മാല,..." അങ്ങനെ അങ്ങനെ... എല്ലാം ലൈവ്‌ ആയി അവള്‍ അറിയുന്നുണ്ട്‌. മിടുക്കി. എല്ലാ ചാനലുകള്‍ക്കും നന്ദി. "ഇനി നാളെ റസ്റ്റ്‌ ഡേ ആണു, മറ്റന്നാള്‍ പരിശോധന തുടരും, രണ്ട്‌ കല്ലറകള്‍ കൂടി ഉണ്ട്‌", അവള്‍ക്കു കുറച്ചു വിശ്രമം, വിശദമായി അനാലിസിസ്‌ നടത്താന്‍ ഒരു ദിനം ഒഴിവ്‌. വാലറ്റക്കാര്‍ കളിക്കുമോ? എങ്കില്‍ നല്ല സ്കോര്‍ ആകും. രാത്രി ഡിന്നറിനു...

പുതുവർഷാശംസകൾ!

ഇമേജ്
പുതിയ സ്വപ്നങ്ങൾ, പുതിയ പ്രതീക്ഷകൾ, പുതിയ ചിന്തകൾ... ബൂലോകത്തെ എന്റെ എല്ലാ സ്നേഹിതർക്കും പുതുവർഷാശംസകൾ!  ....പിന്നെ ഇതൊക്കെ ഒന്ന് ആഘോഷിക്കേണ്ടേ? എന്റെ ഒരു സഹപ്രവർത്തകൻ താഴെ കാണിച്ചുതന്നപോലെ...ഉന്മാദത്തിന്റെ മൂർഛയിൽ മനസ്സിൽ വിടരുന്ന ഒരോ ‘ക്രിയേറ്റിവിറ്റി’കൾ!! ‘കുരുവികൾ’ കൂടുകൂട്ടാൻ വന്നണയുമോ ഈ രാവിൽ?

ബംഗളൂരു നാട്‌ : ഒരു കിളിയും കുറച്ചു മരച്ചില്ലകളും!

ഇമേജ്
വീണ്ടും ഒരു പ്രവർത്തി ദിനം. കമ്പനി ബുസ്‌ പതിവു പോലെ ആ സ്റ്റോപ്പിലേക്ക്‌ എത്തിച്ചേർന്നു. ദിനേശന്റെ തല ബസ്സിലെ വിൻഡോ ഗ്ലാസ്സിനിടയിലൂടെ പുറത്തേക്ക്‌ നീണ്ടു. കുറേ ഏറെ സഹപ്രവർത്തകർ ഈ സ്റ്റോപ്പിൽ നിന്നു കയറാനുണ്ട്‌. പക്ഷെ അവന്റെ ഈ നോട്ടം ഒരാളെ മാത്രം ലക്ഷ്യമിട്ടാണു. ഒരു കിളിയെ... [കിളിയേക്കുറിച്ച്‌] ...ഒരു പെൺകിളിയെ...കുറച്ചു ദിവസങ്ങളായി ഈ കിളി കമ്പനിയിൽ ജോയിൻ ചെയ്തിട്ടെന്ന്‌ തോന്നുന്നു. ഒരു കന്നഡക്കാരിയാണു (കാണുമ്പോൾ). ബംഗളൂരുവിലെ മെട്രോ സംസ്ക്കാരത്തിന്റെ ഒരു ജാഢയും ആ മുഖത്തില്ല. അങ്ങനെയെങ്കിൽ നമ്മുടെ ഭാഷയിൽ ഒരു നാട്ടിൻ പുറത്തുകാരി. കർണ്ണാടകത്തിലെ ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിടങ്ങളിൽ നിന്നു വരുന്ന ഒരു വള്ളുവനാടൻ കാരി. കുറച്ചു നാണത്തിൽ പൊതിഞ്ഞ ആ മുഖം അങ്ങനെ ബസ്സിലേക്ക്‌ കയറുമ്പോൾ പലരും അങ്ങനെ നോക്കിയിരുന്നു പോകും. ചില ദിവസങ്ങളിൽ തനി നാടൻ വേഷം, ചിലപ്പോഴോ...തനി ‘മോസ്റ്റ്‌ മോഡേൺ’. പക്ഷെ ആ കിളിയുടെ ബസ്സിലേക്ക്‌ കയറുമ്പോഴുള്ള ആ ചിറകടിയുടെ താളത്തിൽ മയങ്ങാത്തവർ ആരുമില്ല!. ഇംഗ്ലീഷ്‌ പത്രങ്ങളിലെ വർണ്ണം തുളുമ്പുന്ന സിനിമാസുന്ദരിമാരുടെ ചിത്രങ്ങളിൽ നിന്നും അപ്പോൾ ദിനേശന്റെ ചില സഹപ്രവർത്തകർ കണ്ണെടുക്കു...