പോസ്റ്റുകള്‍

കഥ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു 'ഇൻസ്റ്റ' കഥ

5K ഫോളോവേഴ്സ് ==================== "ചേട്ടായിയെ, ഒരു ഹെല്പ് വേണം!..." അടുക്കളയിൽ നിന്നുള്ള ആ നിലവിളിയിൽ ജോൺ ഞെട്ടി എഴുന്നേറ്റു. മൂക്കിന് മുകളിലേക്ക് വലിച്ചിട്ടിരുന്ന കമ്പിളി മാറ്റി അവൻ സമയം ഒന്ന് നോക്കി, 6 മണി കഴിഞ്ഞതേ ഉള്ളു...  ഇവൾക്കെന്താണിപ്പോൾ വേണ്ടേ? ഒരു ശനിയാഴചയായിട്ടു ഈ രാവിലെ തന്നെ നിലവിളി ആണല്ലോ? "ചേട്ടായിയെ...ഒന്ന് വരുവോ?" വീണ്ടും നിമ്മിയുടെ ആ വിളി! ജോൺ തൻ്റെ പാതി അടഞ്ഞ ആ കണ്ണുകളുമായി അടുക്കളയിലേക്കു നടന്നു. അവനെ മൂടിയിരുന്ന ആ കമ്പിളിപുതപ്പു ബെഡ്റൂമിൻ്റെ വാതിൽ വരെ അവനെ പിന്തുടർന്നു, പിന്നെ നിലം പതിച്ചു. "ചേട്ടായിയെ, ദേ നോക്കിയേ, ഒരു ഹെല്പ്, എനിക്ക് കടുകും കറിവേപ്പിലയും ഒന്നിച്ചു എണ്ണയിൽ വീഴുന്ന ക്ലോസപ്പ് വേണം! ഒരു കൈ കൊണ്ട് പറ്റില്ല, ഒരു ഹെല്പ് പ്ളീസ്..." നിമ്മി അവളുടെ ഫോൺ ഒരു കൈയിൽ പിടിച്ചു മറ്റേ കൈയിൽ ഒരു ചീനിച്ചട്ടിയുമായി നിൽപ്പാണ്. പുതിയ ഇൻസ്റ്റ റീല് ആണെന്ന് തോന്നുന്നു ! തൻ്റെ പകുതി തുറന്ന കണ്ണിലൂടെ ജോണിന്  കാര്യങ്ങൾ മനസിലായി തുടങ്ങുതെ ഉണ്ടായിരുന്നുള്ളു.  "ഈ രാവിലെ തന്നെ ഏതൊക്കെ വേണോ പെണ്ണെ" "ചേട്ടായിക്കറിഞ്ഞൂടെ, രാവിലെ അല്ലെ എൻ...

ഒരു ഓട്ടോഗ്രാഫ്‌ മിനി കഥ

ഇമേജ്
ചുമയും പനിയുമായി അവന്‍ ഡോക്ടറിണ്റ്റെ മുറിയിലേക്ക്‌ കേറി ചെന്നു. ഡോക്ടര്‍ വിശദമായി തന്നെ അവനെ പരിശോധിച്ചു. "സാരമില്ല, ഈ കാലാവസ്ഥ മൂലമുള്ളതാണു, കുറച്ചു കൂടി ആരോഗ്യമൊക്കെ ശ്രദ്ധിക്കുക" "എന്താ പണി?" "കല്‍പണിയാണു" അവണ്റ്റെ സ്വരം ദൈന്യമായി. പിന്നെ അദ്ദേഹം ഒരു എ ഫോര്‍ സൈസ്‌ പേപ്പറില്‍ ഒന്നു മുതല്‍ പത്തു വരെ അക്കമിട്ട്‌ മരുന്നുകള്‍ കുറിച്ചു തന്നു. നന്ദി പറഞ്ഞ്‌ അവന്‍ ഒരു അമ്പതിണ്റ്റെ നോട്ടും പിന്നെ ഒരു പഴയ ഓട്ടോഗ്രാഫ്‌ പേജും ഡോക്ടറിണ്റ്റെ മുന്നിലേക്ക്‌ നീട്ടി. ആ ഓട്ടോഗ്രാഫ്‌ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു...  "പഠിച്ച്‌ പഠിച്ച്‌ ഡോക്ടറാകുമ്പോള്‍, ചുമച്ച്‌ ചുമച്ച്‌ ഞാന്‍ വരുമ്പോള്‍,  ഹു ആര്‍ യു എന്നു ചോദിക്കരുത്‌ എന്നു..," അതിനു താഴെ ഡോക്ടറിണ്റ്റെ പേരും! ഡോക്ടര്‍ അവനു പണ്ട്‌ എഴുതി കൊടുത്ത ആ വിരഹം പതിഞ്ഞ വാക്കുകള്‍. ഒന്നു പുഞ്ചിരിച്ച്‌ ഡോക്ടര്‍ അവനു രൂപയും ആ പേജും തിരിച്ചു കൊടുത്തു. പിന്നെ ഒരു തിരിച്ചറിവിണ്റ്റെ ആശ്വാസം വിടര്‍ന്ന അവണ്റ്റെ മുഖത്തു നോക്കി പറഞ്ഞു.  "എണ്റ്റെ നേഴ്സ്‌ പറഞ്ഞു തരും എത്രയായി എന്നു, അവിടെ ഈ ചീട്ട്‌ കാണി...