ആമുഖം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കില്‍, അത് വായിക്കുന്നവരുടെ വെറും തോന്നലുകള്‍ ആണു. എഴുതിയ ഞാന്‍ ഉത്തരവാദി അല്ല! ------------------------------- സ്ഥലം: ബംഗളുരു. കഥാപാത്രങ്ങള്‍: രണ്ട് സോഫ്റ്റ് വെയര്‍ എഞ്ജിനീയേര്‍സ്. പ്രഭാതത്തിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുന്നതേയുള്ളു. തോമസ് കുട്ടി കടുവാപ്പറമ്പില്‍ എന്ന തോമാച്ചന് ഇപ്പോഴും നിദ്രയിലാണു. മള്‍ട്ടി നാഷണല്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ടീം ലീഡ് അണു പുള്ളി. ടീമിലുള്ളവര്‍ക്ക് നല്ല 'പണി' ഇന്നലെത്തന്നെ കൊടുത്തു. അയതിനാല്‍ പതുക്കെ ഓഫീസില്‍ പൊയാല്‍ മതി. നാളെ ഞാന്‍ മാനേജറയാല്‍ ഏതു കാറെടുക്കും എന്നിങ്ങനെ സ്വപ്നം കണ്ടുകൊണ്ട് ആ ഉറക്കം അങ്ങനെ നീണ്ടു. അപ്പൊഴാണു മൊബൈല്‍ സംഗീതം കേള്‍പ്പിച്ചത്. ഉറക്കച്ചടവോടെ അദ്ദേഹം അത് കാതോടടുപ്പിച്ചു. "തോമസല്ലേ?" അങ്ങേ തലക്കല്‍ സ്വന്തം അപ്പച്ചന്. "അതേ, ഞാനാ..എന്താ അപ്പച്ചാ ഈ രാവിലേത്തന്നെ വിളിക്കണേ. ഇന്നു പരീക്ഷ ഒന്നും ഇല്ലല്ലോ!" ഉറക്കപ്പിച്ച് മാറിയിട്ടില്ല! പണ്ട് ഈ അപ്പച്ചനെ ഇങ്ങനെ പ്രാകികൊണ്ട് എത്ര പ്രഭാതങ്ങള...
ഒാഫീസ്സില്‍ നിന്നു വന്നപാടെ ഞാന്‍ ഭാര്യയോട് ചോദിച്ചു, "എന്തായി സ്ക്കോര്‍?" ഇതു ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് കളിയുടെ സ്ക്കോര്‍ ആണെന്നു ധരിച്ചെങ്കില്‍ തെറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആങ്ങ് ദൂരെ തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമിയുടെ ആ മനോഹരമായ അമ്പലത്തില്‍ നിന്നു കിട്ടിക്കൊണ്ടിരിക്കുന്ന നിധിയുടെ സ്ക്കോര്‍ ആണു ഞാന്‍ ഭാര്യയോട് ചോദിച്ചത്! അവള് ഈ ഖനനം ആരംഭിച്ചതില്‍ പിന്നെ തുടര്‍ച്ചയായി കണക്കുകള്‍ സൂക്ഷിക്കുന്നുണ്ട്! (സ്വര്‍ണ്ണമല്ലേ? അവള് ഒരു പെണ്ണുമല്ലെ?) "ദേ, ഇന്നു നൂറു രാശി നാണയങ്ങള്‍, ഇരുന്നൂറു സ്വര്‍ണ്ണ കട്ടികള്‍, ശരപ്പൊളിമാല, അമൂല്യ രത്നങ്ങള്‍, സ്വര്‍ണ്ണ കതിര്, പിന്നെ പത്ത് കിലോ ഭാരമുള്ള മാല,..." അങ്ങനെ അങ്ങനെ... എല്ലാം ലൈവ് ആയി അവള് അറിയുന്നുണ്ട്. മിടുക്കി. എല്ലാ ചാനലുകള്‍ക്കും നന്ദി. "ഇനി നാളെ റസ്റ്റ് ഡേ ആണു, മറ്റന്നാള്‍ പരിശോധന തുടരും, രണ്ട് കല്ലറകള്‍ കൂടി ഉണ്ട്", അവള്‍ക്കു കുറച്ചു വിശ്രമം, വിശദമായി അനാലിസിസ് നടത്താന്‍ ഒരു ദിനം ഒഴിവ്. വാലറ്റക്കാര്‍ കളിക്കുമോ? എങ്കില്‍ നല്ല സ്കോര്‍ ആകും. രാത്രി ഡിന്നറിനു...
ലൈല്ല വന്നു, കുളിരു പകര്‍ന്നു! പെണ്ണുങ്ങള് അപകടകാരികളാവില്ലാ എന്ന ആ ശുഭാപ്ത്തിവിശ്വാസമാവാം ഈ പേരിനുപിന്നില്‍...പക്ഷെ നാശനഷ്ട്ം കണ്ടിട്ട് കേമി തന്നെ.. ഭാഗ്യം ലൈല്ലയുടെ കെട്ടിയൊന് വരാത്തത്!!
അഭിപ്രായങ്ങള്‍
thirichum onashamsakal...