പോസ്റ്റുകള്‍

പത്തു വര്‍ഷങ്ങള്‍ ...

അങ്ങനെ തുടങ്ങി ആ പത്തു വര്‍ഷങ്ങള്‍ ...ആദ്യമായി കണ്ട ആ പ്രൊഫഷണല്‍ കൂട്ടുകാരെ ഒന്നും കൂടി ഓര്‍ത്തെടുക്കുമ്പോള്‍............, ഭയഭക്തി ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന ആ ബഹുനിലകെട്ടിടങ്ങളും അതില്‍ മേഞ്ഞിരുന്ന യുവ തുര്‍ക്കി (യങ്ങ്‌ റ്റെക്കീസ്) കളേയും കടന്ന്‌ പാര്‍ക്ക്‌ സെൻറ്ററി ൽ  ആവശ്യപ്പെട്ട സമയത്തു തന്നെ എത്തി.കമ്പനിയില്‍ ഇന്നാണു  ജോയിന്‍ ചെയ്യേണ്ടത്‌..., ആകെപ്പാടെ ഒരു റ്റെന്‍ഷനാണു മനസ്സില്‍. അപരിചിതമായ മുഖങ്ങള്‍ ആണു ചുറ്റും. ശീതീകരിച്ച ആ വിശാലമായ മുറിയിലെ ഒരു സോഫയില്‍ പതിയെ ഇരിപ്പുറക്കാതെ ഇരുന്നു. നിമിഷങ്ങള്‍ക്കകം ഒരു പരിചിത മുഖം മുന്‍പിലെത്തി. മുന്‍പ്‌ എഴുത്തു പരീക്ഷക്കു വന്നപ്പോഴും അഭിമുഖത്തിനു വന്നപ്പോഴും കണ്ടുമുട്ടിയുരുന്ന ഒരു പെണ്‍കുട്ടി. ആദ്യത്തെ തവണ എന്നില്‍ നിന്നുണ്ടായ വായ്നോട്ടം സഹിക്കാനവാതെ അടുത്ത തവണ ബോയ്ഫ്രണ്ടുമായി മുന്നില്‍ വന്നു എന്നെ പാഠം പഠിപ്പിച്ച പെണ്‍കുട്ടി!! ഇന്നുവരും നാളെവരും ഒരു അപ്പൊയിന്റ്മെന്റ്റ് ലെറ്റര്‍ എന്നു കരുതി, കണ്ണിമചിമ്മാതെ കാത്തിരുന്ന നീണ്ട രണ്ട്‌ മൂന്ന്‌ മാസങ്ങളില്‍ അവളുമായി പലപ്പോഴും കത്തിടപാടുകള്‍ നടത്തിയിരുന്നു. ഒരു ...

ചില ഹര്‍ത്താല്‍ ദിന ചിന്തകള്‍!

ഇമേജ്
അപ്രതീക്ഷിതമായി കടന്നു വരുന്ന ഹര്ത്താലുകളെ നേരിടാന്‍ നമ്മുടെ നാട്ടിലെ കുടുംബമായി താമസിക്കുന്ന ആളുകള്‍ക്ക്‌ നല്ല പരിചയമായിരിക്കുന്നു. തലേന്ന്‌ ജോലി കഴിഞ്ഞു വരുന്ന വഴി ബിവറേജസില്‍ കയറിയിറങ്ങി ഒരു കുപ്പി സംഘടിപ്പിച്ചാല്‍ ഹര്‍ത്താല്‍ ദിനം കുശാലായി. ഇനി വീട്ടുകാരെ മുഷിപ്പിക്കാതിരിക്കാന്‍ രാവിലെ ഇറങ്ങി കുറച്ച്‌ ഇറച്ചി അല്ലെങ്കില്‍ മീന്‍, വീട്ടുകാരും ഹാപ്പി, മദ്യത്തോടോപ്പം അത്‌ വയറ്റില്‍ എത്തുമ്പോള്‍ കുടുംബ നാഥനും ഹാപ്പി! അങ്ങനെയെങ്കില്‍ ഹര്‍ത്താല്‍ ദിനത്തെ ആര്‍ക്കാണു പേടി? കുടുംബത്തോടെയല്ലാതെ സ്വന്തമായി കുടിയും വെപ്പുമില്ലാതെ ജീവിക്കുന്നവര്‍ക്കോ? പക്ഷെ അവിടെയും ഒരു 'റോള്‍ മോഡല്‍' ആയി ന്യു ജെനറേഷന്‍ ഐ ടി ബാച്ചിലേര്‍സിനെ കാണാനാവും! എങ്ങനെ? ഇവരുടെ ഒരു പൊതു സ്വഭാവം എങ്ങനെ: 1. ഹര്‍ത്താല്‍ ദിനം ഒരു ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ എന്നു കരുതി തലേന്ന്‌ ഉറങ്ങാന്‍ കിടക്കുക; തീര്‍ച്ചയായും ഞെട്ടിപ്പിക്കുന്ന ഒരു സ്വപ്നം ഒരു മാനേജറിണ്റ്റെ രൂപത്തില്‍ വന്നില്ലെങ്കില്‍ മിക്കവാറും ഹര്‍ത്താല്‍ ദിനം പത്തു മണിയോടെയെ ഇവര്‍ കിടക്കിയില്‍ നിന്നെണീക്കു. നഴ്സുമാര്‍ ആവശ്യപ്പെടുന്നതു പോലെ ഡ്യുട്ടി സ...

ഒരു ഓട്ടോഗ്രാഫ്‌ മിനി കഥ

ഇമേജ്
ചുമയും പനിയുമായി അവന്‍ ഡോക്ടറിണ്റ്റെ മുറിയിലേക്ക്‌ കേറി ചെന്നു. ഡോക്ടര്‍ വിശദമായി തന്നെ അവനെ പരിശോധിച്ചു. "സാരമില്ല, ഈ കാലാവസ്ഥ മൂലമുള്ളതാണു, കുറച്ചു കൂടി ആരോഗ്യമൊക്കെ ശ്രദ്ധിക്കുക" "എന്താ പണി?" "കല്‍പണിയാണു" അവണ്റ്റെ സ്വരം ദൈന്യമായി. പിന്നെ അദ്ദേഹം ഒരു എ ഫോര്‍ സൈസ്‌ പേപ്പറില്‍ ഒന്നു മുതല്‍ പത്തു വരെ അക്കമിട്ട്‌ മരുന്നുകള്‍ കുറിച്ചു തന്നു. നന്ദി പറഞ്ഞ്‌ അവന്‍ ഒരു അമ്പതിണ്റ്റെ നോട്ടും പിന്നെ ഒരു പഴയ ഓട്ടോഗ്രാഫ്‌ പേജും ഡോക്ടറിണ്റ്റെ മുന്നിലേക്ക്‌ നീട്ടി. ആ ഓട്ടോഗ്രാഫ്‌ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു...  "പഠിച്ച്‌ പഠിച്ച്‌ ഡോക്ടറാകുമ്പോള്‍, ചുമച്ച്‌ ചുമച്ച്‌ ഞാന്‍ വരുമ്പോള്‍,  ഹു ആര്‍ യു എന്നു ചോദിക്കരുത്‌ എന്നു..," അതിനു താഴെ ഡോക്ടറിണ്റ്റെ പേരും! ഡോക്ടര്‍ അവനു പണ്ട്‌ എഴുതി കൊടുത്ത ആ വിരഹം പതിഞ്ഞ വാക്കുകള്‍. ഒന്നു പുഞ്ചിരിച്ച്‌ ഡോക്ടര്‍ അവനു രൂപയും ആ പേജും തിരിച്ചു കൊടുത്തു. പിന്നെ ഒരു തിരിച്ചറിവിണ്റ്റെ ആശ്വാസം വിടര്‍ന്ന അവണ്റ്റെ മുഖത്തു നോക്കി പറഞ്ഞു.  "എണ്റ്റെ നേഴ്സ്‌ പറഞ്ഞു തരും എത്രയായി എന്നു, അവിടെ ഈ ചീട്ട്‌ കാണി...

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ഇമേജ്
ഒാഫീസ്സില്‍ നിന്നു വന്നപാടെ ഞാന്‍ ഭാര്യയോട്‌ ചോദിച്ചു, "എന്തായി സ്ക്കോര്‍?" ഇതു ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ടെസ്റ്റ്‌ കളിയുടെ സ്ക്കോര്‍ ആണെന്നു ധരിച്ചെങ്കില്‍ തെറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആങ്ങ്‌ ദൂരെ തിരുവനന്തപുരത്ത്‌ ശ്രീ പത്മനാഭസ്വാമിയുടെ ആ മനോഹരമായ അമ്പലത്തില്‍ നിന്നു കിട്ടിക്കൊണ്ടിരിക്കുന്ന നിധിയുടെ സ്ക്കോര്‍ ആണു ഞാന്‍ ഭാര്യയോട്‌ ചോദിച്ചത്‌! അവള്‍ ഈ ഖനനം ആരംഭിച്ചതില്‍ പിന്നെ തുടര്‍ച്ചയായി കണക്കുകള്‍ സൂക്ഷിക്കുന്നുണ്ട്‌! ‌ (സ്വര്‍ണ്ണമല്ലേ? അവള്‍ ഒരു പെണ്ണുമല്ലെ?) "ദേ, ഇന്നു നൂറു രാശി നാണയങ്ങള്‍, ഇരുന്നൂറു സ്വര്‍ണ്ണ കട്ടികള്‍, ശരപ്പൊളിമാല, അമൂല്യ രത്നങ്ങള്‍, സ്വര്‍ണ്ണ കതിര്‍, പിന്നെ പത്ത്‌ കിലോ ഭാരമുള്ള മാല,..." അങ്ങനെ അങ്ങനെ... എല്ലാം ലൈവ്‌ ആയി അവള്‍ അറിയുന്നുണ്ട്‌. മിടുക്കി. എല്ലാ ചാനലുകള്‍ക്കും നന്ദി. "ഇനി നാളെ റസ്റ്റ്‌ ഡേ ആണു, മറ്റന്നാള്‍ പരിശോധന തുടരും, രണ്ട്‌ കല്ലറകള്‍ കൂടി ഉണ്ട്‌", അവള്‍ക്കു കുറച്ചു വിശ്രമം, വിശദമായി അനാലിസിസ്‌ നടത്താന്‍ ഒരു ദിനം ഒഴിവ്‌. വാലറ്റക്കാര്‍ കളിക്കുമോ? എങ്കില്‍ നല്ല സ്കോര്‍ ആകും. രാത്രി ഡിന്നറിനു...

ഈ തിരഞ്ഞെടുപ്പ് ഫലം...

ഒരു t20 ക്രിക്കറ്റിന്റെ അവസാന ഓവറുകള്‍ പോലെ ആകാംക്ഷ നിര്‍ഭരമായ ഒരു തിരഞ്ഞെടുപ്പ് ഫലം അങ്ങനെ പുറത്ത് വന്നിരിക്കുന്നു. മികച്ച രീതിയില്‍ പോരാടിയിട്ടും അവസാന ഓവറില്‍ 4 റണ്‍സിനു ഒരു ടീം കീഴടങ്ങിയിരിക്കുന്നു!  പക്ഷെ ഇത് നല്ല ഒരു ലക്ഷണമാണ്. 5 വര്‍ഷം ഒരു കക്ഷി എത്ര നന്നായി ഭരിച്ചാലും ജനങ്ങള്‍  അടുത്ത തവണ പ്രതിപക്ഷത്തിനെ ഒരു വാശിക്ക് ഭരണം എല്പ്പിക്കുമെന്നുള്ള  മനോഭാവത്തിനും,  ഭരണമില്ലെങ്കില്‍ പിന്നെ ഒരു വനവാസത്തിനു ശേഷം അടുത്ത തിരഞ്ഞെടുപ്പിന് വരാമെന്നുള്ള അഹമ്മതിക്കും ഈ ഫലം ഒരു താക്കീതാണ്. എല്ലാം മനസ്സിലാക്കി ഭരിക്കാനുള്ള വിവേകം കക്ഷികള്‍ക്ക് ഉണ്ടാവട്ടെ!!

വിഷു ആശംസകള്‍

ഇമേജ്
...മനസ്സിലുണ്ടാവട്ടെ, ഗ്രാമത്തിന്‍ വെളിച്ചവും മനവും മമതയും ഇത്തിരി കൊന്നപ്പൂവും. ബൂലോക ബ്ളോഗര്‍മാര്‍ക്ക്‌ വിഷു ആശംസകള്‍.

ബംഗളൂരു നാട്‌ : ഉസാഘലസാഗു. കോം

രസകരമായി ചിന്തിച്ചാല്‍ ഭാവനാത്മകമായ പേരുകള്‍ തെളിഞ്ഞു വരും, അത്‌ ഏത്‌ വരണ്ട മനസ്സാണെങ്കിലും! "ദാസാ, ഒടുവില്‍ മോള്‍ക്ക്‌ പേരു കിട്ടി!" കൊച്ചു വെളുപ്പാന്‍ കാലത്ത്‌ തന്നെ സുഹ്രുത്ത്‌ എന്നെ വിളിച്ചിരിക്കുന്നു! "ഇതെന്താ ഈ രാവിലെ തന്നെ എവിടുന്ന്‌ കിട്ടി?" ഞാന്‍ ഉറക്കച്ചടവോടെ അവനോട്‌ ചോദിച്ചു. "രാത്രി സ്വപ്നം കണ്ടു, ഒരു മാലാഖ വന്നു ഒരു പേരു പറഞ്ഞു!" "ബെസ്റ്റ്‌!!! അതും മാലാഖ തന്നെ വന്നു പറഞ്ഞലേ? നീ ഭാഗ്യവാന്‍" ഞാന്‍ അവനോട്‌ പറഞ്ഞു. എണ്റ്റെ സുഹ്രുത്തിനു അവണ്റ്റെ ഭാര്യ അന്ത്യശാസനം കൊടുത്തിരിക്കുകയായിരുന്നു.  "എത്രയും പെട്ടെന്ന്‌ ഒരു പേര്‍ കണ്ടുപിടിച്ചില്ലെങ്കില്‍ അമ്മൂമ്മ പറഞ്ഞതില്‍ ഒന്നു ഞാന്‍ സെലെക്റ്റ്‌ ചെയ്യും, രണ്ടെണ്ണം എനിക്കു ഇഷ്ടപ്പെട്ടൂ. ഒന്നു പുരുഷോത്തമന്‍ അല്ലെങ്കില്‍ ത്രിവിക്രമന്‍ കുട്ടി" ഭാര്യയുടെ അമ്മൂമ്മ സ്നേഹം അപാരം തന്നെ! സുഹ്രുത്ത്‌ ആകെ റ്റെന്‍ഷനില്‍ ആയിരുന്നു... ഒരു 'ടെക്കി' യുടെ മോനെ ത്രിവിക്രമന്‍ കുട്ടി എന്നൊക്കെ വിളിക്കാമോ?? ഊണിലും ഉറക്കത്തിലും അവന്‍ അങ്ങനെ പേരുകള്‍ ചികഞ്ഞു നടന്നു. പുഴവെള്ളത്തില്‍ ...