പോസ്റ്റുകള്‍

വിഷു ആശംസകള്‍

ഇമേജ്
...മനസ്സിലുണ്ടാവട്ടെ, ഗ്രാമത്തിന്‍ വെളിച്ചവും മനവും മമതയും ഇത്തിരി കൊന്നപ്പൂവും. ബൂലോക ബ്ളോഗര്‍മാര്‍ക്ക്‌ വിഷു ആശംസകള്‍.

ബംഗളൂരു നാട്‌ : ഉസാഘലസാഗു. കോം

രസകരമായി ചിന്തിച്ചാല്‍ ഭാവനാത്മകമായ പേരുകള്‍ തെളിഞ്ഞു വരും, അത്‌ ഏത്‌ വരണ്ട മനസ്സാണെങ്കിലും! "ദാസാ, ഒടുവില്‍ മോള്‍ക്ക്‌ പേരു കിട്ടി!" കൊച്ചു വെളുപ്പാന്‍ കാലത്ത്‌ തന്നെ സുഹ്രുത്ത്‌ എന്നെ വിളിച്ചിരിക്കുന്നു! "ഇതെന്താ ഈ രാവിലെ തന്നെ എവിടുന്ന്‌ കിട്ടി?" ഞാന്‍ ഉറക്കച്ചടവോടെ അവനോട്‌ ചോദിച്ചു. "രാത്രി സ്വപ്നം കണ്ടു, ഒരു മാലാഖ വന്നു ഒരു പേരു പറഞ്ഞു!" "ബെസ്റ്റ്‌!!! അതും മാലാഖ തന്നെ വന്നു പറഞ്ഞലേ? നീ ഭാഗ്യവാന്‍" ഞാന്‍ അവനോട്‌ പറഞ്ഞു. എണ്റ്റെ സുഹ്രുത്തിനു അവണ്റ്റെ ഭാര്യ അന്ത്യശാസനം കൊടുത്തിരിക്കുകയായിരുന്നു.  "എത്രയും പെട്ടെന്ന്‌ ഒരു പേര്‍ കണ്ടുപിടിച്ചില്ലെങ്കില്‍ അമ്മൂമ്മ പറഞ്ഞതില്‍ ഒന്നു ഞാന്‍ സെലെക്റ്റ്‌ ചെയ്യും, രണ്ടെണ്ണം എനിക്കു ഇഷ്ടപ്പെട്ടൂ. ഒന്നു പുരുഷോത്തമന്‍ അല്ലെങ്കില്‍ ത്രിവിക്രമന്‍ കുട്ടി" ഭാര്യയുടെ അമ്മൂമ്മ സ്നേഹം അപാരം തന്നെ! സുഹ്രുത്ത്‌ ആകെ റ്റെന്‍ഷനില്‍ ആയിരുന്നു... ഒരു 'ടെക്കി' യുടെ മോനെ ത്രിവിക്രമന്‍ കുട്ടി എന്നൊക്കെ വിളിക്കാമോ?? ഊണിലും ഉറക്കത്തിലും അവന്‍ അങ്ങനെ പേരുകള്‍ ചികഞ്ഞു നടന്നു. പുഴവെള്ളത്തില്‍ ...

ബംഗളൂരു നാട് : ആകാശ വിസ്മയങ്ങൾ!!!

ഇമേജ്
sNdp¸¯n F\n¡v Hê ss]eäv AIWsa¶mbnê¶s{X B{Klw! At¶ Al¦mcw Xosc CÃmXnê¶Xn\m Rm\Xv \m«pImtcmsSÃmw ]dªp \S¡mdpap­mbnê¶s{X! ap¯Èn AS¡apÅhÀ¡v F¶n henb {]Xo£Ifmbnêì. Rm³ hfÀ¶v Hê ss]eäv Bbn«v thWw Fsâ hnam\¯n k©cn¡m³ F¶v AhÀ ]dbmdp­mbnêì. B{Klw Adnbn¨t¸mÄ Aì Rm³ ]dªXv "ss]eäv Bhp¶Xv hnam\w e£y Øm\¯v F¯n¡m³ AÃ, adn¨v AImi¯v h¨v hnam\w Dt]£n¨v ]mc¨}«n `qanbnte¡v NmSm³ Bé t]mepw!'. `mKyw!! Rm³ ss]eäv Bhm¯Xv, Asæn Fsâ ap¯Èn¡v kam[m\abn acn¡m³ ]änÃmbnêì, IqSmsX aäp \m«pImÀ¡qw. CXv Hê ]gb IY. ]s£ F\nç C¶qw Cu hnam\w ]dìbê¶Xpw Xmgvì h¶v \ne¯nd§p¶Xpw Hê AÛpXamé. Cu \Kc¯nse ]gb hnam\¯mhf¯në kao]¯p IqSn t]mæt¼mÄ ImWmdpÅ Hê Øncw Imgv¨bmbnêì AhnsS hnam\¯mhf¯në Npäpw hfÀ¶ncnç¶ ac§fn BfpIÄ tIdnbnê¶v hnam\§sf ho£nç¶Xv. AhÀ¡Xv Hê AÛpXamé. . . Ahkcw In«nbm Rmëw AXp sNbvtXt\! Rm³ Xmaknç¶ Cu ^vfmänë apIfneqsS Nnet¸mÄ bp²hnam\§Ä Nodn¸mªp ]dç¶Xv ImWmw. anSp¡cmb ss]eäpamêsS ssI¿n S¬ IW¡në `mcapÅ Cu hnam\§Ä Hê Ifn¸«w t]msebmé! FNv F F  t\mSv tNÀ¶mé Fsâ Xmak Øew. AhêsS ]e ]co£W¸d¡epw Fsâ...

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!

ഇമേജ്
ചപ്പാത്തി പരത്തണമെന്ന ആഗ്രഹവുമായി ഞാന്‍ നേരെ അടുക്കളയിലേക്ക്‌ നടന്നു..ആഗ്രഹം അറിയിച്ചപ്പോള്‍ ഭാര്യ ദക്ഷിണ വെക്കാന്‍ പറഞ്ഞില്ല, പകരം ഇങ്ങനെ പറഞ്ഞു...  "മേലാല്‍ ഈ പരിസരത്തു കാണരുത്‌. നല്ല ഒരു പുതിയ ചൂല്‍ ഇന്നലെ വാങ്ങിയത്‌ ഒര്‍മ്മയുണ്ടല്ലോ?" ഹമ്മോ, ഭാര്യക്ക്‌ ഒരു ഭദ്രകാളി ലുക്ക്‌! ഞാന്‍ പതുക്കെ പിന്‍ വാങ്ങി. അവളെ പറഞ്ഞിട്ടു കാര്യമില്ല. മുന്‍ കാല അനുഭവങ്ങള്‍ അങ്ങനെയാണു. ഉപ്പ്‌ ഇടേണ്ടയിടത്ത്‌ ഇടാന്‍ മറക്കും, അവശ്യമില്ലാത്തിടത്ത്‌ മറക്കുകയുമില്ല!! അവസാനമായി ചായയില്‍ പഞ്ചസാരക്കു പകരം ഉപ്പ്‌ രുചിച്ചപ്പോള്‍ അവള്‍ക്ക്‌ മനസ്സിലായി. ഇനി ഭര്‍ത്താവിനെ അടുപ്പിച്ചാല്‍ ആരോഗ്യനില അപകടത്തിലാവും. ഉപ്പും പഞ്ചസാരയും അടുത്തടുത്തിരിക്കുന്ന ഒരു അടുക്കളയില്‍ ഇത്‌ സ്വാഭാവികമെന്നു ഞാന്‍ പറഞ്ഞു നോക്കി. അവള്‍ ആ വാദം അംഗീകരിച്ചില്ല. അങ്ങനെ അടുക്കളയില്‍ നിന്ന്‌ ഞാന്‍ ഔട്ട്‌! അല്ലെങ്കിലും പെണ്ണുങ്ങള്‍ ഞങ്ങളുടെ കുത്തകയാണെന്നു മേനി പറയുന്ന അടുക്കള കാര്യത്തില്‍ ആണുങ്ങള്‍ 'ഷൈന്‍' ചെയ്യുന്നത്‌ ഏതു പെണ്ണിനാണു സഹിക്കുക? എണ്റ്റെ ഭാര്യയുടേയും കാര്യം അതു തന്നെ. ഞാന്‍ കഷ്ടപ്പെട്ടു പഠിച്ചെടുത്ത വിഭവങ്ങളൊന്നു...

പുതുവർഷാശംസകൾ!

ഇമേജ്
പുതിയ സ്വപ്നങ്ങൾ, പുതിയ പ്രതീക്ഷകൾ, പുതിയ ചിന്തകൾ... ബൂലോകത്തെ എന്റെ എല്ലാ സ്നേഹിതർക്കും പുതുവർഷാശംസകൾ!  ....പിന്നെ ഇതൊക്കെ ഒന്ന് ആഘോഷിക്കേണ്ടേ? എന്റെ ഒരു സഹപ്രവർത്തകൻ താഴെ കാണിച്ചുതന്നപോലെ...ഉന്മാദത്തിന്റെ മൂർഛയിൽ മനസ്സിൽ വിടരുന്ന ഒരോ ‘ക്രിയേറ്റിവിറ്റി’കൾ!! ‘കുരുവികൾ’ കൂടുകൂട്ടാൻ വന്നണയുമോ ഈ രാവിൽ?

ബംഗളൂരു നാട്‌ : ഒരു കിളിയും കുറച്ചു മരച്ചില്ലകളും!

ഇമേജ്
വീണ്ടും ഒരു പ്രവർത്തി ദിനം. കമ്പനി ബുസ്‌ പതിവു പോലെ ആ സ്റ്റോപ്പിലേക്ക്‌ എത്തിച്ചേർന്നു. ദിനേശന്റെ തല ബസ്സിലെ വിൻഡോ ഗ്ലാസ്സിനിടയിലൂടെ പുറത്തേക്ക്‌ നീണ്ടു. കുറേ ഏറെ സഹപ്രവർത്തകർ ഈ സ്റ്റോപ്പിൽ നിന്നു കയറാനുണ്ട്‌. പക്ഷെ അവന്റെ ഈ നോട്ടം ഒരാളെ മാത്രം ലക്ഷ്യമിട്ടാണു. ഒരു കിളിയെ... [കിളിയേക്കുറിച്ച്‌] ...ഒരു പെൺകിളിയെ...കുറച്ചു ദിവസങ്ങളായി ഈ കിളി കമ്പനിയിൽ ജോയിൻ ചെയ്തിട്ടെന്ന്‌ തോന്നുന്നു. ഒരു കന്നഡക്കാരിയാണു (കാണുമ്പോൾ). ബംഗളൂരുവിലെ മെട്രോ സംസ്ക്കാരത്തിന്റെ ഒരു ജാഢയും ആ മുഖത്തില്ല. അങ്ങനെയെങ്കിൽ നമ്മുടെ ഭാഷയിൽ ഒരു നാട്ടിൻ പുറത്തുകാരി. കർണ്ണാടകത്തിലെ ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിടങ്ങളിൽ നിന്നു വരുന്ന ഒരു വള്ളുവനാടൻ കാരി. കുറച്ചു നാണത്തിൽ പൊതിഞ്ഞ ആ മുഖം അങ്ങനെ ബസ്സിലേക്ക്‌ കയറുമ്പോൾ പലരും അങ്ങനെ നോക്കിയിരുന്നു പോകും. ചില ദിവസങ്ങളിൽ തനി നാടൻ വേഷം, ചിലപ്പോഴോ...തനി ‘മോസ്റ്റ്‌ മോഡേൺ’. പക്ഷെ ആ കിളിയുടെ ബസ്സിലേക്ക്‌ കയറുമ്പോഴുള്ള ആ ചിറകടിയുടെ താളത്തിൽ മയങ്ങാത്തവർ ആരുമില്ല!. ഇംഗ്ലീഷ്‌ പത്രങ്ങളിലെ വർണ്ണം തുളുമ്പുന്ന സിനിമാസുന്ദരിമാരുടെ ചിത്രങ്ങളിൽ നിന്നും അപ്പോൾ ദിനേശന്റെ ചില സഹപ്രവർത്തകർ കണ്ണെടുക്കു...

ഹൃദയ ശൂന്യത!

ഇന്നു ലോക ഹൃദയദിനം. ശരീരത്തില്‍ ഹൃദയം ഉള്ളവര്‍ക്ക്‌ ആശങ്കപ്പെടാന്‍ ഒരു ദിനം! രാവിലെ പത്രം തുറന്നപ്പ്പോള്‍ പേജ്‌ മുഴുവന്‍ നമ്മുടെ ഹൃദയത്തിനേക്കുറിച്ചാണു വാര്‍ത്ത. ഭയങ്കരാണത്രേ പുള്ളി. ഇരുപത്തിനാലു മണിക്കൂറും നമ്മള്‍ക്കു വേണ്ടി പണി ചെയ്യുന്നു. പക്ഷെ കാണേണ്ടതുപോലെ കണ്ടില്ലെങ്കില്‍ അദ്ദേഹം പിണങ്ങും. പിന്നെ നമ്മള്‍ അനുഭവിക്കും. എങ്ങനെയെല്ലാം അവനെ സന്തോഷിപ്പിക്കാമെന്നു പത്രത്തില്‍ ഉണ്ടു. എന്തു ഭക്ഷിക്കണം, അതിനു ശേഷം എങ്ങനെ വ്യായാമം ചെയ്യണം..അങ്ങനെ ഹൃദയത്തെ സുഖിപ്പിച്ചു നിര്‍ത്താനുള്ള വഴികള്‍ എല്ലാം. ഞാന്‍ കസേരയിലേക്ക്‌ ചാഞ്ഞു. പതുക്കെ നെഞ്ചിനോട്‌ കൈ ചേര്‍ത്തു. ആ കൈ പക്ഷെ ഒരു ശൂന്യതയിലേക്ക്‌ നീണ്ടപോലെ തോന്നി. ഒരു ഹൃദയ ശൂന്യതയിലേക്ക്‌! ഹൃദയം ഉള്ളവനല്ലേ ഈ പേപ്പറില്‍ എഴുതിയതു വായിക്കേണ്ടു? അതില്ലാത്തവനോ? ഒരു പ്രണയിനി ഇല്ലാത്തവനു പ്രണയദിനം എങ്ങനെയിരിക്കും? ഒരു പക്ഷെ അവന്‍ ആ ദിവസം പുറത്തിറങ്ങി ഒരുവളെ കണ്ടെത്തിയേക്കാം. അല്ലെങ്കില്‍ അടുത്ത ദിനം വരുമ്പോഴേക്കും ഒരുവളെ കിട്ടിയേക്കാം. പക്ഷെ ഇതങ്ങനെയാണോ? ഹൃദയം വാങ്ങാന്‍ കിട്ടുമോ? ഇല്ലാത്തത്‌ ഇല്ലാത്തതു തന്നെയല്ലെ? പണ്ട്‌ നാലാം തരത്തില്‍ പഠ...