പോസ്റ്റുകള്‍

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ആമുഖം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കില്‍, അത്‌ വായിക്കുന്നവരുടെ വെറും തോന്നലുകള്‍ ആണു. എഴുതിയ ഞാന്‍ ഉത്തരവാദി അല്ല! ------------------------------- സ്ഥലം: ബംഗളുരു. കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌. പ്രഭാതത്തിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുന്നതേയുള്ളു. തോമസ്‌ കുട്ടി കടുവാപ്പറമ്പില്‍ എന്ന തോമാച്ചന്‍ ഇപ്പോഴും നിദ്രയിലാണു. മള്‍ട്ടി നാഷണല്‍ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ടീം ലീഡ്‌ അണു പുള്ളി. ടീമിലുള്ളവര്‍ക്ക്‌ നല്ല 'പണി' ഇന്നലെത്തന്നെ കൊടുത്തു. അയതിനാല്‍ പതുക്കെ ഓഫീസില്‍ പൊയാല്‍ മതി. നാളെ ഞാന്‍ മാനേജറയാല്‍ ഏതു കാറെടുക്കും എന്നിങ്ങനെ സ്വപ്നം കണ്ടുകൊണ്ട്‌ ആ ഉറക്കം അങ്ങനെ നീണ്ടു. അപ്പൊഴാണു മൊബൈല്‍ സംഗീതം കേള്‍പ്പിച്ചത്‌. ഉറക്കച്ചടവോടെ അദ്ദേഹം അത്‌ കാതോടടുപ്പിച്ചു. "തോമസല്ലേ?" അങ്ങേ തലക്കല്‍ സ്വന്തം അപ്പച്ചന്‍. "അതേ, ഞാനാ..എന്താ അപ്പച്ചാ ഈ രാവിലേത്തന്നെ വിളിക്കണേ. ഇന്നു പരീക്ഷ ഒന്നും ഇല്ലല്ലോ!" ഉറക്കപ്പിച്ച്‌ മാറിയിട്ടില്ല! പണ്ട്‌ ഈ അപ്പച്ചനെ ഇങ്ങനെ പ്രാകികൊണ്ട്‌ എത്ര പ്രഭാതങ്ങള...

ലൈല്ല വന്നു, കുളിരു പകര്‍ന്നു!

ലൈല്ല വന്നു, കുളിരു പകര്‍ന്നു! പെണ്ണുങ്ങള്‍ അപകടകാരികളാവില്ലാ എന്ന ആ ശുഭാപ്ത്തിവിശ്വാസമാവാം ഈ പേരിനുപിന്നില്‍...പക്ഷെ നാശനഷ്ട്ം കണ്ടിട്ട്‌ കേമി തന്നെ.. ഭാഗ്യം ലൈല്ലയുടെ കെട്ടിയൊന്‍ വരാത്തത്‌!!

ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...

ഇമേജ്
അങ്ങനെ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം ആ നാട്ടില്‍ ഞാന്‍ വീണ്ടും എത്തി. തോളത്തുള്ള ബാഗിനേക്കളും ഭാരം മനസ്സിലാണു. ഒരുപാടു ഓര്‍മ്മകളുടെ ആ ഭാരം, പക്ഷെ മധുരമുള്ളതാണിത്‌. ചുമക്കാന്‍ ഒരു മടിയുമില്ലാത്തതും. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു വീട്ടിലേക്കുള്ള ആ വഴി ഇപ്പോള്‍ ടാര്‍ ചെയ്തിരിക്കുന്നു. പണ്ട്‌ ഈ വഴി എന്റെ മുന്നില്‍ ഒരു തലവേദനയായിരുന്നു. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും ഒരു വീട്ടിലേക്ക്‌ ഇത്രയും ദൂരമോ? നടക്കാന്‍ വയ്യ, ഒരു ചക്ര ഷൂ കിട്ടിയിരുന്നെങ്കില്‍ എന്നു ആശിച്ചിരുന്നു! ഏതായാലും കുട്ടിക്കാലത്ത്‌ തോന്നിയ ആ ദൂരം ഇപ്പോള്‍ തൊന്നുന്നില്ല. വളര്‍ന്നപ്പോള്‍ മറ്റുള്ളവ ചെറുതായി? ഈ വഴി അവസാനിക്കുന്നത്‌ അമ്പലത്തിന്റെ പിന്‍ വാതിലിലേക്കാണു. പടര്‍ന്നു നിന്നിരുന്ന ആലിനെ ഇപ്പോള്‍ ഒരു തറയിലേക്ക്‌ ഇരുത്തിയിട്ടുണ്ട്‌. പണ്ട്‌ അമ്പലത്തിനു ഈ ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. ബാഗും തൂക്കി നേരെ അകത്തേക്കു ഇറങ്ങി ചെല്ലാം. എന്റെ ഓര്‍മ്മകളെല്ലാം തങ്ങി നില്‍ക്കുന്നത്‌ ഈ അമ്പലത്തിന്റെ നാലുചുറ്റും ആണു. ഈശ്വരനെ ഒന്നു തൊഴുത്‌ വീട്ടിലേക്ക്‌ പോകാം എന്നു കരുതി ഞാന്‍ വലത്തോട്ടുള്ള വഴി എടുത്തു. ഈ ചുറ്റുപാടില്‍ വേറെ കാര്യമായ മാറ്റങ്ങള...

വിഷ്‌ യു എ വിഷു

ഇമേജ്
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നിറവില്‍ മറ്റൊരു വിഷു കൂടി കടന്നുപോകുന്നു...സമൃദ്ധി ജീവിതത്തിലേക്ക്‌ പല രീതിയില്‍ കടന്നു വരാം. പക്ഷെ അത്‌ നിറയേണ്ടത്‌ മനസ്സിലാണു. അങ്ങനെ അത്‌ വന്നു നിറയട്ടെ, എന്നിലും നിന്നിലും. വിഷു ആശംസകള്‍... പിന്നെ ഇപ്രാവശ്യം കണി കാണാന്‍ രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു...വീരനും (വീരരാഘവനും) കൂട്ടുകാരിയും! (അമ്പമ്പോ!)

ബംഗലൂരു നാട്‌: സ്വന്തം വീരരാഘവന്‍

ഇമേജ്
മീന്‍ (അലങ്കാര മത്സ്യങ്ങള്‍, അല്ലാതെ അയലയോ മത്തിയോ അല്ല കേട്ടോ!) വാങ്ങണമെന്ന മോഹവുമായി എത്തിചേര്‍ന്നത്‌ ഒരു വലിയ ഷോപ്പിംഗ്‌ മാളിനു മുന്നില്‍. (പണ്ട്‌ പാലക്കാടന്‍ വയല്‍ പാടങ്ങളിലെ വെള്ള ചാലുകളില്‍ ഉടുമുണ്ടുകൊണ്ട്‌ പരല്‍ മീനുകളെ പിടിച്ചു നടന്ന കാലം മുതല്‍ക്കേ ഉള്ള ഒരു ആഗ്രഹം!) നേരെ മീന്‍ കച്ചവടക്കരന്റെ കടയിലേക്ക്‌. നിറഞ്ഞ ചിരിയോടെ അയാള്‍ എന്നെ സ്വീകരിച്ചു. ഒപ്പം കച്ചവടക്കാരിയുമുണ്ട്‌. ചില്ലു കൂട്ടില്‍ പൊളപ്പന്‍ മീനുകള്‍!. ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ, നീല, പച്ച എന്നിങ്ങനെ വിവിധ ദേശക്കാര്‍, ഭാഷക്കാര്‍. മെലിഞ്ഞുണങ്ങിയ സുന്ദരന്മാരും സുന്ദരികളും. തടിച്ചുകൊഴുത്ത്‌ വീര്‍ത്ത്‌ വയറെല്ലാം ചാടിയ തടിമാടന്മാര്‍. അമ്മമാരുടെ കൈ പിടിച്ച്‌ നടക്കുന്ന കുഞ്ഞു കുറുമ്പന്മാര്‍. പ്രണയ പരവേശത്താല്‍ കാമുകിമാരെ തഴുകി നടക്കുന്ന റോമിയൊമാര്‍. കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന അപ്പൂപ്പന്‍സ്‌ അമ്മൂമ്മാസ്‌. അങ്ങനെ ഒരു ചെറിയ ലോകം തന്നെ. ആവൂ..ഏതിനെ ദത്തെടുക്കണം? ഞാന്‍ ആലോചിച്ചു. നല്ല ശക്തനായ ഒരുവനാവണം. എതു കഠിന ജീവിത സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ കഴിയുന്നവനാവണം. മനസ്സ്‌ അചഞ്ചലമായിരിക്കണം. നെഞ്ചില്‍ തീ ആളിപടരുമ്പൊഴും പുറ...

Check out Save Our Tigers | Join the Roar

ഇമേജ്
Title: Save Our Tigers | Join the Roar Link: http://gotaf.socialtwist.com/redirect?l=614910437280551696911 http://www.youtube.com/watch?v=hRwOgGn6OmQ Photo courtesy - Google

2 മിനിറ്റില്‍ ചിരിക്കാം, കരയാം, പിന്നെ ഒന്ന് ചിന്തിക്കാം!

മനോരമ ഓണ്‍ലൈന്‍ നടത്തിയ 2 മിനിറ്റ്‌ മൊബൈ ല്‍ മൂവി മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ വീഡിയോകള്‍ കാണാന്‍ ഇതുവഴി പോവുക. പിന്നെ, ഞാനും ഇതില്‍ ഒരു കൈ നോക്കി. പക്ഷെ അവസാന റൗണ്ടില്‍ എലിമിനേറ്റ്‌ ആയി...പാവം ഞാന്‍! ഏതായാലും നിങ്ങള്‍ക്ക്‌ കാണണമെന്നുണ്ടെങ്കില്‍ ഇങ്ങോട്ടു പോവുക. (ഡയറക്ടര്‍: ഉല്ലാസ്‌ എ എന്‍ - അമ്പട ഞാനേ!!)