പോസ്റ്റുകള്‍

ബംഗലൂരു നാട്‌: സ്വന്തം വീരരാഘവന്‍

ഇമേജ്
മീന്‍ (അലങ്കാര മത്സ്യങ്ങള്‍, അല്ലാതെ അയലയോ മത്തിയോ അല്ല കേട്ടോ!) വാങ്ങണമെന്ന മോഹവുമായി എത്തിചേര്‍ന്നത്‌ ഒരു വലിയ ഷോപ്പിംഗ്‌ മാളിനു മുന്നില്‍. (പണ്ട്‌ പാലക്കാടന്‍ വയല്‍ പാടങ്ങളിലെ വെള്ള ചാലുകളില്‍ ഉടുമുണ്ടുകൊണ്ട്‌ പരല്‍ മീനുകളെ പിടിച്ചു നടന്ന കാലം മുതല്‍ക്കേ ഉള്ള ഒരു ആഗ്രഹം!) നേരെ മീന്‍ കച്ചവടക്കരന്റെ കടയിലേക്ക്‌. നിറഞ്ഞ ചിരിയോടെ അയാള്‍ എന്നെ സ്വീകരിച്ചു. ഒപ്പം കച്ചവടക്കാരിയുമുണ്ട്‌. ചില്ലു കൂട്ടില്‍ പൊളപ്പന്‍ മീനുകള്‍!. ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ, നീല, പച്ച എന്നിങ്ങനെ വിവിധ ദേശക്കാര്‍, ഭാഷക്കാര്‍. മെലിഞ്ഞുണങ്ങിയ സുന്ദരന്മാരും സുന്ദരികളും. തടിച്ചുകൊഴുത്ത്‌ വീര്‍ത്ത്‌ വയറെല്ലാം ചാടിയ തടിമാടന്മാര്‍. അമ്മമാരുടെ കൈ പിടിച്ച്‌ നടക്കുന്ന കുഞ്ഞു കുറുമ്പന്മാര്‍. പ്രണയ പരവേശത്താല്‍ കാമുകിമാരെ തഴുകി നടക്കുന്ന റോമിയൊമാര്‍. കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന അപ്പൂപ്പന്‍സ്‌ അമ്മൂമ്മാസ്‌. അങ്ങനെ ഒരു ചെറിയ ലോകം തന്നെ. ആവൂ..ഏതിനെ ദത്തെടുക്കണം? ഞാന്‍ ആലോചിച്ചു. നല്ല ശക്തനായ ഒരുവനാവണം. എതു കഠിന ജീവിത സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ കഴിയുന്നവനാവണം. മനസ്സ്‌ അചഞ്ചലമായിരിക്കണം. നെഞ്ചില്‍ തീ ആളിപടരുമ്പൊഴും പുറ...

Check out Save Our Tigers | Join the Roar

ഇമേജ്
Title: Save Our Tigers | Join the Roar Link: http://gotaf.socialtwist.com/redirect?l=614910437280551696911 http://www.youtube.com/watch?v=hRwOgGn6OmQ Photo courtesy - Google

2 മിനിറ്റില്‍ ചിരിക്കാം, കരയാം, പിന്നെ ഒന്ന് ചിന്തിക്കാം!

മനോരമ ഓണ്‍ലൈന്‍ നടത്തിയ 2 മിനിറ്റ്‌ മൊബൈ ല്‍ മൂവി മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ വീഡിയോകള്‍ കാണാന്‍ ഇതുവഴി പോവുക. പിന്നെ, ഞാനും ഇതില്‍ ഒരു കൈ നോക്കി. പക്ഷെ അവസാന റൗണ്ടില്‍ എലിമിനേറ്റ്‌ ആയി...പാവം ഞാന്‍! ഏതായാലും നിങ്ങള്‍ക്ക്‌ കാണണമെന്നുണ്ടെങ്കില്‍ ഇങ്ങോട്ടു പോവുക. (ഡയറക്ടര്‍: ഉല്ലാസ്‌ എ എന്‍ - അമ്പട ഞാനേ!!)

ബംഗളുരു നാട്‌: റോസാമുത്തശ്ശി

ഇമേജ്
"വിവേക്‌, ദേ നൊക്കിയേ..റോസില്‍ മൊട്ടുകള്‍ തളിര്‍ത്തിരിക്കുന്നു!" ഒരു നൂറു റൊസാപുഷ്പ്പങ്ങള്‍ വിടര്‍ന്നു കഴിഞ്ഞിരുന്ന അനിതയുടെ ആ മുഖം വിവേകിന്റെ ചെവിയോട്‌ ചേര്‍ന്ന് നിലവിളിച്ചു. ഉറക്കത്തിന്റെ അവസാന അദ്ധ്യായത്തില്‍ നിന്ന് വിവേക്‌ അപ്പോള്‍ പുറത്തു വരുന്നതേയുള്ളു. വിടര്‍ന്നു തുടുത്ത അനിതയുടെ മുഖം പതിയെ കണ്‍പൊളകളെ വകഞ്ഞു മാറ്റി കടന്നു വന്നു. "എന്താ രാവിലേ തന്നെ..ഉറങ്ങട്ടെ". വിവേക്‌ നഷ്ടപ്പെട്ട ഉറക്കത്തിന്റെ ആവരണം വീണ്ടും അണിയാന്‍ ശ്രമിച്ചു. പക്ഷെ അനിത വല്ലാതെ സന്തോഷവതിയായിരുന്നു. വീണ്ടും വിവേകിനെ കുലുക്കി ഉണര്‍ത്തി. "റൊസയില്‍ മൊട്ടുകള്‍ വന്നു, ഇനി അത്‌ വിടര്‍ന്ന്...നല്ല ഭംഗിയായിരിക്കും". അവള്‍ ബെഡ്ഡ്‌ റൂമില്‍ നിന്ന് വീണ്ടും ബാല്‍ക്കണിയിലേക്ക്‌ ഓടി. ഉറക്കം നഷ്ടപ്പെട്ട വിവേകിനു അവളോട്‌ നല്ല ദേഷ്യം തോന്നി. "ഈ പെണ്ണ്‍ രാവിലേ തന്നെ തുടങ്ങിയോ?" എതായാലും ഇനി ഉറക്കം കിട്ടില്ല. അവന്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞ്‌ ചുമ്മ തലയണയും കെട്ടി പിടിച്ച്‌ കിടന്നു. പതിയെ അവന്റെ മനസ്സിലേക്ക്‌ റൊസും പുഷ്പങ്ങളും ഒക്കെ കടന്നുവരാന്‍ തുടങ്ങി. ശരിയാണു, അനിത ഇത്ര 'എക്സൈറ്റഡ്...

ബംഗലുരു നാട്‌ : അമളികള്‍ പലവിധം ഉലകില്‍ സുലഭം!

അമളികള്‍ പലവിധം ഉലകില്‍ സുലഭമല്ലേ? എന്റെ ഭാര്യയുടെ ഒരു സുഹൃത്തിനു പറ്റിയ അമളി ഓര്‍ത്തപ്പോള്‍ അങ്ങനെ തൊന്നിപ്പോയി. ആര്‍ക്കും ഏപ്പൊഴും എവിടെയും സംഭവിക്കാം. അത്‌ വരുന്ന വഴി പല വിധത്തിലായിരിക്കും, പല രൂപത്തിലും. ഈ സുഹൃത്തിനു സംഭവിച്ചത്‌ സ്വന്തം വസ്ത്രത്തിലൂടെയായിരുന്നു. ഇതോര്‍ത്തപ്പൊള്‍ ഇതുപൊലുള്ള ചില അമളികളും അത്‌ മറയ്ക്കാനുള്ള ആളുകളുടെ തത്രപ്പടും മനസ്സില്‍ കടന്നു വന്നു. ഭാര്യയുടെ സുഹൃത്തിന്റെ കാര്യത്തില്‍ സംഭവിച്ചതിതാണു. രാവിലെ ഓഫീസിലേക്കിറങ്ങിയപ്പൊള്‍ പുള്ളിക്കാരനു ഒരു സംശയം, പാന്‍റ് കുറച്ചു 'ടൈറ്റ്‌' ആണോ എന്ന്. കുറേ കാലമായി അലമാരിയില്‍ ഇരിക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ വാങ്ങിയതാണു. ആകെ ഒരു ഫ്രൈഡേ മാത്രമേ ഗള കൗപീനം അഴിച്ചു വച്ച്‌ മനസിനിണങ്ങുന്ന വസ്ത്രം ധരിക്കാന്‍ ഓഫിസില്‍ അനുവാദമുള്ളു. അന്നു ഐ ടി ചുള്ളന്മാര്‍ തമ്മില്‍ മല്‍സരമാണു. പാശ്ചാത്യ പൗരസ്ത്യ വേഷങ്ങളിലെ പുതിയ ഫാഷന്‍ പരീക്ഷിക്കാന്‍ പറ്റിയ അവസരം. കൂടാതെ 'ടൈറ്റ്‌' ആയ വസ്ത്രങ്ങള്‍ ധരിച്ചാല്‍ സോഫ്റ്റ്‌ 'വയര്‍' എന്നുള്ള കളിയാക്കലുക്കള്‍ മാറ്റാന്‍ മസിലുകള്‍ കാണിക്കുക്കയുമാകാം. ഏതായാലും സുഹൃത്ത്‌ ആ പാന്‍റ് ത...

ദൂരദര്‍ശനം

ഇമേജ്
ദില്ലി ദൂരദര്‍ശന്റെ 50 വര്‍ഷവും മലയാളം ദൂരദര്‍ശന്റെ 25 വര്‍ഷവും തികയുന്ന ഈ സമയത്ത്‌ പണ്ട്‌ ഈ ടെലിവിഷനും അതിലൂടെ ദൂരദര്‍ശനും ആദ്യമായി എന്റെ ജീവിതത്തില്‍ കടന്നു വന്ന നാളുകള്‍ ഓര്‍ത്തുപോകുന്നു. ഒരു വലിയ മാറ്റമായിരുന്നു അത്‌, ഇന്ന് ഇപ്പോള്‍ കുട്ടികള്‍ 'പ്ലേ സ്റ്റേഷന്‍' 'എക്സ്‌ ബോക്സ്‌' മുതലായവ കണ്ടു കൊണ്ടാണു ജനിച്ചു വീഴുന്നതു തന്നെ. പക്ഷെ തികച്ചും പരിചയമില്ല്ലാത്ത ഒരു 'ഉപകരണം' വീട്ടിലേക്കും പിന്നെ ജീവിതത്തിലേക്കും കടന്നു വന്ന ഒരു കാലഘട്ടത്തില്‍, അങ്ങനെത്തെ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുന്നത്‌ ഇന്നത്തെ കുട്ടികള്‍ക്ക്‌ പ്രാപ്യമല്ല. എനിക്കുണ്ടായ ഭാഗ്യവും അതാണു. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പടിക്കുമ്പോഴാണു വീട്ടില്‍ ടെലിവിഷന്‍ വാങ്ങുന്നത്‌. പക്ഷെ അതിനു മുന്‍പേ ഞാന്‍ പരിപാടികള്‍ കാണാറുണ്ടായിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഗവണ്‍മന്റ്‌ ക്വാട്ടേര്‍സ്സില്‍ മൂന്നു നാലു വീടുകള്‍ക്കപ്പുറത്തുള്ള ഒരു ചേട്ടന്റെ വീട്ടില്‍ ആയിരുന്നു ടിവി ഉള്ളത്‌. ഒരു പക്ഷെ ആ ക്വാട്ടേര്‍സ്സില്‍ ടിവി ഉള്ള ചുരുക്കം ചില വീടുകള്‍ ആയിരിക്കാം. കണ്ടിരുന്ന പരിപാടികള്‍ - ക്രിക്കറ്റ്‌ (ഗവാസ്കാറും, കപിലും, ശ്രീകാ...

ബംഗളുരു നാട്‌ : സാമ്പത്തിക മാന്ദ്യം - ഒരു റിയാലിറ്റി ഷോ

താഴെ പറയുന്ന കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ ആത്മഹത്യ ചെയ്തവരോ ആയ സോഫ്റ്റ്‌ വയര്‍ മാനേജേര്‍സ്‌ അല്ലെങ്ങില്‍ ഡെവലപ്പേര്‍സുമായി സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത്‌ തികച്ചും യാദ്രുശ്ചികം മാത്രം. സംഭവം നടക്കുന്നത്‌ ഈ നഗരത്തെ ഒരു മള്‍ട്ടി നാഷനല്‍ സോഫ്റ്റ്‌ വയര്‍ കമ്പനിയില്‍. ഒരു പ്രോജക്ട്‌ ടീം. അതില്‍ ഒരു മാനേജര്‍ (35 വയസ്സ്‌- വീട്ടില്‍ ഭാര്യ, കുഞ്ഞ്‌, മറ്റു പ്രാരാബ്ദങള്‍). മറ്റുള്ളവര്‍ ഒരു ടീം നായകനും പിന്നെ ഡെവലപ്പേര്‍സും. ഒരുത്തന്‍ വലിയ 'കിടു', 'ടെക്നോ ഫണ്ടു'. മരുപച്ചയായി ഒരു പെണ്‍കുട്ടിയുണ്ട്‌ ഈ ടീമില്‍. ഈ പെണ്‍ ഡെവലപ്പര്‍ വളരെ സാമര്‍ഥ്യക്കാരി. സോപ്പ്‌ ശരീരത്തില്‍ മാത്രമല്ല, ചിന്തകളിലും, പ്രവൃത്തിയിലും. മറ്റോരുത്തനോ? വെറും ടൈം പാസ്‌, യോ യോ, മൂസിക് മസ്തി. മനേജറിന്റെ കണ്ണിലേ കരട്‌ ആണു ഈ പയ്യന്‍. പയ്യനൊഴികെ ഇവിടെ ഈ കഥയില്‍ മറ്റാര്‍ക്കും ഒരു പ്രസക്തിയുമില്ല. അങ്ങനെയിരിക്കെ നഗരത്തില്‍ സാമ്പത്തിക മാന്ദ്യം വന്നു. ഡെവലപ്പേര്‍സ്‌ റൗണ്ട്‌ ------------------------- കമ്പനിയിലെ എച്ച്‌ ആര്‍ സുന്ദരി വന്ന് മനേജറോട്‌ പറഞ്ഞു, ടീമില്‍ നിന്ന് ഒരാളെ കമ്പനിക്കുവേണ്ടി ബലി ക...