പോസ്റ്റുകള്‍

ബംഗളുരു നാട്‌ : സാമ്പത്തിക മാന്ദ്യം - ഒരു റിയാലിറ്റി ഷോ

താഴെ പറയുന്ന കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ ആത്മഹത്യ ചെയ്തവരോ ആയ സോഫ്റ്റ്‌ വയര്‍ മാനേജേര്‍സ്‌ അല്ലെങ്ങില്‍ ഡെവലപ്പേര്‍സുമായി സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത്‌ തികച്ചും യാദ്രുശ്ചികം മാത്രം. സംഭവം നടക്കുന്നത്‌ ഈ നഗരത്തെ ഒരു മള്‍ട്ടി നാഷനല്‍ സോഫ്റ്റ്‌ വയര്‍ കമ്പനിയില്‍. ഒരു പ്രോജക്ട്‌ ടീം. അതില്‍ ഒരു മാനേജര്‍ (35 വയസ്സ്‌- വീട്ടില്‍ ഭാര്യ, കുഞ്ഞ്‌, മറ്റു പ്രാരാബ്ദങള്‍). മറ്റുള്ളവര്‍ ഒരു ടീം നായകനും പിന്നെ ഡെവലപ്പേര്‍സും. ഒരുത്തന്‍ വലിയ 'കിടു', 'ടെക്നോ ഫണ്ടു'. മരുപച്ചയായി ഒരു പെണ്‍കുട്ടിയുണ്ട്‌ ഈ ടീമില്‍. ഈ പെണ്‍ ഡെവലപ്പര്‍ വളരെ സാമര്‍ഥ്യക്കാരി. സോപ്പ്‌ ശരീരത്തില്‍ മാത്രമല്ല, ചിന്തകളിലും, പ്രവൃത്തിയിലും. മറ്റോരുത്തനോ? വെറും ടൈം പാസ്‌, യോ യോ, മൂസിക് മസ്തി. മനേജറിന്റെ കണ്ണിലേ കരട്‌ ആണു ഈ പയ്യന്‍. പയ്യനൊഴികെ ഇവിടെ ഈ കഥയില്‍ മറ്റാര്‍ക്കും ഒരു പ്രസക്തിയുമില്ല. അങ്ങനെയിരിക്കെ നഗരത്തില്‍ സാമ്പത്തിക മാന്ദ്യം വന്നു. ഡെവലപ്പേര്‍സ്‌ റൗണ്ട്‌ ------------------------- കമ്പനിയിലെ എച്ച്‌ ആര്‍ സുന്ദരി വന്ന് മനേജറോട്‌ പറഞ്ഞു, ടീമില്‍ നിന്ന് ഒരാളെ കമ്പനിക്കുവേണ്ടി ബലി ക...

ബംഗളുരു നാട്‌ : ലഡ്ക്കി

നിഷ്കളങ്കന്മാരായ ഭര്‍ത്താക്കന്മാരെ സംശയത്തോടെ മാത്രം വീക്ഷിക്കുന്ന ഈ ലോകത്തിന്റെ അവസ്ഥയൊര്‍ത്ത്‌... കഴിഞ്ഞ ഞായറാഴ്ച്ച. ഉച്ചയൂണും കഴിഞ്ഞ്‌ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വീട്ടിനകത്ത്‌ ഐ പി എല്ലും പുറത്ത്‌ തകര്‍ത്ത്‌ മഴയും പെയ്യുന്നു. പൊതുവെ ഒരു തണുത്ത കാലാവസ്ഥ. ഒരു കമ്പിളി പുത്തപ്പിനകത്ത്‌ ചുരുണ്ടുകൂടി മയങ്ങാന്‍ പറ്റുന്ന സമയം. ഞാന്‍ ടിവി കണ്ടുകൊണ്ടിരിക്കുന്നു; ഭാര്യ തൊട്ടടുത്ത്‌ കമ്പ്യൂട്ടറില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുന്നു. ഒരു ഫോണ്‍ കാള്‍; ഫ്ലാറ്റിന്റെ താഴേ നിന്ന് സെക്യുരിറ്റി ചേട്ടന്‍ ആണു. ഭാര്യയ്ക്കു ഹിന്ദി കേട്ടാല്‍ മനസ്സിലാകില്ല. (കൂടാതെ എഴുതാനും വായിക്കാനും അറിയില്ല - പറയുമ്പൊള്‍ സത്യം മുഴുവന്‍ പറയണമല്ലോ!). പുള്ളിക്കാരി ഫോണ്‍ എനിക്കു തന്നു. പിന്നീടുള്ള സംഭാഷണം ഇങ്ങനെ: സെക്യുരിറ്റി: സാര്‍, ലഡ്ക്കി ചാഹിയേ? ഞാന്‍: ?? സെക്യുരിറ്റി: സാര്‍, ലഡ്ക്കി ചാഹിയെ ക്യാ? യഹാം പെ ആയി ഹെ. ഞാന്‍: ?? സെക്യുരിറ്റി: സാര്‍, കുകിംഗ്‌ കെ ലിയേ ലഡ്ക്കി ചാഹിയെ? ഞാന്‍: (പിടികിട്ടി) നഹി, കുകിംഗ്‌ കെ ലിയേ ലഡ്ക്കി നഹി ചാഹിയെ. സെക്യുരിറ്റി: ഭര്‍ത്തന്‍ സാഫ്‌ കര്‍ നെ കെ ലിയെ ലഡ്ക്കി ചാഹിയെ? ഞാന്‍:...

ബംഗളുരു നാട്‌ : ചില വിഷുക്കാല സ്മരണകള്‍

കഴിഞ്ഞ ദിവസം രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്‌ കുറച്ചു വിഷുക്കാല ഓര്‍മകളുമായാണു. അതിനു നന്ദി പറയേണ്ടത്‌ സ്വന്തം ഭാര്യയൊടും. വിഷു അടുക്കുമ്പൊള്‍ നാട്ടില്‍ പതിവായി കേള്‍ക്കാറുള്ള ഒരു ശബ്ദമണു ഞാന്‍ കഴിഞ്ഞ ദിവസം കേട്ടുണര്‍ന്നത്‌. ആ ശബ്ദം മറ്റൊന്നുമല്ല, പൊട്ടാസിന്റേതാണു!(പട്ടാസ്‌). കുട്ടികളുടെ എഷ്ട പടക്കമാണല്ലോ ഇത്‌. ഒരു ഗുളിക രൂപത്തിലും നീണ്ട സ്ട്രിപ്പ്‌ ആയും ഇത്‌ വാങ്ങാന്‍ കിട്ടും. ഒന്നുകില്‍ കുത്തിപൊട്ടിക്കാം അല്ലെങ്കില്‍ കളിത്തോക്കില്‍ വച്ച്‌ പൊട്ടിക്കാം. വന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു മുന്‍പ്‌ കുട്ടികള്‍ക്ക്‌ നല്ല ഒരു പ്രാക്റ്റീസ്‌ അണല്ലോ ഇത്‌. വലിയ സൈക്കിള്‍ ഓടിക്കാന്‍ പടിക്കുന്നതിനു മുന്‍പ്‌ 'അര' സൈക്കില്‍ വാടകക്കെടുത്ത്‌ ഓട്ടി പടിച്ചിട്ടിലേ? അതു പോലെ. വിഷു സ്മരണയിലേക്ക്‌ മടങ്ങി വരാം. പൊട്ടാസിന്റെ ശബ്ദം വരുന്നത്‌ മറ്റേ ബെഡ്ഡ്‌ റൂമില്‍ നിന്നാണു. ഭാര്യ പൊട്ടാസ്‌ കുത്തിപൊട്ടിക്കുന്നുവോ? അങ്ങനെ വരാന്‍ വഴിയില്ല, അച്ഛനാണു വീട്ടില്‍ പടക്കം വാങ്ങാറും പൊട്ടിക്കാറും എന്നാണു അവള്‍ പറഞ്ഞിട്ടുള്ളത്‌. പതിവു പോലെ, പെണ്ണുങ്ങള്‍ ചെയ്യാറുള്ളതുപോലെ, കമ്പിത്തിരി കത്തിച്ച്‌ വായ...

ബംഗളുരു നാട് - "സാര്‍, ദിസ്‌ ഈസ്‌ റ്റൂ മച്ച്‌"

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ ഒരു സുഹൃത്ത്‌, നാട്ടില്‍ നിന്നും പെട്ടിയും തൂക്കി വൊള്‍വൊയില്‍ കയറി ബംഗലൂരിലെത്തി. (അന്നു ബാഗ്ലൂര്‍). ഒരു സോഫ്റ്റവയര്‍ ജീവനക്കാരന്റെ ജീവിതത്തിലെ അതിപ്രധാനമായ യാത്ര. ഒരു അയ്യപ്പ്പഭക്തന്റെ ശബരിമല യാത്രയൊടും, ഒരു മലബാറുകാരന്റെ ഗള്‍ഫ്‌ യാത്രയൊടും ഇതിനെ ഉപമിക്കാം. ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കും ഈ യാത്ര. ഭാഗ്യമുണ്ടെങ്കില്‍ മാസാമാസം അന്ചക്ക ശമ്പളം, ചെത്തിനടക്കാന്‍ ബൈക്ക്‌ (പിന്നില്‍ ഒരു ഗേള്‍ ഫ്രണ്ട്‌ - ഒപ്ഷനല്‍), ഓണ്‍ സൈറ്റ്‌, പിസ്സാ, കേ എഫ്‌ സി, പബ്‌, ലൈവ്‌ ബാന്‍ഡ്‌..അങ്ങനെ പട്ടിക നീളും. നിര്‍ഭാഗ്യം തലോടിയാല്ലോ? കോടംബാക്കത്തുനിന്നു നിരാശരായി നാട്ടിലേക്കു മടങ്ങിയിരുന്ന സിനിമാ പ്രേമികളെപ്പൊലെ, അല്ലറ ചില്ലറ നാടക വേഷങ്ങളുമായി ശിഷ്ടകാലം. പിന്നീട്‌ ഭാഗ്യമുണ്ടെങ്കില്‍ ബിഗ്‌ സ്ക്രീനില്‍ എത്തിയെന്നും വരാം. നമ്മുടെ സുഹൃത്ത്‌ തന്റെ പെട്ടിക്കൊപ്പൊം ഒരു ബൈക്കും കൊണ്ടാണു വൊള്‍വൊയില്‍ കയറിയത്‌. തന്റെ ജീവിതത്തില്‍ വിട്ടുപിരിയാന്‍ കഴിയാത്ത ഒന്നാണു ആ ബൈക്ക്‌ എന്നു അവന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. (കാരണം പറഞ്ഞിട്ടില്ല, ഒരു പക്ഷെ നാട്ടിലെ കളികൂട്ടുകാരിയുമായി യാത്ര ചെയ...

ബംഗളുരു നാട് : ദി അറ്റാക്ക് ഓഫ് മൂഷികന്‍സ്

ചാവേര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ ഒരു വാര്‍ത്തയല്ലാതാവുകയാണല്ലോ. ജനസമ്മൂഹത്തിനിടയില്‍ നുഴഞ്ഞു കയറുന്ന ഭീകരര്‍ അവര്‍ക്ക്‌ വലിയ ഒരു തലവേദനയായി മാറുന്നു. ശക്തമായ പ്രതിരോധം തീര്‍ത്താലേ ഇവരേ സമൂഹത്തില്‍ നിന്നു തുരത്താന്‍ കഴിയൂ. ഇതേ രീതിയിലുള്ള ഒരു പ്രതിരോധം ഞാനും തീര്‍ത്തിരിക്കുന്നു...എന്റെ വീട്ടില്‍, മൂഷികന്മാര്‍ക്കെതിരെ!! ഈ വീട്ടില്‍ താമസം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പൊഴാണു ഞാന്‍ അതു ശ്രദ്ധിച്ചത്‌, മൂഷിക ഭീകരര്‍ ചുറ്റുമുണ്ട്‌. വീട്ടുടമ ഇതൊന്നും സൂചിപ്പിച്ചിരുന്നില്ല. വീട്ടിനു മുന്നിലെ ഡ്രൈനേജിലേക്ക്‌ ഓടി ഒളിച്ച ഒരുവനെ ഞാന്‍ 'നോട്ട്‌' ചെയ്തു. ചാവേര്‍ ആക്രമണം പ്ലാന്‍ ചെയ്യാന്‍ എത്തിയ ഒരു ഹെല്‍പ്പര്‍ അയിരുന്നു അവന്‍. പരിസരം നിരീക്ഷിക്കാന്‍ എത്തിയതായിരുന്നു. അരോ പുതിയതായി വീട്ടില്‍ ഭരണം തുടങ്ങിയതായി അവര്‍ അറിഞ്ഞിരിക്കുന്നു. ജനാധിപത്യ രീതിയില്‍ ഈ വീട്ടില്‍ അധികാരത്തില്‍ ഏറിയ എന്നോട്‌ ആ ഭീകരര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു! ഭരണത്തില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത്‌ ഒരു മേശക്കു ചുറ്റുമിരുന്ന് സംസാരിച്ചു തീര്‍ക്കണ്ടതല്ലേ? ഇന്റലിജെന്‍സ്‌ സംവിധാനം ശരിയല്ലെന്നു ഭാര്യ ...

ബംഗളുരു നാട്‌ : പരോപകാരികള്‍

നമുക്കു ചുറ്റുമുള്ള ദാസന്മാരേയും വിജയന്മാരേയും ഓര്‍ത്തുകൊണ്ട്‌... മനുഷ്യന്‍ കടുത്ത പ്രതിസന്ധികളില്‍ പെട്ടു തളരുമ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ കാട്ടുന്ന ആ നല്ല മനസ്സ്‌ എല്ല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. പക്ഷേ എനിക്കു അങ്ങനെയുള്ള കുറച്ചു സ്നേഹിതന്മാരുണ്ട്‌. അതൊരു ഭാഗ്യം തന്നെയാണു. ഞാന്‍ ഈയിടക്കാണു ഒരു പുതിയ വാടക വീട്ടിലേക്കു താമസം മാറിയത്‌. ഒരു വലിയ ലേ ഔട്ട്‌ ആണു ഇത്‌. തലങ്ങും വിലങ്ങും വഴികളായി ആക്കെ ഒരു കണ്‍ഫ്യൂഷന്‍ ആണു. ബാലരമയില്‍ കാണുന്ന 'വഴി കണ്ടെത്തൂ' പോലെയാണു ഈ ലേ ഔട്ടില്‍ കയറിയാല്‍. '205 ക്രോസ്സ്‌' '1302 മെയിന്‍' എന്നൊക്കെ സൈന്‍ കാണാം. ഒരു മെയിന്‍ ബോര്‍ഡില്‍ ഫുള്‍ ലേ ഔട്ടിന്റെ പടം കാണാം. പക്ഷേ ഒരു മോഡേണ്‍ ആര്‍ട്‌ കാണുന്ന പോലെയണു എനിക്കു അതു തോന്നിയിട്ടുള്ളത്‌. സ്നേഹിതര്‍ ഈയിടെ എന്നെ കാണാനായി വന്നു. ആദ്യമയാണു വരവ്‌. ഞാന്‍ തന്നെ എന്റെ വീട്ടില്‍ എത്തിച്ചേരുന്നത്‌ കഷ്ടപ്പെട്ടാണു. 'ക്രോസ്സും' 'മേയിനും' താണ്ടി എത്താന്‍ വിയര്‍പ്പൊഴുക്കണം. ആകെ ഒരു ലാന്റ്‌ മാര്‍ക്കാണു അറിയുന്നത്‌. എല്ലാവരൊടും ഞാന്‍ അതാണു പറഞ്ഞു കൊടുക്കാറു. സ്നേഹിതര്‍ അവിടെ എത്...

ബംഗലുരു നാട്‌ : റിലേ ഓട്ടം

റിലേ ഓട്ടങ്ങളിലെ ബാറ്റണ്‍ കൈമാറുന്ന ആ പ്രോസ്സ്സ് നെ മനസ്സില്‍ ഓര്‍ത്ത്‌കൊണ്ടു... ബിജിംഗ് ഒളിമ്പിക്സിലെ റിലേ ഓട്ടം കണ്ടപ്പോളാണ് ഇതേ അനുഭവം ജീവിതത്തിലുമുണ്ടാവുമല്ലോ എന്ന് ഓര്‍ത്തത്‌. ഉണ്ടായി എന്നതാണു സത്യം. കഴിഞ്ഞ വീകെന്‍ഡ്‌ ആയിരുന്നു അത്. പതിവ് പോലെ ശനിയാഴ്ച രാവിലെ... ആലസ്യത്തിന്‍്ടെ പുതപ്പില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ നേരം എട്ടു മണി. വീട്ടിനുള്ളില്‍ കുത്തിയിരിക്കാന്‍ പറ്റില്ല എന്ന് ഭാര്യ. ശരി, ഒന്നു കറങ്ങിയേക്കാം എന്ന് ഒരു തോന്നല്‍. കൂട്ടത്തില്‍ ക്യാമറ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കണം. പിന്നെ ചെറിയ ഒരു ഷോപ്പിങ്ങ് (ഭാര്യയ്കല്ലാ). നമ്മുടെ അയല്‍ വാസിയായ കൂട്ടുകാരനെ ഒന്നു വിളിച്ചു നോക്കി. അവനു സമ്മതം. "നമുക്കു നാഗാറ്ജജു്നയീല്‍ നിന്നും കഴിക്കാം. ഇതു മാത്രമാണ് അവന് ഒരു കണ്ടിഷന്. ആഹാരത്തിന്ടെ കാര്യത്തില്‍ അവന് ആകെ ഒരു ടെന്‍ഷന്‍ ആണ്. അവന്ടെ ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കികൊടുക്കുന്നതയാണ് കേട്ടറിവ്. എന്നാലും കൂട്ടില്‍ നിന്നും ഇറക്കി വിടുന്ന സിംഹത്തെ പോലെയാണ് (അതിന് എത്ര നല്ല ഭക്ഷണം കൂട്ടിനകത്ത്‌ കൊടുത്താലും) ചില സമയങ്ങളില്‍ അവന്‍. ഓടി നടന്നു കാണുന്നതെല്ലാം അകത്താക്കുന്ന ഒരു സ്വഭാവം. ഒരു ചെ...